Tags :wayanad

kerala

പ്രധാനമന്ത്രി നാളെ വയനാട്ടിൽ, ഒപ്പം സുരേഷ് ഗോപിയും; ദുരന്തമേഖലയിലേക്ക് ഹെലികോപ്റ്ററിൽ

മേപ്പാടി: പ്രകൃതി താണ്ഡവമാടിയ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിത പ്രദേശങ്ങളില്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തും. നാളെ രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖലയിൽ ആകാശ നിരീക്ഷണം നടത്തുക. 12.15 ന് ദുരന്തമുണ്ടായ മേഖലയിലെത്തുമെന്നാണ് വിവരം. പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും. തുടർന്ന് ​ദുരിതാശ്വാസ ക്യാംപുകളും സന്ദർശിച്ച് ദുരിതബാധിതരുമായി സംസാരിക്കും. തുടർന്ന് റിവ്യൂ മീറ്റിം​ഗും നടത്തും. അതിനാൽ നാളെ തിരച്ചില്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് വയനാട് ജില്ലാ കലക്ടര്‍ അറിയിച്ചു. സന്നദ്ധ […]Read More

kerala

വയനാട്ടിൽ നിന്ന് ഭൂമി കുലുക്കത്തിൻറെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി;

തിരുവനന്തപുരം: വയനാട്ടിൽ നിന്ന് ഭൂമി കുലുക്കത്തിൻറെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി (കെഎസ്‍ഡിഎംഎ). ഭൂമിക്കടിയിൽ നിന്നും വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടെന്ന് വയനാട്ടിലെ വിവിധ പ്രദേശങ്ങളിലുള്ള നാട്ടുകാർ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രതികരണം. ഇതുസംബന്ധിച്ച വസ്തുതകൾ പരിശോധിച്ച് വരികയാണെന്നും കെഎസ്‍ഡിഎംഎ വ്യക്തമാക്കുന്നു. നിലവിൽ പ്രാഥമികമായി നടത്തിയ പരിശോധനയിൽ ഭൂമികുലുങ്ങിയതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. വിശദമായ പരിശോധന നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്നും അധികൃതർ അറിയിച്ചു.വലിയ രീതിയിലുള്ള കുലുക്കം എവിടെയും […]Read More

kerala

വയനാടിനായി കൈകോർത്ത് താരസംഘടനയും പ്രൊഡ്യൂസേർസ് അസോസിയേഷനും; അങ്കമാലിയിൽ ഇരുപതിന് സ്റ്റേജ് ഷോ

കൊച്ചി: വയനാടിന് കൈത്താങ്ങാകാൻ താരസംഘടന അമ്മ. രിതബാധിതരെ സഹായിക്കുന്നതിനായി സ്റ്റേജ് ഷോ നടത്തുമെന്ന് താരസംഘടന അറിയിച്ചു. പ്രൊഡ്യൂസേർസ് അസോസിയേഷനുമായി ചേർന്നാണ് പ്രവർത്തനങ്ങൾ. ഓഗസ്റ്റ് 20 ന് അങ്കമാലിയിലാണ് സ്റ്റേജ് ഷോ നടത്തുന്നതെന്ന് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയിലെ വരുമാനത്തിൻ്റെ വിഹിതം വയനാട് ദുരിതബാധിതർക്കായി നൽകുമെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് പ്രഖ്യാപിച്ചു. വയനാട്ടിൽ ദുരന്ത മേഖല സന്ദ‍ർശിച്ചതിന് നടനും ലെഫ്റ്റനൻ്റ് കേണലുമായ മോഹൻലാലിനെ അധിക്ഷേപിച്ച സംഭവത്തിൽ യൂട്യൂബർ അജു അലക്സിനെ അറസ്റ്റ് ചെയ്തതിട്ടുണ്ട്. ആർക്കും ആരെയും അധിക്ഷേപിക്കാമെന്ന […]Read More

National

വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ മൊയ് വിരുന്ത്; മുജീബിലേക്കെത്തിയത് ആയിരങ്ങൾ; ലഭിച്ചത് പ്രതീക്ഷിച്ചതിലും ഇരട്ടി

ചെന്നൈ: വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ വ്യത്യസ്ത മാർ​ഗവുമായി ഡിണ്ടിഗലിലെ ഹോട്ടലുടമ. കേരളത്തിലെ ‘പണപ്പയറ്റി’നു സമാനമായ ‘മൊയ് വിരുന്ത്’ സംഘടിപ്പിച്ചാണ് മുജീബുർ റഹ്മാൻ എന്ന ​ഹോട്ടലുടമ ശ്രദ്ധേയനായത്. വയനാട്ടുകാരെ സഹായിക്കാനായി നാട്ടുകാരും ഒപ്പം നിന്നതോടെ പരിപാടി വൻ ​ഹിറ്റായി. പ്രതീക്ഷിച്ചതിലും ഇരട്ടി തുക ലഭിച്ചെന്നും മുജീബുർ റഹ്മാൻ പറയുന്നു. ഡിണ്ടിഗലിൽ ‘മുജീബ്’ എന്ന ബിരിയാണിക്കട നടത്തുന്ന മുജീബുർ റഹ്മാനാണ് മൊയ് വിരുന്ത് സംഘടിപ്പിച്ചത്.1.25 ലക്ഷം ചെലവിട്ട് ബിരിയാണിയാണ് വിളമ്പിയത്. ഹോട്ടൽ ഉടമകളുടെ സംഘടനയുടെയും റോട്ടറി ക്ലബിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി […]Read More

kerala

വയനാട്ടിൽ നേരിയ ഭൂചലനം; ഭൂമിക്കടിയിൽ ഇടിമുഴക്കവും പ്രകമ്പനവും; സ്‌കൂളുകൾക്ക് അവധി

വയനാട്: വയനാട്ടിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ പത്തുമണിക്കുശേഷമാണ് ഇടിമുഴക്കവും പ്രകമ്പനവും പോലുള്ള ശബ്ദം ഉയർന്നത്. അമ്പുകുത്തിമലയുടെ താഴ്വാരങ്ങളിൽ ഭൂമികുലുക്കം ഉണ്ടായത്. പ്രദേശത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പിണങ്ങോട്, കുറിച്യർമല അംബ എന്നിവിടങ്ങളിലും വിറയിൽ അനുഭവപ്പെട്ടതായി വിവരം. അമ്പുകുത്തിമലയുടെ താഴ്വാരങ്ങളിൽ വിറയൽ അനുഭവപ്പെട്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിലെ കാലാവസ്ഥാവിഭാഗം ഇത് സ്ഥിരീകരിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ വിവരമറിയിച്ചിട്ടുണ്ട്. ഭൂമികുലുക്കത്തിൻ്റെ ലക്ഷണമാണോ എന്ന് പരിശോധിക്കുകയാണ്. നേന്മേനി വില്ലേജിലെ പടിപറമ്പ്, അമ്പുകുത്തി, അമ്പലവയൽ RARS പ്രദേശങ്ങളിൽ […]Read More

kerala

മുണ്ടക്കൈ അങ്ങാടിക്ക് സമീപം മണ്ണിനടിയിൽ നിന്നും ദുർ​ഗന്ധം; മണ്ണുമാറ്റി പരിശോധന

കല്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി ജനകീയ തെരച്ചിൽ തുടരുന്നതിനിടെ ഭൂമിക്കടിയിൽ നിന്നും ദുർ​ഗന്ധമുയർന്ന പ്രദേശത്ത് മണ്ണുമാറ്റി പരിശോധന നടത്തുന്നു. മുണ്ടക്കൈ അങ്ങാടിക്ക് സമീപത്തായാണ് രണ്ടു സ്ഥലങ്ങളിലായി ദുർ​ഗന്ധമുയർന്നത്. ചെളി അടിഞ്ഞുകൂടിയ പ്രദേശമാണിത്. മണ്ണുമാറ്റൽ ദുഷ്കരമായ പ്രദേശമായതിനാൽ മണ്ണിമാന്തി യന്ത്രങ്ങൾ എത്തിക്കാനാണ് ശ്രമം. അതേസമയം, വയനാട്ടിൽ എൻഡിആർഎഫ് തെരച്ചിൽ തുടരുമെന്നും എത്ര ദിവസം എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും എൻഡിആർഎഫ് മേധാവി പിയൂഷ് ആനന്ദ് ഐപിഎസ് അറിയിച്ചു. സർക്കാർ ആവശ്യപ്പെട്ടാൽ പ്രദേശവാസികളെ ഉൾപ്പെടുത്തി രക്ഷാദൗത്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു. […]Read More

kerala

ചെകുത്താൻ സോഷ്യൽ മീഡിയയിലൂടെ ആരെ കുറിച്ചും പറയും; വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച

വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയ നടൻ മോ​ഹൻലാലിനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സ് പൊലീസിന്റെ പിടിയിലായതോടെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം മറ്റുള്ളവരെ അധിക്ഷേപിക്കുന്നവർക്കും പൊലീസ് നൽകുന്നത് കൃത്യമായ മുന്നറിയിപ്പ്. വിമർശനം എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുക എന്നതാണ് അജു അലക്സിന്റെ സ്ഥിരം പരിപാടി. ‘ചെകുത്താൻ’ എന്ന പേരിലാണ് സമൂ​ഹ മാധ്യമങ്ങളിൽ ഇയാളുടെ ഇടപെടലുകൾ. സമൂഹത്തിലെ ഉന്നതരെയും സിനിമാതാരങ്ങളെയും ഉൾപ്പെടെ അജു അലക്സ് വിമർശിക്കാറുണ്ട്. എന്നാൽ, ഇതിനായി ഉപയോ​ഗിക്കുന്ന ഭാഷ പലപ്പോഴും […]Read More

kerala

‘സഹായം നൽകിയവർക്ക് ഹൃദയംഗമമായ നന്ദി’; സാധനങ്ങൾ സ്വീകരിക്കുന്നത് നിര്‍ത്തിയെന്ന് വയനാട് ജില്ലാ കളക്ടർ

വയനാട്: പ്രകൃതി താണ്ഡവമാടിയ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലേക്കുള്ള അവശ്യവസ്തുക്കളുടെ ശേഖരണം നിർത്തിവച്ചു. ദുരന്ത ബാധിതര്‍ കഴിയുന്ന ക്യാമ്പുകളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ കളക്ഷൻ സെന്‍ററില്‍ ആവശ്യത്തിനുണ്ടെന്ന് വയനാട് ജില്ലാ കളക്ടര്‍ മേഘശ്രീ അറിയിച്ചു. ഇതിനാല്‍ തല്‍ക്കാലത്തേക്ക് കളക്ഷൻ സെന്‍ററിൽ ഭക്ഷ്യ സാധനങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതായും കളക്ടര്‍ അറിയിച്ചു. ഇതുവരെ അവശ്യസാധനങ്ങൾ വിതരണം ചെയ്തവർക്ക് ജില്ലാ കളക്ടർ നന്ദിയും അറിയിച്ചു. ജില്ലാ കളക്ടറുടെ അറിയിപ്പ് വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളിൽ ഉരുളപൊട്ടലുമായി ബന്ധപ്പെട്ട് അവശ്യ ഭക്ഷ്യവസ്തുക്കളുടെ […]Read More

kerala

ഭുരന്തഭൂമിയിലെ കുരുന്നുകൾക്ക് കൈത്താങ്ങാകാൻ കളിപ്പാട്ടവണ്ടി; സഹായിക്കാൻ നിങ്ങൾക്കും കഴിയും, ചെയ്യേണ്ടത്..

വയനാട്: കേരളം ഇപ്പോഴും ആ ദുരന്തത്തിന്റെ ഭീതിയിൽ നിന്നും മുക്തരായിട്ടില്ല. നാളെ ചെയ്യാനുള്ള കാര്യങ്ങളും ജീവിതത്തിലെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമെല്ലാമായി ഉറങ്ങാന്‍ കിടന്നവര്‍ പിന്നീടൊരു വെളിച്ചം കാണാതെ പോകുക, വെളിച്ചം കണ്ടവരുടെ കണ്ണിലാകെ ഇരുട്ട് പടരുക, പ്രിയപ്പെട്ടവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാന്‍ പറ്റാതെ പോകുക. നിരവധിപ്പേരുടെ ജീവനാണ് മുണ്ടക്കൈയിൽ പൊലിഞ്ഞത്. പ്രകൃതിക്ഷോഭങ്ങളും മറ്റും ഒരു ജനതയെ തകർക്കുമ്പോൾ ഒറ്റക്കെട്ടായി നിൽക്കുന്ന മലയാളികളെ നമ്മൾ മുൻപും കണ്ടിട്ടുണ്ട്. അത് തന്നെയാണ് ഇവിടെയും കാണാൻ സാധിക്കുന്നത്. സമൂഹമാദ്ധ്യമങ്ങൾ വഴി കുട്ടികളെ ദത്തെടുക്കാൻ […]Read More

kerala

വയനാടിന് കൈത്താങ്ങ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി നൽകി പ്രഭാസ്

വയനാട് ദുരന്തത്തിൽ കൈത്താങ്ങായി തെലുങ്ക് സൂപ്പർതാരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി രൂപ സംഭാവന നല്‍കി. നേരത്തെ പ്രളയകാലത്തും കേരളത്തിന് പ്രഭാസ് സാമ്പത്തിക പിന്തുണ നൽകിയിരുന്നു. കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും ഈ സാഹചര്യത്തിൽ എല്ലാവരും കേരളത്തിനൊപ്പം നിലകൊള്ളണമെന്നും പ്രഭാസ് പ്രതികരിച്ചു. തെലുങ്ക് സിനിമാ മേഖലയിൽനിന്ന് നേരത്തേ അല്ലു അർജുൻ, ചിരഞ്ജീവി, രാംചരൺ തേജ എന്നിവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് […]Read More