Tags :wayanad

kerala

കെഡാവർ ഡോഗുകളെ പരിശീലിപ്പിക്കുന്നത് മൃതശരീരഭാഗങ്ങൾ നൽകി; മദ്യം കുടിച്ച് ആൽക്കഹോൾ ഡോഗുകളും പരുവപ്പെടും;

വയനാട് ദുരന്ത ഭൂമിയിൽ ജീവൻറെ അനക്കവും ചെളിയിൽ പൂണ്ടുപൂണ്ടുപോയ മൃതദേഹങ്ങളും കണ്ടെത്താൻ രക്ഷാപ്രവർത്തകർക്കൊപ്പം നായ്ക്കളും എത്തിയിരുന്നു. കേരള പോലീസിന്റെയും ഇന്ത്യൻ സൈന്യത്തിന്റെയും കർണാടക -തമിഴ്നാട് പോലീസ് സേനയുടെയും പ്രത്യേക പരിശീലനം ലഭിച്ച നായകൾ ദുരന്തമേഖലയിൽ എത്തി. കേരളാ പൊലീസിന്റെ ബെൽജിയൻ മലിന്വ ജനുസ്സിൽപ്പെട്ട മായ, മര്‍ഫി, ഏയ്ഞ്ചല്‍, ഇന്ത്യൻ സൈന്യത്തിന്റെ ജാക്കി, ഡിക്സി, സാറ എന്നീ കഡാവർ നായകൾ മൃതദേഹങ്ങൾ കണ്ടെത്താനുള്ള ദൗത്യത്തിൽ മികച്ച സേവനമാണ് നടത്തിയത് എന്ന് പറയാതെ വയ്യ. എന്നാൽ, ഈ ട്രേഡിലുള്ള ഡോഗുകൾ […]Read More

kerala

വയനാടിന് സഹായ പ്രവാഹം; 100 കോടിയും കടന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

തിരുവനന്തപുരം: വയനാടിന് സഹായവുമായി നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. പണമായും അല്ലാതെയും ദുരിതമനുഭവിക്കുന്നവരെ ചേർത്തുപിടിക്കുകയാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്നും വയനാടിന് സഹായം ലഭിച്ചു. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 100 കോടിയും കടന്നിരിക്കുന്നു. രണ്ടാഴ്ചക്കിടെ 110 .55 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. സിനിമാ മേഖല, സാധാരണക്കാർ , പ്രവാസികൾ അങ്ങനെ വയനാടിനെ അകമഴിഞ്ഞ് സഹായിക്കുകയാണ് ഓരോമനുഷ്യരും. ജൂലൈ മുപ്പത് മുതൽ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന ഫണ്ട് മുഴുവൻ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വേണ്ടിയാണ് ചെലവഴിക്കുക‌. വയനാടിന് ആശ്വാസമേകാൻ മുഖ്യമന്ത്രിയുടെ […]Read More

kerala

ചൂരല്‍മല-മുണ്ടക്കൈ മേഖലകളില്‍ ശക്തമായ മഴ; താല്‍ക്കാലിക നടപ്പാലം തകര്‍ന്നു

കല്‍പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മല-മുണ്ടക്കൈ മേഖലകളില്‍ ശക്തമായ മഴ. ഇരുകരകളെയും ബന്ധിപ്പിക്കുന്ന ബന്ധിപ്പിക്കാന്‍ നിര്‍മ്മിച്ച താല്‍കാലിക നടപ്പാലം മഴയിലും കുത്തൊഴുക്കിലും തകര്‍ന്നു. കണ്ണാടിപ്പുഴയില്‍ ഇപ്പോഴും ശക്തമായ കുത്തൊഴുക്കാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് പ്രദേശത്ത് മഴ കനത്തത്.ഇതിനിടെ മുണ്ടക്കൈ ഭാഗത്ത് കണ്ണാടിപ്പുഴയില്‍ വീണ് ഒഴുക്കില്‍പ്പെട്ട പശുവിനെ അഗ്‌നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ഉരുള്‍പൊട്ടല്‍ മേഖലയിലുണ്ടായിരുന്ന അഗ്‌നിരക്ഷാസേനാംഗങ്ങള്‍ ഉള്‍പ്പടെയുള്ള രക്ഷാപ്രവര്‍ത്തകരാണ് പശുവിനെ പുഴയില്‍നിന്ന് കരയിലേക്ക് എത്തിച്ചത്. ബെയ്‌ലി പാലത്തിന് അപ്പുറം മുണ്ടക്കൈ ഭാഗത്ത് നിരവധി കന്നുകാലികള്‍ മേയുന്നുണ്ടായിരുന്നു. പുഴയിലൂടെ മറുകരയിലേക്ക് […]Read More

kerala

തിയേറ്റര്‍ പരസ്യം: ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്ന സര്‍ക്കാരിന് മനസാക്ഷിയില്ല’

തിരുവനന്തപുരം: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം കണ്‍മുന്നില്‍ തീരാനോവായി തുടരുമ്പോഴും പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്ന പിണറായി സര്‍ക്കാരിന്റേത് മനസാക്ഷിയില്ലാത്തതാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവരെ പരിഹസിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്നും സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്തിന് പുറമെ ഡല്‍ഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ 100 തിയേറ്ററുകളിലേക്ക് സര്‍ക്കാരിന്റെ പരസ്യചിത്രം പ്രദര്‍ശിപ്പിക്കാനാണ് 20 ലക്ഷത്തോളം തുക ഇപ്പോള്‍ അനുവദിച്ചത്. കേരളീയം, നവകേരളസദസ്സ്,മുഖാമുഖം തുടങ്ങിയ […]Read More

kerala

വയനാട് ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളും; ഉറപ്പുനൽകി കേരള ബാങ്ക്

തിരുവനന്തപുരം: വയനാട് ദുരിതബാധിതർക്ക് ആശ്വാസവുമായി കേരള ബാങ്ക്. ഉരുൾപൊട്ടൽ ദുരിതബാധിതരുടെ മുഴുവൻ വായ്പ്പകളും എഴുതിത്തള്ളുമെന്ന് കേരള ബാങ്ക് ഉറപ്പുനൽകി. ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെയും ഈടു നല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും വായ്പ്പകളാണ് എഴുതിത്തള്ളുന്നത്. ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മുഴുവന്‍ വായ്പകളും എഴുതിത്തള്ളുന്നതിന് ബാങ്ക് കേരള ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു. കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാര്‍ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന […]Read More

National

ഇന്ന് ലഭിച്ച മൃതദേഹം മനുഷ്യന്‍റെയാണോ മൃഗത്തിന്‍റെതാണോ എന്ന് സംശയം; നാളെ മുതൽ ഡിഎൻഎ

ഡൽഹി: വയനാട് ഉരുൾപൊട്ടലിൽ 229 പേരുടെ മരണമാണ് ഔദ്യോഗിക കണക്കില്‍ സ്ഥിരീകരിച്ചത്. 178 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 51 മൃതദേഹവും 200 ഓളം ശരീര ഭാഗങ്ങളും ഇനിയും തിരിച്ചറിഞ്ഞില്ല. കാണാതെ ആയവരുടെ കരട് പട്ടികയിൽ ഇപ്പോൾ 130 പേരാണ് ഉള്ളത്. 90 പേരുടെ ഡിഎന്‍എ ക്യാമ്പിൽ നിന്ന് എടുത്തിട്ടുണ്ട്. ലഭിച്ച ഡിഎന്‍എ ഫലങ്ങള്‍ നാളെ മുതൽ പരസ്യപ്പെടുത്താമെന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ദുരന്തത്തിൽ ഇരയായവരെ കണ്ടെത്താൻ നാളെയും ജനകീയ തെരച്ചിൽ തുടരുമെന്ന് മന്ത്രി അറിയിച്ചു. ഡിഎന്‍എ […]Read More

kerala

‘ഹൃദയം വിങ്ങിയാണ് അദ്ദേഹം മടങ്ങിയത്’; മുമ്പെങ്ങുമില്ലാത്ത വിധം പരി​ഗണിക്കപ്പെടുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി

കൽപ്പറ്റ: പ്രകൃതി താണ്ഡവമാടിയ വയനാട്ടിലെ ദുരിതത്തെ അതിജീവിച്ചവർക്ക് വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി. ജീവിതം എങ്ങനെയാണ് ഹനിക്കപ്പെടുന്നു എന്നതാണ് മോദി കണ്ടത്. ഹൃദയം വിങ്ങിയാണ് അദ്ദേഹം മടങ്ങിയത് എന്നും വേണ്ടതെല്ലാം ചെയ്യുമെന്നാണ് മോദി പറഞ്ഞത് എന്ന് സുരേഷ് ഗോപി പറയുന്നു. യോ​ഗത്തിൽ ദുരന്തത്തിന്റെ കാര്യങ്ങളെല്ലാം വിശദീകരിച്ചിരുന്നു. മുമ്പെങ്ങുമില്ലാത്ത വിധം പരി​ഗണിക്കപ്പെടുമെന്നും പറഞ്ഞതായും സുരേഷ് ​ഗോപി പറഞ്ഞു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ വയനാട് സന്ദര്‍ശിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി […]Read More

kerala

ചൂരൽമലയിലേക്ക് പുറപ്പെട്ട് പ്രധാനമന്ത്രി; ഗവര്‍ണറും മുഖ്യമന്ത്രിയും ഒപ്പം; കേരളം കാത്തിരുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ

കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെത്തി. കണ്ണൂരില്‍ നിന്നും വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ കല്‍പ്പറ്റയിലെ എസ്‌കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിച്ചു. ഹെലികോപ്റ്ററില്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും മോദിക്കൊപ്പം യാത്ര ചെയ്തു. പ്രധാമന്ത്രി കൽപ്പറ്റയിൽ നിന്ന് റോഡ് മാര്‍ഗം ചൂരല്‍മലയിലേക്ക് പുറപ്പെട്ടു. ബെയ്ലി പാലത്തിലൂടെ നടന്നു പോകുന്ന പ്രധാനമന്ത്രി […]Read More

kerala

മോഹൻലാൽ തന്നെ നേരിട്ട് വിളിച്ചെന്ന് തിരുവല്ല സിഐ; എല്ലാ വഴിക്കും ചെകുത്താനുള്ള പണിവരുന്നുണ്ടെന്നും

പത്തനംതിട്ട: നടൻ മോഹൻലാലിനെ അധിക്ഷേപിച്ച ‘ചെകുത്താൻ’ യുട്യൂബ് ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി തിരുവല്ല സിഐ സുനില്‍ കൃഷ്ണൻ. ടെറിട്ടോറിയൽ ആർമിയും ചെകുത്താനെതിരെ കേസിന് പോകുമെന്നാണ് അറിയുന്നത്. എല്ലാ വഴിക്കും ചെകുത്താനുള്ള പണി വരുന്നുണ്ടെന്നും മോഹൻലാൽ തന്നെ നേരിട്ട് വിളിച്ചിരുന്നുവെന്നും സിഐ സുനില്‍ കൃഷ്ണൻ പറഞ്ഞു. മോഹൻലാൽ എന്ന വ്യക്തിയെ ആക്ഷേപിച്ചതിൽ അല്ല, സൈന്യത്തെ ആക്ഷേപിച്ചതിൽ ആണ് വിഷമം എന്ന് മോഹൻലാൽ പറഞ്ഞെന്നും സിഐ സുനില്‍ […]Read More

kerala

കുട്ടികൾ ആവശ്യപ്പെടുന്ന സമയത്ത് പരീക്ഷ എഴുതാം; ദുരന്തബാധിതരായ വിദ്യാർത്ഥികൾക്ക് ‘എക്‌സാം ഓൺ ഡിമാൻഡ്’

കല്‍പ്പറ്റ: വയനാട് ദുരന്തം നേരിട്ടോ അല്ലാതെയോ ബാധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ‘എക്‌സാം ഓണ്‍ ഡിമാന്‍ഡ്’ സംവിധാനം നടപ്പിലാക്കും. സര്‍വകലാശാലകള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. കല്‍പ്പറ്റ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍വകലാശാലകള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തുന്ന ഘട്ടത്തില്‍, ദുരന്തത്തിന്‍റെ ആഘാതത്തില്‍നിന്നും മോചിതരാകാത്ത കുട്ടികള്‍ക്കുവേണ്ടി അവര്‍ ആവശ്യപ്പെടുന്ന സമയത്ത് പരീക്ഷകള്‍ നടത്തുന്നതാണ് സംവിധാനം. നേരിട്ടോ അല്ലാതെയോ ദുരന്തത്തിന് ഇരകളായ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് ലഭിക്കുക. നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ എത്രയും വേഗം […]Read More