ന്യൂഡൽഹി: കനത്ത മഴയിൽ ചോർന്നൊലിച്ച് പുതിയ പാർലമെന്റ് മന്ദിരം. ശതകോടികൾ മുടക്കി പണിത പുതിയ പാർലമെന്റ് ആണ് മഴ പെയ്തതോടെ ചോർന്നൊലിക്കുന്നത്. സംഭവത്തിൽ മന്ദിരത്തിന്റെ നിർമാണത്തെക്കുറിച്ച് അന്വേഷണത്തിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി മണിക്കം ടാഗോർ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. പാർലമെന്റ് കെട്ടിടം ചോർന്നൊലിക്കുന്നതിന്റെ വിഡിയോയും അദ്ദേഹം പങ്കുവച്ചു. ഡൽഹിയിൽ അതിശക്തമായ മഴയാണ്. ഈ മഴയത്താണ് ഒരുവർഷം മുൻപു നിർമിച്ച പാർലമെന്റ് മന്ദിരം ചോർന്നൊലിക്കുന്നത്. ചോർച്ചയുടെ വിഡിയോ സഹിതം അഖിലേഷ് എക്സിൽ കുറിപ്പിട്ടു. പാർലമെന്റിന്റെ […]Read More
Tags :water
ബീജിങ്: ചന്ദ്രന്റെ ഭൂമിയിൽ നിന്നും കാണാനാകാത്ത പ്രദേശത്തും ജലസാന്നിധ്യമെന്ന് ചൈനീസ് ഗവേഷകർ. ചാങ്-5 ദൗത്യം കൊണ്ടുവന്ന ചന്ദ്രൻ്റെ മണ്ണിൻ്റെ സാമ്പിളുകൾ പഠിക്കുന്ന ചൈനീസ് ശാസ്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചാങ്-5 ദൗത്യം കൊണ്ടുവന്ന ചന്ദ്ര മണ്ണിൽ ജല തന്മാത്രകൾ കണ്ടെത്തിയതായി ചൈനീസ് അക്കാദമി ഓഫ് സയൻസസ് (സിഎഎസ്) അറിയിച്ചു. ബീജിംഗ് നാഷണൽ ലബോറട്ടറി ഫോർ കണ്ടൻസഡ് മെറ്റീരിയൽ ഫിസിക്‌സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സ് ഓഫ് സിഎഎസ്, മറ്റ് ആഭ്യന്തര ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള ഗവേഷകർ സംയുക്തമായി നടത്തിയ […]Read More
വെള്ളം കുടിക്കാതെ ജീവിക്കാൻ ആർക്കും സാധിക്കില്ല. ഭക്ഷണം പോലും അല്പം വൈകിപ്പോയാലും വെള്ളം കുടിക്കാതെ ഒട്ടും കംഫോർട്ട് ആയി ഇരിക്കാൻ പറ്റില്ല. ആരോഗ്യമുള്ള ശരീരത്തിനും വെള്ളം അത്യന്താപേഷിതമാണ്. ഒരു ദിവസം രണ്ടു മുതൽ മൂന്ന് വരെ ലിറ്റർ വെള്ളം കുടിക്കണമെന്നാണ് വിദഗ്ദർ പ്രറയുന്നത്. എങ്കിലും ഭക്ഷണത്തോടൊപ്പം അല്ലെങ്കിൽ ഭക്ഷണത്തിന് തൊട്ട് പിന്നാലെ വെള്ളം കുടിക്കുന്ന ശീലം അത്ര ശരിയല്ലെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. ഈ ശീലം ഭക്ഷണത്തിന്റെയും വെള്ളത്തിന്റെ ഗുണം കെടുത്തുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഭക്ഷണത്തിന് പിന്നാലെ വെള്ളം […]Read More
kerala
‘വെള്ളമില്ലെങ്കിലും കൃത്യമായി ബില്ലടയ്ക്കണം, പരാതിപ്പെടരുത്’; വാട്ടര്‍ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അറസ്റ്റ്
കൊച്ചി: കുടിവെള്ളമില്ലെങ്കിലും കൃത്യമായി ബില്ലടക്കണമെന്നും പരാതിപ്പെടില്ലെന്നും വീട്ടമ്മയില്‍ നിന്നും എഴുതി വാങ്ങിയ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അറസ്റ്റ് വാറന്റ്. നടപടി അധാര്‍മികമായ വ്യാപാര രീതിയാണെന്നും വീട്ടമ്മയ്ക്ക് 65,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്നുമുള്ള ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് സെക്ഷന്‍ 72 പ്രകാരം, ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ചവരുത്തിയ വാട്ടര്‍ അതോറിറ്റി തൃപ്പൂണിത്തുറ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ […]Read More
തൃശൂർ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തൃശൂരിൽ അതിശക്തമായ മഴയെ തുടര്‍ന്ന് അശ്വിനി ആശുപത്രിയിൽ വീണ്ടും വെള്ളം കയറി. ഐസിയുവിലേക്കടക്കം വെള്ളം കയറുന്ന സാഹചര്യമാണ്. ആശുപത്രിയുടെ മുന്‍വശത്തെ കനാൽ നിറഞ്ഞതാണ് ആശുപത്രിയിലേക്ക് വെള്ളം കയറാന്‍ കാരണമായത്. വെള്ളക്കെട്ടിനെ തുടര്‍ന്ന് രോഗികളെ മാറ്റി. അഗ്നിരക്ഷാസേന ഉള്‍പ്പെടെയുള്ള സ്ഥലത്തെത്തി വെള്ളം മോട്ടർ ഉപയോഗിച്ച് പുറത്തേക്ക് കളയാനുള്ള ശ്രമത്തിലാണ്. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ആശുപത്രിയില്‍ വെള്ളം കയറുന്നത്. കഴിഞ്ഞ 22നാണ് സമാന രീതിയിൽ മഴയെ തുടർന്ന് ആശുപത്രിയിൽ വെള്ളം കയറിയത്. കോടികളുടെ നാശനഷ്ടമാണ് […]Read More
kerala
ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നു, ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു
കൊച്ചി: ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ടു. വടക്കന്‍പറവൂര്‍ കോഴിതുരുത്ത് മണല്‍ബണ്ടിന് സമീപമാണ് അപകടം നടന്നത്. ഒരു പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെയാണ് സംഭവം. ചാലക്കുടി പുഴയുടെ കൈവഴിയില്‍ പ്രദേശവാസികളായ അഞ്ച് പെണ്‍കുട്ടികളാണ് കുളിക്കാനിറങ്ങിയത്. അപകടത്തില്‍പ്പെട്ട അഞ്ചുപെണ്‍കുട്ടികളില്‍ രണ്ടുപേരെ നാട്ടുകാര്‍ ഉടന്‍ തന്നെ കരയ്ക്ക് എത്തിച്ചു. ഒഴുക്കില്‍പ്പെട്ട മറ്റു മൂന്ന് പെണ്‍കുട്ടികളില്‍ രണ്ടുപേരെ കൂടി പിന്നീട് കണ്ടെത്തിയതായാണ് വിവരം. പെണ്‍കുട്ടികളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ചാലക്കുടി പുഴയുടെ കൈവഴിയില്‍ […]Read More
ശരീരത്തിൽ ഒരവയവത്തിനും വെള്ളമില്ലാതെ പ്രവർത്തിക്കാൻ കഴിയില്ല. ദാഹം തോന്നുമ്പോഴാണ് നാം വെള്ളം കുടിക്കുന്നെങ്കിലും ദാഹശമനത്തിന് മാത്രമല്ല ജലം ശരീരത്തിന് ഉപകാരപ്പെടുക. ദഹനത്തിനും വിസർജ്യങ്ങൾ പുറന്തള്ളാനും തലച്ചോറിന്റെയും ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവർത്തനത്തിനും രക്തചംക്രമണത്തിനും ത്വക്ക് സാധാരണ നിലയിലായിരിക്കുന്നതിനുമെല്ലാം ശരീരത്തിൽ വെള്ളം ആവശ്യമാണ്. ഇപ്പോൾ മഴക്കാലമായത് കാരണം എല്ലാവര്ക്കും ഇപ്പോഴും വലിയ ദാഹമൊന്നും കാണില്ല. എങ്കിലും കൃത്യമായ അളവിൽ ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. എത്ര ലീറ്റർ വെള്ളം കുടിക്കാം? വെള്ളം എന്ന് പറയുമ്പോൾ ദ്രാവകരൂപത്തിലുള്ള ആഹാരവും […]Read More
kerala
കരിപ്പൂർ വിമാനത്താവളത്തിന്റെ തകർന്ന ചുറ്റുമതിൽ പുനഃസ്ഥാപിച്ചില്ല; വീട്ടുമുറ്റത്തേക്ക് വെള്ളമൊഴുകുന്നു
മലപ്പുറം: കരിപ്പൂരിൽ വിമാനത്താവളത്തിന്റെ തകർന്ന ചുറ്റുമതിൽ പുനഃസ്ഥാപിക്കാത്തതിനാൽ വീട്ടുമുറ്റത്ത് വെള്ളം കയറുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നത്. ഇതിനടുത്തുള്ള കനാൽ നിറഞ്ഞുകവിഞ്ഞാണ് വീട്ടുമുറ്റത്തേയ്ക്ക് വെള്ളം കയറുന്നത്. അതേസമയം പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽ നിന്നും വിവിധയിടങ്ങളിലേക്ക് തിരിച്ചുവിട്ട വിമാനങ്ങൾ തിരിച്ചെത്തി. നാല് വിമാനങ്ങളാണ് മഴയും മൂടൽമഞ്ഞും കാരണം സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നെടുമ്പാശ്ശേരിയിലേക്കും കോയമ്പത്തൂരിലേക്കും തിരിച്ചുവിട്ടിരുന്നത്. 11 മണിവരെ തടസം നേരിട്ടേക്കുമെന്നായിരുന്നു ലഭിച്ച വിവരം. നേരത്തെ വിമാനങ്ങൾ വൈകാനും സാധ്യതയുണ്ടെന്ന് അറിയിച്ചിരുന്നു. കരിപ്പൂരിൽ നിന്ന് പുറപ്പെടാനുള്ള […]Read More
തിരുവവന്തപുരം: യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായി കെഎസ്ആർടിസിയുടെ പുതിയ പദ്ധതി. സർക്കാർ സംരംഭമായ ഹില്ലി അക്വായും കെഎസ്ആർടിസിയുമായി ചേർന്ന് ആണ് യാത്രക്കാർക്കായി ‘കുടിവെള്ള വിതരണ പദ്ധതി’ ആരംഭിക്കുന്നത്. ലിറ്ററിന് 20 രൂപ നിരക്കിൽ കുപ്പി വെള്ളം വിതരണം ചെയ്യുന്ന കമ്പനികൾ അനുദിനം വർധിച്ചുവരികയാണ്. കെഎസ്ആർടിസി ഇത്തരത്തിൽ ഒരു സംരംഭം ആരംഭിക്കുമ്പോൾ ഏറ്റവും വിശ്വാസയോഗ്യമായ സർക്കാർ ഉടമസ്ഥതയിലുള്ള ഹില്ലി അക്വാ തന്നെ തെരഞ്ഞെടുത്തത് ഏറ്റവും ശുദ്ധവും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും തയ്യാറാക്കപ്പെടുന്ന ദാഹജലം കുറഞ്ഞ ചെലവിൽ യാത്രക്കാർക്ക് എത്തിക്കുക […]Read More