ലോക്സഭാ തിരഞ്ഞെടുപ്പ്; ആറാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 8 സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്കാണ് പോളിങ്
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 8 സംസ്ഥാനങ്ങളിലെ 58 ലോക്സഭാ സീറ്റുകളിലേക്കാണ് പോളിങ്. ഇതോടൊപ്പം ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും നടക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ 5 ഘട്ടങ്ങൾ പൂർത്തിയായപ്പോൾ 428 മണ്ഡലങ്ങളിലായി 66.39% പേർ വോട്ടു രേഖപ്പെടുത്തി. 2019 ൽ ഇത് 68%. 2024ൽ പോളിങ് ശതമാനത്തിൽ നേരിയ കുറവുണ്ടായിട്ടും ബൂത്തിലെത്തിയവരുടെ എണ്ണത്തിൽ വർധനയുണ്ടായി. ജൂൺ ഒന്നിനാണ് ഏഴാം ഘട്ട വോട്ടെടുപ്പ്. ജൂൺ നാലിന് ഫലപ്രഖ്യാപനം.Read More