kerala
കപ്പലിൽ ജോലിക്കിടെ യുവാവിനെ കാണാതായിട്ട് അഞ്ചുദിവസം; തിരച്ചിൽ നടക്കുകയാണെന്ന് കമ്പനി; പ്രാർത്ഥനയോടെ കുടുംബം
അമ്പലപ്പുഴ: ജോലിയ്ക്കിടെ കപ്പലിൽ നിന്നും കാണാതായ യുവാവിനെ കാത്ത് പുന്നപ്രയിൽ ഒരു കുടുംബം. ആലപ്പുഴ പുന്നപ്ര പറവൂർ വൃന്ദാവനത്തിൽ ബാബു കരുണാകരന്റെ (ബാബു തിരുമല) മകൻ വിഷ്ണു ബാബു(25)വിനെയാണ് കഴിഞ്ഞ ബുധനാഴ്ച രാത്രിമുതൽ കാണാതായത്. വിഷ്ണു കടലിൽ വീണെന്ന നിഗമനത്തിലാണ് കപ്പൽക്കമ്പനി. സ്ഥലത്ത് തിരച്ചിൽ നടക്കുന്നുണ്ട്. ചെന്നൈ ആസ്ഥാനമായ ഡെൻസായ് മറൈൻ കാർഗോ ഷിപ്പിങ് കമ്പനിയുടെ എസ്.എസ്.ഐ. റെസല്യൂട്ട് എന്ന ചരക്കുകപ്പലിൽ ട്രെയിനി വൈപ്പറാണ് വിഷ്ണു. കഴിഞ്ഞ മേയ് 25-നാണ് കപ്പലിൽ ജോലിക്കുകയറിയത്. 19 ജീവനക്കാരാണുള്ളത്. എല്ലാദിവസവും […]Read More