Tags :viral video

National social media

വാടകയ്ക്ക് കാമുകി, സ്റ്റാർട്ടിങ് റേറ്റ് 1500 രൂപ; വില വിവര പട്ടികയുടെ റീൽസ്

ഗേൾഫ്രണ്ടിനെയും ബോയ്ഫ്രണ്ടിനെയും വാടകയ്‌ക്കെടുക്കാനുള്ള സൗകര്യം നിലനിൽക്കുന്ന രാജ്യമാണ് ജപ്പാൻ. നിശ്ചിത വാടക നൽകിയാൽ ഭക്ഷണം കഴിക്കാനും വൈകുന്നേരങ്ങൾ ചെലവഴിക്കാനും ഒരു സൂഹൃത്തിനെ ലഭിക്കും എന്നാണ് ഇത്തരം ബന്ധങ്ങളുടെ പ്രത്യേക. എന്നാൽ ഇത്തരം ബന്ധങ്ങൾ ഇന്ത്യയിൽ പ്രചാരത്തിൽ ഇല്ലായിരുന്നു. എന്നാൽ ഇപ്പോഴിതാ ഇന്ത്യയിൽ വാടകയ്ക്ക് ഗേൾഫ്രണ്ടാകാനും ഡേറ്റിന് പോകാനും തയ്യാറാണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരിക്കുകയാണ് ഒരു യുവതി. വീഡിയോ വൈറലായതോടെ വിമർശകരുടെ കുത്തൊഴുക്കാണ് കമന്റ് ബോക്സിൽ. ദിവ്യ ഗിരി എന്ന ഇൻസ്റ്റാഗ്രാം ഹാൻറിലിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. […]Read More

social media

‘ഉം നല്ല ടേസ്റ്റ് ഉണ്ട്’; ഇന്ത്യൻ വിഭവങ്ങൾ ആസ്വദിച്ച് കൊറിയക്കാർ, വീഡിയോ വൈറൽ…

ഇന്ത്യൻ ഭക്ഷണത്തോട് വിദേശികൾക്ക് വളരെ അധികം പ്രിയമാണ്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കൊറിയൻ വ്‌ളോഗറുടെ മാതാപിതാക്കള്‍ ഇന്ത്യൻ വിഭവങ്ങൾ ആസ്വദിച്ച് കഴിക്കുന്നത് വീഡിയോയിലൂടെ നമുക്ക് കാണാൻ സാധിക്കും. എന്റെ മാതാപിതാക്കളുടെ പ്രതികരണം കണ്ടപ്പോള്‍ ഞാന്‍ വളരെ ആശ്ചര്യപ്പെട്ടുപോയി, അവര്‍ക്ക് ഏറ്റവും മികച്ചത് മാത്രം പരിചയപ്പെടുത്തിയതിന് നന്ദി – എന്ന കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. വീഡിയോയില്‍ ജെയിംസിന്റെ മാതാപിതാക്കള്‍ മാംഗോ ലസ്സി കഴിക്കുന്നതാണ് ആദ്യംകാണുന്നത്. വളരെ നന്നായിട്ടുണ്ടെന്നും രുചികരമാണെന്നും […]Read More

social media viral video

പര്‍വതാരോഹകരുടെ നീണ്ട നിര; എവറസ്റ്റിലെ ‘ട്രാഫിക് ജാം’

എവറസ്റ്റ് കയറാന്‍ പര്‍വതാരോഹകരുടെ നീണ്ട നിര കാണിക്കുന്ന വിഡിയോ വൈറല്‍. ചൊവ്വാഴ്ച ബ്രിട്ടീഷ് പര്‍വതാരോഹകരായ ഡാനിയല്‍ പാറ്റേഴ്‌സണും നേപ്പാളി ഷെര്‍പ്പ പാസ്റ്റെന്‍ജിയും എവറസ്റ്റ് ഇറങ്ങുന്നതിനടെ അപകടം ഉണ്ടായതിന് പിന്നാലെ നിരവധി പര്‍വതാരോഹകര്‍ എവറസ്റ്റില്‍ കുടുങ്ങിയിരുന്നു. മെയ് 20 ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ എവറസ്റ്റില്‍ പര്‍വതാരോഹകരുടെ നീണ്ട നിര കാണാം. എവറസ്റ്റ് കൊടുമുടിയിലെ ‘ട്രാഫിക് ജാം’ എന്ന പേരില്‍ വിഡിയോ പിന്നീട് വൈറലാകുകയായിരുന്നു. എവറസ്റ്റിലെ തിരക്കില്‍ പല പരിസ്ഥിതി പ്രവര്‍ത്തകരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ […]Read More

social media

ലണ്ടൻ തെരുവിലൂടെ നമ്മുടെ ലുങ്കിയുമുടുത്ത് ഒരു യുവതി; വൈറൽ വീഡിയോ

നമ്മുടെ നാടൻ വസ്ത്രമായ ലുങ്കിയും ധരിച്ച് ലണ്ടൻ തെരുവിലൂടെ നടക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. ഇന്ത്യൻ തമിഴ് വംശജനായ @valerydaania തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്. വർഷങ്ങളായി ലണ്ടനിൽ താമസിക്കുന്ന തമിഴ് വംശജയാണ് വലേരി. ലണ്ടൻ തെരുവിലും സൂപ്പർ മാർക്കറ്റിലും ലുങ്കിയുമുടുത്ത് യുവതി എത്തിയതോടെ എല്ലാവരുടെയും കണ്ണുകൾ ലുങ്കിയിലേക്കായി. ‘ലണ്ടനിൽ ലുങ്കി ധരിക്കുന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ, വലേരി ഒരു നീല ചെക്കർഡ് ലുങ്കി ധരിച്ച് ഒരു […]Read More

social media viral video

ചിരട്ടയ്ക്കുള്ളിൽ ചിക്കൻ ബിരിയാണി റെഡി; വൈറലാകുന്ന വീഡിയോ കാണാം

ബിരിയാണി എന്ന് പറയുന്നത് ഒരു വികാരം തന്നെയാണ് അല്ലേ ? പല ഹോട്ടലുകളിലും കയറി ആളുകൾ പലതും വാങ്ങാൻ പ്ലാൻ ചെയ്താലും അവസാനം ഓർഡർ ചെയ്യുക, ഒരു ചിക്കൻ ബിരിയാണി എന്നാവും. അത്രക്കുണ്ട് ഈ ബിരിയാണിയുമായുള്ള നമ്മുടെ ഇന്ത്യക്കാരുടെ ആത്മബന്ധം. പല തരത്തിലുള്ള ബിരിയാണികൾ ഉണ്ട്. അതും പല രീതിയിൽ പാചകം ചെയ്യുന്നതും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ കുഞ്ഞന്‍ ചിരട്ടയില്‍ ബിരിയാണി ഉണ്ടാക്കുന്നതാണ് ഇപ്പോൾ വൈറൽ. ചിരട്ടയില്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കി വാഴയിലയില്‍ വിളമ്പുന്ന വിഡിയോ […]Read More

social media viral video World

പന്ത്രണ്ട് മണിക്കൂറിൽ ‘100 ലിറ്റർ’ സ്ട്രോബെറി കഴിച്ച് യുവാവ്

സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ട്രെൻഡിങ് ആകുന്ന വീഡിയോകളിൽ പലതും ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ടവയാകും. അതിന്റെ കൂട്ടത്തിലേക്ക് ഇതാ മറ്റൊരു വിഡിയോയും എത്തിയിരിക്കുകയാണ്. വലിയൊരു കണ്ടെയ്നർ നിറയെ എണ്ണമറ്റ സ്ട്രോബെറി കഴിക്കുന്ന ഒരു കണ്ടൻ്റ് ക്രിയേറ്ററിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച ആണ് വീഡിയോ വൈറലായത്. ‘100 ലിറ്ററി’ന് തുല്യ അളവില്‍ സ്ട്രോബെറി കഴിച്ചു എന്നാണ് ഈ യുവാവ് അവകാശപ്പെടുന്നത്. ഗ്ലാസ് പെട്ടിയിലെ സ്ട്രോബെറികള്‍ മുഴുവന്‍ കഴിക്കാന്‍ 12 മണിക്കൂര്‍ വേണ്ടി വന്നുവെന്നും വീഡിയോയില്‍ സൂചിപ്പിക്കുന്നു. […]Read More

National

യുവതിയെ മടിയിലിരുത്തി ബൈക്കോടിച്ച് യുവാവിന്റെ സാഹ​സികത; ഇരുവരെയും കണ്ടെത്തി പൊലീസ്

ബെംഗളൂരു: യുവതിയെ മടിയിലിരുത്തി ബൈക്കോടിച്ച യുവാവിനേയും യുവതിയേയും ഒടുവിൽ പൊലീസ് കണ്ടെത്തി. ബെംഗളൂരുവിൽ ഫ്‌ളൈ ഓവറിലൂടെ അപകടകരമായി ബൈക്കോടിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. ബെം​ഗളുരു പൊലീസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബൈക്കിലെ യാത്രക്കാരെ ഞങ്ങൾ കണ്ടെത്തി. നേരത്തെ ഇത്തരത്തിൽ നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.- നോർത്ത് ബെംഗളൂരു ട്രാഫിക് ഡിസിപി പറഞ്ഞു. അതേസമയം, സംഭവത്തിൽ ഇവർക്കെതിരെ കേസെടുത്തോ എന്ന് വ്യക്തമല്ല. വടക്കൻ ബെംഗളൂരുവിലെ ഹെബ്ബാൾ […]Read More