Tags :vinesh-phogat

Sports

വിനേഷ് ഫോഗട്ടിന് വേണ്ടി മൂന്ന് മണിക്കൂര്‍ വാദം; വിധി ഒളിംപിക്‌സ് സമാപനത്തിന് മുമ്പ്

പാരിസ്: ഭാരപരിശോധനയില്‍ 100 ഗ്രാം അധികം വന്നതിനെത്തുടര്‍ന്ന് ഒളിംപിക്സില്‍നിന്ന് അയോഗ്യയാക്കിയ നടപടിക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ രാജ്യാന്തര കായിക കോടതിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. സമാപന ചടങ്ങിന് മുമ്പ് വിധി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് മണിക്കൂറാണ് വിനേഷിന് വേണ്ടിയുള്ള വാദം നടന്നത്. അപ്പീലില്‍ അനുകൂലമായ തീരുമാനമുണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ വ്യക്തമാക്കി. 50 കിലോഗ്രാം ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ഭാരപരിശോധനയില്‍ 100 ഗ്രാം അധികമായതിനെത്തുടര്‍ന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു. വെള്ളി മെഡലിന് അര്‍ഹതയുണ്ടെന്ന് […]Read More

National

വിനേഷ് ഫോഗട്ടിനായി ഹാജരാകുന്നത് മുന്‍ ഇന്ത്യന്‍ സോളിസിറ്റര്‍ ജനറലും പ്രമുഖ സുപ്രിം കോടതി

ഡല്‍ഹി: വിനേഷ് ഫോഗട്ടിനായി കായിക കോടതിയില്‍ ഹാജരാകുന്നത് ഹരീഷ് സാല്‍വെ ആണ്. സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാഷകനും മുന്‍ ഇന്ത്യന്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയാണ് സാല്‍വെ. അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ ഇന്ന് ഉച്ചയോടെ കോടതി പരിഗണിക്കും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ പ്രതിനിധീകരിച്ചാണ് വെള്ളിയാഴ്ച സാല്‍വെ കോടതിയിലെത്തുന്നത്. കേസില്‍ നിയമപരവും നടപടിക്രമപരവുമായ വശങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ സാൽവെയുടെ വൈദഗ്ധ്യം നിർണായകമാകും. ഒളിമ്പിക്സ് ഗുസ്തിയിൽ വെള്ളിമെഡൽ പങ്കിടണമെന്നാണ് താരത്തിന്‍റെ ആവശ്യം. ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരയോടെ വാദം […]Read More

National

‘മോദിയ്ക്ക് ശവക്കുഴി ഒരുക്കുമെന്ന് മുദ്രാവാക്യം വിളിച്ചയാളാണ്; എന്നിട്ടും അവര്‍ക്ക് രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരം

ന്യൂഡൽഹി: ഒളിംപിക്‌സിൽ ​ഗുസ്തി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായ വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട്. ഒളിംപിക്‌സില്‍ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി സെമിയില്‍ ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാൻ ലോപ്പസിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് ഫോഗട്ട് ഗുസ്തി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായത്. ക്യൂബന്‍ താരത്തിന് ഒന്ന് പൊരുതാന്‍ പോലും അവസരം നല്‍കാതെ 5-0നാണ് വിനേഷ് വീഴ്ത്തിയത്. പാരീസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നാണ് കങ്കണ കുറിച്ചത് . […]Read More