AGRICULTURE
മഴക്കാലകൃഷിക്ക് അനുയോജ്യം വെണ്ടയും വഴുതനയും; തൈകളുടെ വളപ്രയോഗവും കളനിയന്ത്രണവും പരിചയപ്പെടാം
മഴക്കാലത്തെ കൃഷി രീതിക്ക് ഏറെ അനുയോജ്യം മുളക്, കുറ്റിപ്പയർ, വെണ്ട, വഴുതന, പാവൽ, പടവലം തുടങ്ങിയ പച്ചക്കറികളാണ്. ഈ സമയം കൃഷിയിറക്കുമ്പോൾ ചെടികൾക്കു നല്ല പരിചരണം ഉറപ്പാക്കണം. തൈകൾക്ക് കൃത്യമായ വളപ്രയോഗവും കളനിയന്ത്രണവും നടത്തി കൃഷി മെച്ചപ്പെടുത്താം. മഴക്കാലത്ത് നല്ല നീർവാർച്ച ഉറപ്പാക്കാന്‍ വാരങ്ങൾ കോരി ഉയർത്തി തൈ നടുന്നതാണ് ഉചിതം. സൗകര്യപ്രദമായ നീളത്തിലും 10–15 സെ.മീ. ഉയരത്തിലും 30 സെ.മീ. വീതിയിലും വാരങ്ങൾ കോരാം. വിളകളുടെ വളർച്ച, സ്വഭാവം എന്നിവയനുസരിച്ച് വാരങ്ങൾ തമ്മിലുള്ള അകലം ക്രമീകരിക്കണം. […]Read More