Tags :veena george

kerala

ക്യാമ്പിലുള്ളവരുടെ മാനസിക പിന്തുണയ്ക്ക് കൗണ്‍സിലിംഗ്; മൊബൈല്‍ മെന്റല്‍ ഹെല്‍ത്ത് യൂണിറ്റ് ആരംഭിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തമുഖത്ത് സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ മൊബൈല്‍ മെന്റല്‍ ഹെല്‍ത്ത്യൂണിറ്റ് സേവനം ഉറപ്പാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ക്യാമ്പുകളിലുള്ളവര്‍ക്കും ദുരന്ത സ്ഥലത്ത് വീടുകളില്‍ താമസിക്കുന്നവര്‍ക്കും ഈ സേവനം ലഭ്യമാക്കും. മാനസികാരോഗ്യ പിന്തുണയ്ക്കായി ഗ്രൂപ്പ് കൗണ്‍സിലിംഗും വ്യക്തിഗത കൗണ്‍സിലിംഗും നല്‍കുന്നുണ്ട്. മാനസികാരോഗ്യം ഉറപ്പാക്കാനായി മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ സേവനം കൂടി ലഭ്യമാക്കിയിട്ടുണ്ട്. സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫിസര്‍ വയനാട്ടിലെത്തി പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ഏകോപിക്കുന്നതാണ്. ക്യാമ്പിലുള്ളവരുടെ മാനസിക പിന്തുണയ്ക്കായി രാത്രിയും കൗണ്‍സിലര്‍മാരുടെ സേവനം നല്‍കാന്‍ നിര്‍ദേശം […]Read More

kerala

ഒറ്റ രാത്രി കൊണ്ട് ഒഴുകി പോയത് ഒരു നാട് തന്നെ; അതിജീവിതരുടെ മാനസികാരോഗ്യം

തിരുവനന്തപുരം: വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ ഞെട്ടലിൽ തന്നെ ആണ് കേരളം ജനത. ഒറ്റ രാത്രി കൊണ്ട് ആണ് ഒരു നാട് താനെന്ന ഒളിച്ച് പോയത്. മൂന്നുറിലേറെ ആളുകളാണ് മരണപ്പെട്ടത്. പലരും സ്വാന്തഃമായത് പലതും നഷ്ടമായി ക്യാമ്പുകളിൽ കഴിയുന്നത്. ഈ സാഹചര്യത്തിൽ മാനസികാഘാതം ലഘൂകരിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജൂലൈ 30ന് തന്നെ ആരോഗ്യ വകുപ്പ് ജില്ലയില്‍ മാനസികാരോഗ്യ ദുരന്ത നിവാരണ ടീം […]Read More

kerala

വീണ ജോർജ് കുവൈറ്റിലേക്ക് പോയിട്ട് എന്ത് കാര്യം? മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കേന്ദ്രം ഇടപെട്ടെന്നും

തൃശ്ശൂർ: ഒറ്റ ദിവസത്തേക്ക് കുവൈറ്റിലേക്ക് മന്ത്രി പോയിട്ട് എന്ത് കാര്യം എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ യാത്ര കേന്ദ്രസർക്കാർ നിഷേധിച്ചതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വീണ ജോർജിന് കേന്ദ്രം അനുമതി നിഷേധിച്ചതിന്റെ നിയമവശം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിൽ ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണ ജോർജ് പോയിട്ട് കാര്യമില്ല.കേന്ദ്ര മന്ത്രി കുവൈത്തിൽ പോയി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളും നാട്ടിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]Read More

kerala

കുവൈറ്റ് ദുരന്തം: 2 മലയാളികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി വീണ ജോർജ്

കൊച്ചി: കുവൈത്തിലുണ്ടായ ദുരന്തത്തിൽ മലയാളികൾ എന്ന് സംശയിക്കുന്ന 2 പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. ഇതുവരെ 23 മലയാളികളുടെ മരണം സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു. കൊച്ചിയിൽ 25 ആംബുലൻസുകൾ സജ്ജീകരിച്ചത് അടക്കം എല്ലാ ഒരുക്കങ്ങളും നോർക്ക പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മൃതദേഹം എംബാം ചെയ്ത് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. കുവൈത്തിലേക്ക് പോകാനായി കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോഴാണ് മന്ത്രി പ്രതികരിച്ചത്. അതേസമയം, കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചത് 45 ഇന്ത്യക്കാരാണെന്നും ഇതില്‍ 23 പേര്‍ മലയാളികളാണെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചു. […]Read More

kerala

മഴക്കാലത്ത് എലിപ്പനിയ്ക്കെതിരെ അതീവ ശ്രദ്ധ വേണം; മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ പ്രതിരോധ ഗുളിക

തിരുവനന്തപുരം: മഴക്കാലം പകര്‍ച്ചവ്യാധികളുടെ കാലം കൂടിയാണ്. കെട്ടിക്കിടക്കുന്ന വെള്ളക്കെട്ട് നിരവധി രോഗങ്ങളാണ് വിളിച്ചുവരുത്തുന്നത്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങള്‍, എച്ച് 1 എന്‍ 1 തുടങ്ങിയ പകര്‍ച്ചവ്യാധികളാണ് പൊതുവേ കൂടുതലായി മഴക്കാലത്ത് കാണപ്പെടുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാല്‍ എലിപ്പനിയ്ക്കെതിരെ വളരെയേറെ ശ്രദ്ധിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ […]Read More

kerala

സർക്കാർ മെഡിക്കൽ കോളജുകളിലെ ആവർത്തിച്ചുള്ള ചികിത്സ പിഴവ്; ആരോ​ഗ്യമന്ത്രി വിളിച്ച ഉന്നതലയോ​ഗം ഇന്ന്

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിലെ ആവർത്തിച്ചുള്ള ചികിത്സ പിഴവുകളുടെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് വിളിച്ച ഉന്നതതലയോഗം ഇന്ന്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യവകുപ്പ് സെക്രട്ടറി, കോഴിക്കോട് – ആലപ്പുഴ മെഡിക്കൽ കോളജിലെ പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, സൂപ്രണ്ട് തുടങ്ങിയവർ യോഗത്തിൽ നേരിട്ട് പങ്കെടുക്കും. യോഗത്തിൽ മെഡിക്കൽ കോളജുകളിലെ ചികിത്സാപിഴവ് അടക്കമുള്ള വിഷയങ്ങൾ വിലയിരുത്തും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രിയുടെ ഓഫീസിലാണ് യോഗം. സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്സിങ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ […]Read More

kerala

തിളപ്പിച്ചാറ്റിയ വെള്ളം ശീലമാക്കുക; മഞ്ഞപ്പിത്ത വ്യാപനത്തിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മലിനമായ ജലത്തിലൂടെ പകരുന്ന രോഗമായതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്ന് മന്ത്രി നിർദ്ദേശം നൽകി. വിനോദ യാത്രക്ക് പോയ് വരുന്നവരില്‍ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കുടിക്കാനുപയോഗിക്കുന്ന വെള്ളം വളരെയേറെ ശ്രദ്ധിക്കണം. മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ വെള്ളം ഉപയോഗിച്ച് നിർമിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനിയങ്ങള്‍ എന്നിവയിലൂടെയും, മലിനജലം ഉപയോഗിച്ച് പാത്രം […]Read More