ന്യൂഡൽഹി: രാജ്യം കാത്തിരുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പണിപ്പുരയിൽനിന്ന് ട്രാക്കിലേക്ക് കുതിച്ചെത്താനൊരുങ്ങുന്നു. വന്ദേ മെട്രോ ട്രെയിനുകളും ടെസ്റ്റിങ്ങിലേക്ക് കടക്കുകയാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് അറിയിച്ചത്. രാജധാനി എക്സ്പ്രസിനേക്കാൾ സൗകര്യപ്രദമായ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ, ട്രയൽ റണ്ണിനായി ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയിൽ തന്നെ ട്രാക്കിലിറങ്ങും. 16 കോച്ചുകളാണ് ഓരോ വന്ദേ സ്ലീപ്പറിലും ഉണ്ടാവുക. ആകെ 823 യാത്രക്കാരെ കൊണ്ടുപോകാൻ കഴിയും ഓരോ വന്ദേ സ്ലീപ്പറിനും. കേരളത്തിന് രണ്ട് വന്ദേ സ്ലീപ്പറുകൾ ലഭിക്കുമെന്നും വിവരമുണ്ട്. […]Read More
Tags :vande-bharat
കൊൽക്കത്ത: വന്ദേഭാരതിന് പിന്നാലെ രാജ്യത്ത് മിനി വന്ദേഭാരത് ട്രെയിനുകളും ട്രാക്കിലേക്കെത്തുന്നു. എട്ട് കോച്ചുകളുമായാണ് മിനി വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രാക്കിലെത്തുന്നത്. മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന മിനി വന്ദേഭാരത് ട്രെയിൻ ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്ന് പശ്ചിമ ബംഗാളിലെ ഹൗറയിലേക്കാണ് സർവീസ് നടത്തുക. ആറ് മണിക്കൂർ കൊണ്ട് വാരണാസിയിൽ നിന്ന് ഹൗറയിൽ എത്തിച്ചേരാനും കഴിയും. ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് 15 വന്ദേ ഭാരത് ട്രെയിൻ സെറ്റുകൾ വിതരണം ചെയ്തതിന് പിന്നാലെയാണ് […]Read More