Tags :vande bharat

kerala

കൊച്ചി – ബെം​ഗളുരു ദൂരം പിന്നിടാൻ വെറും 9 മണിക്കൂർ മതി; കേരളത്തിന്റെ

കൊച്ചി: ഇന്നു മുതൽ കൊച്ചി – ബെം​ഗളുരു ദൂരം പിന്നിടാൻ വെറും 9 മണിക്കൂർ മതി. ഇന്ന് ഉച്ചയ്ക്ക് 12.50 ന് എറണാകുളത്ത് നിന്നും കേരളത്തിന്റെ മൂന്നാം വന്ദേഭാരത് എക്സ്പ്രസ് കന്നിയാത്ര ആരംഭിക്കുമ്പോൾ മലയാളികളുടെ ദീർഘകാലമായുള്ള ആ​ഗ്രഹവും ആവശ്യവുമാണ് സഫലമാകുന്നത്. സ്പെഷ്യൽ സർവീസായാണ് എറണാകുളം ബെം​ഗളുരു വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതെങ്കിലും ഇത് സ്ഥിരം സർവീസാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ എറണാകുളം- ബംഗളൂരു റൂട്ടിൽ ആഴ്ചയിൽ മൂന്നുദിവസമാണ് വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുക. 12 സർവീസുകളുള്ള സ്‌പെഷ്യൽ ട്രെയിനിന്റെ […]Read More

kerala

ഭക്ഷണം ഉൾപ്പെടെ വെറും 1465 രൂപ; എറണാകുളത്തു നിന്നും ബെം​ഗളുരുവിലേക്കുള്ള സ്പെഷ്യൽ വന്ദേഭാരത്

കൊച്ചി: എറണാകുളം ജങ്ഷൻ – ബെംഗളൂരു കന്റോൺമെന്റ സ്പെഷ്യൽ വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് തുടങ്ങി. ഈ മാസം 31മുതലാണ് വന്ദേഭാരത് സർവീസ് ആരംഭിക്കുന്നത്. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള ബുക്കിങ്ങാണ് കഴിഞ്ഞ ​ദിവസം ആരംഭിച്ചത്. അതേസമയം, ബെം​ഗളുരുവിൽ നിന്നും എറണാകുളത്തേക്കുള്ള ട്രെയിനിന്റെ ബുക്കിംങ്ങ് ആരംഭിച്ചിട്ടില്ല. ചെയർകാറിൽ ഭക്ഷണം ഉൾപ്പെടെ 1465 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2945 രൂപയുമാണു ടിക്കറ്റ് നിരക്ക്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.50നു എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10ന് ബെംഗളൂരുവിലെത്തും. […]Read More

kerala

എറണാകുളം – ബെം​ഗളുരു വന്ദേഭാരത് എക്സ്പ്രസ് സ്പെഷൽ സർവീസിനുള്ള വണ്ടി എറണാകുളത്തെത്തി; ടിക്കറ്റ്

എറണാകുളം: ഈ മാസം 31ന് ആരംഭിക്കുന്ന എറണാകുളം – ബെം​ഗളുരു വന്ദേഭാരത് എക്സ്പ്രസ് സ്പെഷൽ സർവീസിനുള്ള റേക്ക് എറണാകുളം സ്റ്റേഷനിൽ എത്തിച്ചു. ഒ‍ാറഞ്ച് നിറമുള്ള, 8 കേ‍ാച്ചുള്ള റേക്കാണ് ഷെ‍ാർണൂരിൽ നിന്ന് എറണാകുളം സ്റ്റേഷനിൽ എത്തിച്ചത്. ചക്രങ്ങളുടെ തേയ്മാന പരിശേ‍ാധനയ്ക്കും (വീൽ ടേൺ) അറ്റകുറ്റപ്പണിക്കും ശേഷമാണ് ഷൊർണൂരിൽ നിന്നും വണ്ടി എറണാകുളത്തേക്ക് എത്തിച്ചത്. റൂട്ടിൽ പരീക്ഷണ ഒ‍ാട്ടമുണ്ടാകില്ല എന്നാണ് റയിൽവെ അധികൃതർ വ്യക്തമാക്കുന്നത്. ക്രിസ്മസ് – ന്യൂഇയർ സമയത്ത് കേ‍ാട്ടയം – ബെംഗളൂരു വന്ദേഭാരത് താൽക്കാലിക സർവീസ് […]Read More

Blog kerala

വന്ദേഭാരതിലെ പ്രഭാത ഭക്ഷണപൊതിയിൽ നിന്നും ജീവനുള്ള പാറ്റകളുടെ കൂട്ടം; ട്രെയിനിൽ നിന്ന് കയറിയതെന്ന്

കൊച്ചി: വന്ദേഭാരത് എക്സ്‌പ്രസിന്റെ തിരുവന്തപുരത്തുനിന്നും കാസർകോടെക്കുള്ള ട്രെയിനിൽ നൽകിയ പ്രഭാത ഭക്ഷണപൊതിയിൽ പാറ്റകളെ കണ്ടു. സംഭവത്തില്‍ യാത്രക്കാര്‍ തന്നെ പരാതിയുമായി രംഗത്തെത്തി. അതേസമയം, ഭക്ഷണ പൊതിയില്‍ അല്ല, ട്രെയിനില്‍നിന്നാണ് പാറ്റകള്‍ കയറിയതെന്നാണ് കാറ്ററിങ് വിഭാഗത്തിന്‍റെ വിശദീകരണം. ചെങ്ങന്നൂരിൽ നിന്ന് എറണാകുളത്തേക്ക് കുടുംബസമേതം പോയ യാത്രക്കാരാണ് ഇതുസംബന്ധിച്ച് ട്രെയിനില്‍ വച്ച് തന്നെ പരാതിയുമായി എത്തിയത്. മറ്റു യാത്രക്കാര്‍ക്കും സമാന അനുഭവമുണ്ടായിരുന്നു. ചെങ്ങന്നൂര്‍ കഴിഞ്ഞപ്പോള്‍ ട്രെയിനില്‍ നിന്നും നല്‍കിയ ഇടിയപ്പം ഉള്‍പ്പെടെയുള്ള ഭക്ഷണ പാക്കറ്റുകള്‍ തുറന്നപ്പോള്‍ പലഭാഗങ്ങളില്‍ നിന്നായി പാറ്റകള്‍ […]Read More

kerala

തൃശൂരിൽ വന്ദേഭാരതിന് നേരേ കല്ലേറ്; പ്രതി കസ്റ്റഡിയിൽ

തൃശൂർ: തൃശൂരിൽ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. ഇന്നു രാവിലെ രാവിലെ 9.25 നാണ് തിരുവനന്തപുരത്ത് നിന്ന് കാസർകോഡ് പോവുകയായിരുന്ന ട്രെയിനിന് നേരെ കല്ലേറുണ്ടായത്. രണ്ടു കോച്ചുകളിലെ ​ഗ്ലാസുകൾ പൊട്ടി. c2, c4 കോച്ചുകളുടെ ചില്ലുകളാണ് കല്ലേറിൽ തകർന്നത്. സംഭവത്തിൽ പ്രതിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. മാനസിക വിഭ്രാന്തിയുള്ള ആളാണ് അതിക്രമം നടത്തിയതെന്ന് ആർപിഎഫ് അറിയിച്ചു. നേരത്തേയും വന്ദേഭാരതിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.Read More