Tags :us

World

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്; ഇരുപതുകാരൻ കൊല്ലപ്പെട്ടു; ഒട്ടേറെ പേർക്ക് പരുക്കേറ്റു

ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പ് അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. ന്യൂയോർക്കിലെ റോച്ചെസ്‌റ്ററിൽ പാർക്കിലാണ് പ്രാദേശിക സമയം ഞായറാഴ്‌ച വൈകുന്നേരം 6.20ന് വെടിവെയ്പ്പ് നടന്നത്. സംഭവത്തിൽ ഇരുപതുകാരൻ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ ഇനിയും തിരിച്ചറിയാനായിട്ടില്ല. യാതൊരു പ്രകോപനവുമില്ലാതെയാണ് ആൾക്കൂട്ടത്തിന് നേരേ വെടിവയ്പ്പുണ്ടായത് എന്നാണ് റിപ്പോർട്ട്. സംഭവമുണ്ടായ ഉടൻ ‌ജനങ്ങൾ ചിതറിയോടി.വെടിവയ്‌പ്പിൽ ഗുരുതര പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർക്ക് ഗുരുതരമല്ലാത്ത പരിക്കാണെന്നാണ് […]Read More

World

യു.എസിൽ നിന്ന് ‘എഫ്-35 ‘ യുദ്ധവിമാനം സ്വന്തമാക്കി ഇസ്രായേൽ; കരുത്തുറ്റ വിമാനത്തിനായി മുടക്കിയത്

തെൽ അവീവ്: ഇസ്രായേലിന് 25,000 കോടിയുടെ എഫ്-35 യുദ്ധവിമാനം കൈമാറി യു.എസ്. ഇസ്രായേലുമായി 300 കോടി ഡോളറിന്റെ (ഏകദേശം 25,000 കോടി രൂപ) യുദ്ധവിമാനക്കരാറിൽ അമേരിക്ക ഒപ്പിട്ടു. പശ്ചിമേഷ്യയിൽ ഇസ്രായേലിന് മാത്രമാണ് അമേരിക്കഎഫ്-35 യുദ്ധവിമാനം കൈമാറിയിട്ടുള്ളത്. 25 എഫ്-35 യുദ്ധവിമാനങ്ങൾ കൈമാറാൻ അമേരിക്കൻ കമ്പനിയായ ലോക്ഹീഡ് മാർട്ടിനുമായാണ് ഇസ്രായേൽ ചൊവ്വാഴ്ച കരാറിലൊപ്പുവെച്ചത്. ഓരോ വർഷവും ഇസ്രായേലിന് അമേരിക്ക നൽകുന്ന സൈനിക സഹായത്തുക ഉപയോഗിച്ചാകും കൈമാറ്റം. റഡാറുകൾക്ക് പിടികൊടുക്കാത്ത, രഹസ്യവിവരങ്ങൾ പിടിച്ചെടുക്കാൻ ശേഷിയുള്ള, ആകാശത്തും ഏറ്റുമുട്ടലിന് ശേഷിയുള്ള അത്യാധുനിക […]Read More