Tags :udf

kerala

രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം; ജൂൺ 12ന് നിശ്ചയിച്ചിരുന്ന നിയമസഭാ മാർച്ചും സംസ്ഥാന

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തെ തുടർന്ന് ജൂൺ 12ന് യുഡിഎഫ് നിശ്ചയിച്ചിരുന്ന നിയമസഭാ മാർച്ചും സംസ്ഥാന ഏകോപന സമിതിയും മാറ്റിവച്ചതായി യുഡിഎഫ് കൺവീനർ എം എം ഹസൻ അറിയിച്ചു. എൽഡിഎഫ് സര്‍ക്കാരിനെതിരെ ബാർക്കോഴ അഴിമതി ആരോപിച്ചാണ് യുഡിഎഫ് നിയമസഭാ മാർച്ച് നടത്താൻ നിശ്ചയിച്ചിരുന്നത്. കൂടാതെ അന്ന് വൈകുന്നേരം മൂന്നിന് ചേരാനിരുന്ന യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയും മാറ്റി. അതേസമയം, ബാര്‍ കോഴ ആരോപണത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്ന് നിയമസഭ സ്തംഭിച്ചിരുന്നു. അടിയന്തര പ്രമേയത്തിന് അവതരണ അനുമതി […]Read More

Blog

വി ഡി സതീശന്‍@60, കേരളത്തിന്റെ പ്രതിപക്ഷ നേതാവിന് ഇന്ന് പിറന്നാള്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇന്ന് 60 വയസ് തികയുന്നു. പി ടി ചാക്കോക്ക് ശേഷം ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം വിശ്രമമില്ലാത്ത ഓട്ടങ്ങള്‍ക്കിടയിലാണ് ഷഷ്ടിപൂര്‍ത്തി. എറണാകുളം ജില്ലയിലെ പറവൂര്‍ മണ്ഡലത്തില്‍ നിന്നും 2001 മുതല്‍ തുടര്‍ച്ചയായി നിയമസഭാ സാമാജികനാണ് വി ഡി സതീശന്‍. നെട്ടൂരില്‍ വടശ്ശേരി ദാമോദരന്റേയും വി വിലാസിനിയമ്മയുടേയും മകനായി ജനനം. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ പ്രവേശം. 1996ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ […]Read More

kerala

കേരള പൊലീസ് ഇനി തലയില്‍ മുണ്ടിട്ട് നടന്നാല്‍ മതി, ഗുണ്ടകളുടെ ഭരണമാണ് നടക്കുന്നതെന്ന്

കോഴിക്കോട്: സംസ്ഥാനത്ത് ഗുണ്ടകളുടെയും ക്രിമിനലുകളുടെയും ലഹരി മാഫിയകളുടെയും ഭരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗുണ്ടകള്‍ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിസ്സംഗത പാലിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് പൊലീസ്-ഗുണ്ട ബന്ധം നിലനില്‍ക്കുന്നുണ്ടെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയതാണെന്നും ഇത് സത്യമാണ് എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം നടന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് ഗുണ്ടകളുടെയും ക്രിമിനലുകളുടെയും ലഹരി മാഫിയകളുടെയും ഭരണമാണ് നടക്കുന്നത്. ഇതിനെക്കുറിച്ച് പ്രതിപക്ഷം നേരത്തേ വ്യക്തമാക്കിയതാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്തര […]Read More

kerala

ബാർ കോഴ: യു.ഡി.എഫ് പ്രക്ഷോഭത്തിന്​, ലോക കേരള സഭയിൽ പങ്കെടുക്കില്ല

തിരുവനന്തപുരം: ബാർ കോ​ഴ ആരോപണത്തിൽ പിണറായി സർക്കാറിനെതിരെ യു.ഡി.എഫ്​ പ്രക്ഷോഭത്തിലേക്ക്​. കന്റോൺമെന്റ് ഹൗസിൽ ചേർന്ന യു.ഡി.എഫ് ഏകോപനസമിതി യോ​ഗത്തിലാണ് തീരുമാനം. ആദ്യപടിയായി ഘടകകക്ഷികൾ അവരുടേതായ രീതിയിൽ പ്രക്ഷോഭം സംഘടിപ്പിക്കും. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട്​ നിയമസഭയ്ക്കകത്തും പുറത്തും ശക്തമായി വിഷയം ഉന്നയിക്കും. പ്രവാസിക്ഷേമം എന്ന വ്യാജേന കോടിക്കണക്കിന് രൂപ ധൂർത്തടിക്കുന്ന ലോക കേരള സഭയിൽ യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കില്ലെന്നും മുന്നണി കൺവീനർ എം.എം. ഹസൻ വ്യക്തമാക്കി. അതേസമയം, പ്രവാസികൾക്ക് അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദിയെന്ന നിലയിൽ യു.ഡി.എഫിന്റെ പ്രവാസി […]Read More