ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കാൻ സമയം പോരാത്തവരാണ് യാത്രാപ്രേമികൾ. നിങ്ങളുടെ ലിസ്റ്റിൽ ഈ യൂറോപ്യൻ നഗരം കൂടി ഉൾപ്പെടുത്തിയാൽ വെറും 10 സെക്കൻഡ് കൊണ്ട് നിങ്ങൾക്ക് മൂന്ന് രാജ്യങ്ങൾ സന്ദർശിക്കാം. അതേത് സ്ഥലമെന്നല്ലേ? അത്ഭുതപ്പെടേണ്ട ലോകത്തിൽ അങ്ങനെയൊരു സ്ഥലമുണ്ട്.യൂറോപ്യൻ രാജ്യമായ സ്വിറ്റ്സർലന്റിലെ ബേസെൽ എന്ന നഗരത്തിലാണ് ഈ അത്ഭുതമുള്ളത്. വെറും പത്ത് സെക്കന്റിൽ മൂന്ന് രാജ്യങ്ങളിലേക്ക് കാലെടുത്തുവയ്‌ക്കാൻ ബേസെലിലെത്തിയാൽ സാധിക്കും. എങ്ങനെയെന്ന് അത്ഭുതപ്പെടുന്നുണ്ടാകും?സ്വിറ്റ്സർലന്റിനൊപ്പം ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന നഗരമാണ് ബേസെൽ. ഏതൊരു യാത്രാപ്രേമിയ്‌ക്കും സവിശേഷമായൊരു […]Read More
Tags :travel
travel
വനവാസകാലത്ത് പാണ്ഡവർ നിർമ്മിച്ച ക്ഷേത്രം; മഞ്ഞുമൂടിയ മലനിരകളും താഴ്‌വരകളും കണ്ടുള്ള ആത്മീയ യാത്ര;
ഹിമാലയത്തിലെ കിന്നൗർ ജില്ലയിലാണ് കൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം വനവാസകാലത്ത് പാണ്ഡവർ സൃഷ്ടിച്ചതാനെന്നാണ് കരുതപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ഉയരം സ്ഥലത്താണ് കൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഞ്ഞുമൂടിയ മലനിരകളും താഴ്‌വരകകളും ആണ് ഇവിടുത്തെ പ്രധാന പ്രത്യേകത. ഹിമാലയത്തിലെ ഏറ്റവും മനോഹരമായ താഴ്‌വരകളിൽ ഒന്നാണ് കിന്നൗർ. ഹിമാചൽ പ്രദേശിലെ 12 ജില്ലകളിൽ ഒന്നായ ഇത് മികച്ച ആപ്പിൾത്തോട്ടങ്ങൾ, പ്രാദേശിക വാസ്തുവിദ്യ, സമൃദ്ധമായ ആൽപൈൻ പുൽമേടുകൾ, പൈൻ മരങ്ങൾ എന്നിവയാൽ സമ്പന്നമാണ്. താഴ്വരയിൽ ആകർഷകമായ നിരവധി ട്രെക്കിങ് […]Read More
travel
ആകര്‍ഷകമായ നിറങ്ങളിൽ ആകാശം അണിയിച്ചൊരുക്കുന്ന ദൃശ്യവിസ്മയം; പച്ചയും പർപ്പിളും കലർന്ന ധ്രുവദീപ്‌തി ഇനി
‘നോർത്തേൺ ലൈറ്റ്സ്’ അഥവാ ധ്രുവദീപ്‌തി ജീവിതത്തിൽ ഒരിക്കലെങ്കിലും കൺനിറയെ കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇനി അത് ഒരാഗ്രഹം മാത്രമായി സൂക്ഷിക്കേണ്ട. ഇത്തവണ അവധിക്കാലം നോർത്തേൺ ലൈറ്റ്സ് ദൃശ്യമാവുന്ന ഫിൻലൻഡിലെക്ക് പോകാം. ഒരു വർഷത്തിൽ അനേകായിരങ്ങളാണ് ദൃശ്യം കാണാനായി ഫിൻലൻഡിലേക്കു പോകുന്നത്. വർഷത്തിൽ ഏകദേശം പത്തോ ഇരുപതോ രാത്രികളിൽ മാത്രമാണ് അറോറ ബൊറാലിസ് ദൃശ്യമാകുന്നത്. അതിനാൽ തന്നെ ആ സമയം ഫിൻലാൻഡ് വടക്കൻ ലൈറ്റുകൾ അന്വേഷിക്കുന്നവരുടെ പ്രധാന ലക്ഷ്യസ്ഥാനമായി മാറും. രാത്രിയുടെ അന്ത്യയാമങ്ങളിൽ പ്രകൃതി ആകാശത്തു നിറങ്ങൾ […]Read More
കപ്പൽ യാത്ര ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ ? ആണെങ്കിൽ നിങ്ങൾക്കിതാ ആഡംബര കപ്പലിൽ ആർത്തുല്ലസിച്ച് 7 ലോകാത്ഭുതങ്ങളും 35 രാജ്യങ്ങളും കാണാൻ ഇതാ സുവർണ്ണാവസരം. അസമാര വേൾഡ് ക്രൂയിസ് സഞ്ചാരികൾക്കായി ഒരു കിടിലൻ യാത്ര ഒരുക്കുന്നത്. 2026 ജനുവരി 6-ന് ആണ് കപ്പൽ പുറപ്പെടുന്നത്. 155 ദിവസത്തെ യാത്രയാകും ഉണ്ടാവുക. ക്രൂയിസിൽ മെക്‌സിക്കോയിലെ ചിചെൻ ഇറ്റ്‌സ, ബ്രസീലിലെ ക്രൈസ്റ്റ് ദി റിഡീമർ പ്രതിമ, ഇന്ത്യയിലെ താജ്മഹൽ, പെറുവിലെ മച്ചു പിച്ചു, ഇറ്റലിയിലെ കൊളോസിയം എന്നിവിടങ്ങളും ചൈനയിലെ വൻമതിൽ, ജോർദാനിലെ […]Read More
National
സെപ്റ്റംബറിൽ വിമാന യാത്രയ്ക്ക് പദ്ധതിയുണ്ടോ ? ടിക്കറ്റ് നിരക്ക് കേട്ടാൽ നെഞ്ച് തകരുമെന്നുറപ്പ്
വരാനിരിക്കുന്ന ഉത്സവ സീസണിൽ വിമാന യാത്ര പ്ലാൻ ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ബിസിനസ് സ്റ്റാൻഡേർഡ്‍സ്. സെപ്റ്റംബറിൽ വിമാന യാത്രയ്ക്കുള്ള ആവശ്യം ഉയർന്ന നിലയിൽ തുടരുന്നതിനാൽ ചില റൂട്ടുകളിൽ എയർലൈൻ ടിക്കറ്റ് നിരക്കിൽ വൻ വർധനയുണ്ടായതായിട്ടാണ് റിപ്പോര്‍ട്ടുകൾ. ട്രാവൽ കമ്പനിയായ തോമസ് കുക്കിൽ നിന്നുള്ള ഡാറ്റയെയും ലൈവ്മിൻ്റ് റിപ്പോർട്ടിനെയും ഉദ്ധരിച്ചാണ് വിലയിരുത്തൽ. ഡൽഹിയിൽ നിന്ന് ചണ്ഡീഗഡിലേക്കും ബാഗ്‌ഡോഗ്രയിലേക്കുമുള്ള വിമാന യാത്രാ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 10 മുതൽ 20 ശതമാനം വർധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുംബൈയിൽ നിന്നുള്ള ഉദയ്‍പൂർ, ഗോവ […]Read More
Entertainment
മഞ്ഞുമൂടിയ മലനിരകളും ഇടതൂർന്ന പൈൻ മരങ്ങളും; സിക്കിമിന്റെ സൗന്ദര്യം ഒപ്പി ആന്‍ഡ്രിയ ജെറമിയ
സിക്കിം യാത്ര ചിത്രങ്ങളുമായി തെന്നിന്ത്യൻ താരം ആന്‍ഡ്രിയ ജെറമിയ. നടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ ആണ് സിക്കിമിന്റെ മനോഹാരിത ആരാധകർക്കായി പങ്കുവച്ചത്. മനംമയക്കുന്ന ഭൂപ്രകൃതിയാണ് സിക്കിമിന്റെത്. തണുത്ത കാലാവസ്ഥകൊണ്ടും കിടിലൻ കാഴ്ചകളാലും സമ്പന്നമാണ് ഇവിടം. ബുദ്ധമതവിശ്വാസികളുടെ കേന്ദ്രം കൂടിയാണ് സിക്കിം. https://www.instagram.com/p/C7-87cKyh2z/?utm_source=ig_embed&ig_rid=e5dddab8-9c55-409e-9768-bb803955cf4b സിക്കിമും ഡാർജിലിങ്ങുമാണ് ഇത്തവണ താരത്തിന്റെ യാത്രകൾക്കു പകിട്ടേകിയത്. സിക്കിമിലൂടെയുള്ള മനോഹരമായ യാത്രയുടെ ചിത്രങ്ങള്‍ ആന്‍ഡ്രിയ പങ്കുവച്ചു. ഗാംഗ്ടോക്കില്‍ നിന്നും ലാച്ചുങ്ങിലേക്ക് പോകാനായിരുന്നു പ്ലാനെങ്കിലും ഉരുള്‍പൊട്ടല്‍ കാരണം അതു നടന്നില്ല. പകരം പെല്ലിംഗിലേക്കായിരുന്നു യാത്ര. ഇപ്പോള്‍ സിക്കിമില്‍ […]Read More
കേരളത്തിന്റെ ഭംഗി എന്ന പേരിൽ പുറത്തുനിന്നുള്ള വിനോദസഞ്ചാരികൾ കൂടുതൽ പ്രാധാന്യം നൽകുന്നത് ആലപ്പുഴയ്ക്ക് അല്ലെങ്കിൽ പാലക്കാടൻ ഗ്രാമങ്ങൾക്കുമായിരിക്കും. പല കലകളായി ഈ പ്രവണത തുടരുന്നു. എന്നാൽ കേരളത്തിൽ ഇനിയും തലയുയർത്തി പിടിച്ചു നിൽക്കുന്ന ടൂറിസം കേന്ദ്രങ്ങളുണ്ട്. ഈ മഴക്കാലത്ത് അവിടേക്ക് പോകാം. മൂടിപ്പുതച്ച് ഉറങ്ങാതെ വളരെ സുരക്ഷിതമായി പോയി വരേണ്ട ചില സ്ഥലങ്ങളെ പരിചയപ്പെടുത്താം. ബേക്കൽ കോട്ട അറബിക്കടലിൻറെ തീരത്ത്, ചെങ്കല്ലിൽ കൊത്തിയെടുത്ത ഒരു കവിത പോലെ 35 ഏക്കറിൽ പരന്നു കിടക്കുന്ന ബേക്കൽ കോട്ടയും ചുറ്റുമുള്ള […]Read More
Entertainment
മേഘാലയയിലെ വെള്ളച്ചാട്ടത്തിന് മുകളിൽ പ്രണവ് മോഹന്‍ലാല്‍; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
യാത്രാപ്രേമികളെ ഏറെ ആകർഷിക്കുന്ന ഇടമാണ് മേഘാലയ. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ നോഹ്കലികായ് ആണ് ഇവിടെ ഏറെ പ്രശസ്തം. ഇപ്പോഴിതാ മലയാളത്തിന്റെ മഹാനടനായ മോഹൻലാലിൻറെ മകനായ പ്രണവ് ഇവിടെനിന്നുള്ള ഒട്ടേറെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമാണ് നോഹ്കലികായ് വെള്ളച്ചാട്ടം. 340 മീറ്റർ (1,115 അടി) ആണ് ഇതിന്റെ ഉയരം. താരതമ്യേന ചെറിയ പീഠഭൂമിയുടെ കൊടുമുടിയിൽ ശേഖരിക്കപ്പെടുന്ന മഴവെള്ളമാണ് വെള്ളച്ചാട്ടമായി ഒഴുകുന്നത്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള വരണ്ട സീസണ്‍ […]Read More
ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു മലയാണ് മീശപ്പുലിമല. ആനമുടി കഴിഞ്ഞാൽ കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല. മീശയുടെ രൂപത്തിലാണ് ഈ പർവ്വതനിര കാണപ്പെടുന്നത്ത്. ഇപ്പോഴിതാ മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നതു കാണാൻ സഞ്ചാരികളുടെ വൻ തിരക്കാണ്. മഴ തുടങ്ങിയതോടെ പ്രദേശത്തു മഞ്ഞും തണുപ്പുമുണ്ട്. മീശപ്പുലിമലയുടെ മുകൾഭാഗത്തു നിന്നു താഴേക്കു നോക്കിയാൽ മേഘങ്ങൾ അടുക്കിയതുപോലെ മഞ്ഞ് കാണാം. കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷനാണു മീശപ്പുലിമലയിലേക്കു ട്രെക്കിങ് നടത്തുന്നത്. മൂന്നാറിൽ നിന്ന് ഓഫ് റോഡ് വാഹനത്തിൽ […]Read More
travel
ഇ-പാസ് തിരിച്ചടിയായി; ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ്; വിനോദസഞ്ചാരമേഖല പ്രതിസന്ധിയിൽ
ഊട്ടി: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര തിരിക്കണമെങ്കിൽ ഇ-പാസ് വേണമെന്ന കോടതി ഉത്തരവ് ഇറങ്ങിയതോടെ സഞ്ചാരികളുടെ എന്നതിൽ വലിയ കുറവ്. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്‍ കുറവാണ്. രാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളിൽ എത്താറുണ്ടായിരുന്നത്. എന്നാൽ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇത് ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. ഹോട്ടല്‍, കോട്ടേജ് ഉടമകള്‍ വ്യാപാരത്തിലുണ്ടായ കുറവ് നികത്താന്‍ വിഷമിക്കുകയാണ്. ഏപ്രില്‍, മേയ് മാസങ്ങളിലാണ് ഇവരുടെ എല്ലാ പ്രതീക്ഷകളും. ഇ-പാസിനെതിരെ സമര പരിപാടികളുമായി മൂന്നാട്ടുപോകാനാണ് ഇവരുടെ […]Read More