Tags :train

National

പാളം പരിശോധകന്റെ സമയോചിത ഇടപെടൽ; നേത്രാവതി എക്സ്പ്രസ്സ് വൻ ദുരന്തത്തിൽ നിന്നും രക്ഷപെട്ടു

മുംബൈ: പാലം പരിശോധകന്റെ സമയോചിത ഇടപെൽ മൂലം വലിയൊരു ട്രെയിൻ ദുരന്തം ഒഴിവായി. മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ് ആണ് ദുരന്തത്തിൽ നിന്നും രക്ഷപെട്ടത്. കൊങ്കണ്‍ പാതയില്‍ ഉഡുപ്പിക്ക് സമീപം പാളത്തിലെ വിള്ളല്‍ നേരത്തെ കണ്ടെത്തിയതോടെയാണ് വൻ ദുരന്തം ഒഴിവായത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ പാളം പരിശോധകനായ പ്രദീപ് ഷെട്ടിയാണ് ഇന്നഞ്ചെ, പഡുബിദ്രി സ്റ്റേഷനുകള്‍ക്കിടയില്‍ വിള്ളല്‍ കണ്ടെത്തിയത്. നേത്രാവതി എക്‌സ്പ്രസായിരുന്നു ഇതിലൂടെ ആദ്യം കടന്നുപോകേണ്ടിയിരുന്നത്. കൂട്ടിച്ചേര്‍ത്ത പാളങ്ങള്‍ വിട്ടുപോയ നിലയിലായിരുന്നു. ഇതു കണ്ട പ്രദീപ് കൊങ്കണ്‍ […]Read More

Automobile National

ട്രെയിൻ കോച്ചുകൾക്ക് പുറത്തുള്ളത് വ്യത്യസ്ത നിറമുള്ള വരകൾ; ഇവ എന്തിനാണെന് അറിയാമോ ?

ഇന്ത്യയിൽ ജീവിക്കുന്ന ബഹുഭൂരിപക്ഷം ആളുകളും തീവണ്ടിയിൽ ഒരിക്കലെങ്കിലും യാത്ര ചെയ്തു കാണുമെന്ന് ഉറപ്പാണ്. ഇന്ന് ഗതാഗതത്തിനു ആളുകൾ ഉപയോഗിക്കുന്ന മാർഗങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ട്രെയിൻ തന്നെയാണ്. ഒരുപാടു തവണ യാത്ര നടത്തിയിട്ടുണ്ടെങ്കിലും ട്രെയിനിനെ കുറിച്ച് നമുക് പൂർണമായി ഒന്നും അറിയില്ല. ട്രെയിൻ കോച്ചുകൾക്ക് പുറത്തെ നിറമുള്ള വരകൾ എന്തിനാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിലർ അത് ശ്രദ്ധിച്ചിട്ട് പോലുമുണ്ടാവില്ല. ഇനി മറ്റ് ചിലർ ശ്രദ്ധിച്ചാലും എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടാകില്ല. ട്രെയിൻ കോച്ചുകളുടെ പുറത്തെ നിറമുള്ള വരകൾ വെറുതെയങ്ങ് […]Read More

weather

സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത; ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും;

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. തെക്കൻ തമിഴ്നാടിന് മുകളിലെ ചക്രവാതച്ചുഴിയും, മധ്യ മഹാരാഷ്ട്രയിൽ നിന്നും തെക്കൻ തമിഴ്‌നാടുവരെയുള്ള ന്യൂനമർദ്ദ പാത്തിയുടെയും ഫലമായാണ് സംസ്ഥാനത്തേക്ക് അതിതീവ്ര മഴയെത്തുന്നത്. മെയ്‌ 22 ഓടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ച് മധ്യ ബംഗാൾ ഉൾക്കടലിൽ ഇത് തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചേക്കും. മെയ്‌ 23 വരെ പടിഞ്ഞാറൻ / തെക്ക് […]Read More

kerala

യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു, ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആര്‍പിഎഫ്

കൊല്ലം: യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു. കിളികൊല്ലൂര്‍ തെങ്ങയ്യം റെയില്‍വേ ഗേറ്റിനു സമീപം വൈകിട്ടോടെയായിരുന്നു അപകടം. ഗാന്ധിധാം എക്‌സ്പ്രസ് തട്ടിയാണ് മരണം. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആര്‍പിഎഫ് അറിയിച്ചു.Read More