തീപിടിച്ചെന്ന് തെറ്റിദ്ധരിച്ച് ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടി; യാത്രക്കാർക്ക് പരിക്ക്
മൊറാദാബാദ്: ട്രെയിനിന് തീപിടിച്ചെന്ന് തെറ്റിദ്ധരിച്ച് പുറത്തേക്ക് ചാടിയ യാത്രക്കാർക്ക് പരിക്കേറ്റു. ചാടിയ 12 പേരിൽ 6 പേർക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമന ഉപകരണം പ്രവർത്തിപ്പിച്ചതിന് പിന്നാലെ ഓടുന്ന ട്രെയിനിൽ നിന്നും യാത്രക്കാർ ചാടുകയായിരുന്നു. ഉത്തർപ്രദേശ് ബിൽപുരിന് സമീപം ഞായറാഴ്ച രാവിലെയായിരുന്നു സംഭവം ഉണ്ടായത്. ഹൗറ – അമൃത്‌സർ മെയിൽ ട്രെയിനിന്റെ ജനറൽ കോച്ചിലെ യാത്രക്കാരാണ് ബിൽപുർ റെയിൽവേ സ്റ്റേഷന് സമീപത്തുവച്ച് ട്രെയിനിന് തീപിടിച്ചുവെന്ന് തെറ്റിദ്ധരിച്ചത്. ട്രെയിനിലുണ്ടായിരുന്ന ഒരാൾ കോച്ചിലെ അഗ്നിശമന ഉപകരണം പ്രവർത്തിപ്പിച്ചതാണ് […]Read More