Tags :tobacco

kerala

30 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ; കണ്ടെത്തിയത് കോറ്റാർക്കാവ് ക്ഷേത്രത്തിന് സമീപത്തെ തൊഴിലാളി

മാവേലിക്കര: ഇതര സംസ്ഥാന തൊഴിലാളി താമസിക്കുന്ന ക്യാമ്പിൽ 30 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കോറ്റാർക്കാവ് ക്ഷേത്രത്തിന് സമീപത്തായി ഉള്ള ക്യാമ്പിൽ മാവേലിക്കര എക്സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡിലാണ് ലഹരി പിടികൂടിയത്. ബീഹാർ സ്വദേശിയായ മുഹമ്മദ് ഉസ്മാൻ എന്നയാൾക്ക് എതിരെ കേസ് എടുത്തു. കൂടുതൽ അന്വേഷണം നടത്തിവരുന്നതായി എക്സൈസ് വ്യക്തമാക്കി. സ്ഥലത്ത് എക്സൈസിന്റെ നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട്. റെയ്ഡിന് മാവേലിക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. എസ്. കൃഷ്ണരാജ്,അസി. എക്സൈസ് ഇൻസ്പെക്ടർമാരായ മണിയനാചരി, വി. രമേശൻ, […]Read More

National

രാജ്യത്ത് പെൺകുട്ടികളിൽ പുകവലി ശീലം കൂടുന്നു, ആൺകുട്ടികളിൽ കുറയുന്നു; ഞെട്ടിക്കുന്ന കണക്ക് ഇങ്ങനെ

ന്യൂഡൽഹി: രാജ്യത്ത് പുകയില ഉൽപ്പന്നങ്ങളുടെ ആകെ ഉപഭോഗം കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാൽ കൗമാരക്കാരായ പെൺകുട്ടികളിൽ ഈ ശീലം കുത്തനെ കൂടിയതായി റിപ്പോർട്ടിൽ പറയുന്നു. 2009 നും 2019 നും ഇടയിൽ കൗമാരക്കാരായ പെൺകുട്ടികളിൽ പുകവലി ശീലം 3.8 ശതമാനം ഉയർന്നു. എന്നാൽ ഇതേ പ്രായക്കാരായ ആൺകുട്ടികളിൽ ഇതേ സമയത്ത് വളർച്ചാ നിരക്ക് 2.3 ശതമാനമാണ്. മുതിർന്ന സ്ത്രീകളിലും പുകവലി കൂടുന്നുണ്ട്. എന്നാൽ പ്രായമായ സ്ത്രീകൾ ഈ ശീലം ഉപേക്ഷിക്കുകയും ചെയ്യുന്നുവെന്ന് കണക്കുകൾ പറയുന്നു. മുതിർന്ന […]Read More