Tags :thrissur

kerala

തൃശ്ശൂരിൽ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; 7-ാം ക്ലാസ്സുകാരി ചികിത്സയിൽ

തൃശ്ശൂർ: തൃശ്ശൂരിൽ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ ഏഴാം ക്ലാസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാർത്ഥി എറണാകുളത്ത് ചികിത്സയിൽ ആണ്. ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെ കോഴിക്കോട് ജില്ലയിൽ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് സ്ഥിരീകരിച്ചത് പോലെ അപകടകരമായ മസ്തിഷ്ക ജ്വരമല്ലെന്നും വെർമമീബ വെർമിഫോർസിസ് എന്ന അണുബാധയാണ് കുട്ടിക്ക് ഉണ്ടായതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആദ്യമായാണ് തൃശ്ശൂരിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിക്കുന്നത്.Read More

kerala

അച്ഛനും മകനും മകളും പലതവണ തോറ്റ ഇടമായി തൃശൂർ; ചേട്ടൻ മൂന്നാമനാവുമ്പോൾ കൈകൊട്ടി

തൃശൂർ: തൃശ്ശൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് വിധി കേരളക്കരയെ ഞെട്ടിച്ചിരിക്കുകയാണ്. കേരളത്തിൽ താമര വിരിയുമെന്ന ഉറപ്പിച്ച മണ്ഡലമായിരുന്നു തൃശൂർ. അവിടെ സുരേഷ് ഗോപി വമ്പിച്ച വോട്ട് നേടുമ്പോൾ ചർച്ചയാകുന്നത് മറ്റൊരു രാഷ്ട്രീയ കുടുംബത്തിനെ കുറിച്ചാണ്. വേറെയാരുമല്ല, മൂന്നാം സ്ഥാനത്തേക്ക് തള്ളിമാറ്റപ്പെട്ട കെ മുരളീധരന്റെ. തൃശൂരുകാരുടെ പ്രിയങ്കരനായിരുന്ന കെ കരുണാകരന്റെ മകന് ഇത്തരത്തിൽ ഒരു അവസ്ഥ വന്നത് എങ്ങനെയെന്ന് ആണ് എല്ലാവരും ചിന്തിക്കുന്നത്. അച്ഛനും മകനും മകളും തോറ്റ ഇടമായി തൃശൂർ മാറുമ്പോൾ മാറുന്ന കേരള രാഷ്ട്രീയത്തിന്റെ കഥയാണ് ഇനി […]Read More

kerala

ശക്തമായ മഴ; തൃശ്ശൂരിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു; നാല്‌

പുതുക്കാട്: ശക്തമായ മഴയിൽ തൃശ്ശൂർ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു. മണ്ണിടിച്ചിലിൽ ഗതാഗതം തടസപ്പെട്ടു. ഒല്ലൂരിനും പുതുക്കാടിനുമിടയിൽ ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം. ഒടുവിൽ 10.45 ഓടെ പാളത്തിൽ നിന്നും മണ്ണ് മാറ്റി ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു. നാല് ട്രെയിനുകൾ ആണ് പിടിച്ചിട്ടത്. എറവക്കാട് ഗേറ്റ് കടന്നശേഷം ഒല്ലൂർ സ്റ്റേഷനു മുമ്പായിട്ടാണ് ട്രാക്കിലേക്ക് ശക്തമായ മഴയെത്തുടർന്ന് മണ്ണിടിഞ്ഞു വീണത്.ഇതോടെ തിരുനെൽവേലി – പാലക്കാട് പാലരുവി എക്സ്പ്രസ്, എറണാകുളം – ബംഗളൂരു ഇന്‍റർസിറ്റി, തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ധി […]Read More

kerala

പ്രോട്ടീന്‍കടയുടെ മറവില്‍ സ്റ്റിറോയ്ഡുകളും മരുന്നുകളും വിറ്റു; തൃശൂരിലെ പ്രോട്ടീന്‍മാളില്‍ റെയ്ഡ്

തൃശൂര്‍: പ്രോട്ടീന്‍കടയുടെ മറവില്‍ സ്റ്റിറോയ്ഡുകളും രക്തസമ്മര്‍ദ്ദം ഉയര്‍ത്താനുള്ള മരുന്നുകളും വില്‍പ്പന നടത്തിയ സംഭവത്തില്‍ തൃശൂരിലെ പ്രോട്ടീന്‍മാളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. ചീഫ് ഡ്രഗ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച മരുന്നുകള്‍ പിടിച്ചെടുത്തു. പടിഞ്ഞാറേക്കോട്ടയിലെ പ്രോട്ടീന്‍മാളില്‍ മുന്‍പ് കഞ്ചാവ് വില്‍പ്പനക്കെത്തിച്ചതും പൊലീസ് പിടികൂടിയിരുന്നു. ഇറക്കുമതി ചെയ്ത മരുന്നുകളാണ് വിദഗ്ധനിര്‍ദ്ദേശമില്ലാതെ ഷോറൂമിലൂടെ വിറ്റഴിച്ചിരുന്നത്. അനാബൊളിക് സ്റ്റിറോയ്ഡുകളും രക്ത സമ്മര്‍ദം കൂട്ടുന്ന ടെനിവ അടക്കം ഇറക്കുമതി ചെയ്ത മരുന്നുകളാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം നല്‍കേണ്ട മരുന്നാണ് ടെനിവ. […]Read More

crime

മൊബൈൽ തിരികെ വാങ്ങാൻ ചെന്നപ്പോൾ കടക്കാരൻ തിരക്കിൽ; തൃശൂരിൽ കട തല്ലിതകർത്ത് യുവാക്കൾ

തൃശൂര്‍: ശക്തന്‍ ബസ് സ്റ്റാന്‍ഡിലെ മൊബൈല്‍ ഷോപ്പില്‍ യുവാക്കളുടെ അതിക്രമം. ജീവനക്കാരനെ കത്തിയുപയോഗിച്ചു കുത്താന്‍ ശ്രമിച്ച യുവാക്കള്‍ കൗണ്ടറിന്റെ ഗ്ലാസും തല്ലിപ്പൊട്ടിച്ചു. ഇന്നലെ രാത്രി ഏഴരയോടെ ന്യൂ മൊബൈല്‍ വേള്‍ഡ് എന്ന കടയിലാണു സംഭവം. ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ് ഷോപ്പിലുണ്ടായിരുന്നത്. മൊബൈല്‍ ഫോണില്‍ ചാര്‍ജ് ചെയ്യണമെന്ന ആവശ്യവുമായി എത്തിയ രണ്ടുപേരാണു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഷോപ്പ് ജീവനക്കാരന്‍ ഇവരുടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ചു. 15 മിനിറ്റിനുശേഷം മടങ്ങിയെത്തിയ യുവാക്കള്‍ ഫോണ്‍ മടക്കിനല്‍കാന്‍ ആവശ്യപ്പെട്ടു. മറ്റൊരു ഫോണിന്റെ ഡിസ്പ്ലേ […]Read More

kerala

തൃശൂരില്‍ കഞ്ചാവ് വേട്ട, 89 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍

തൃശൂര്‍: ഒറീസയില്‍ നിന്ന് കാറില്‍ കൊണ്ടുവരികയായിരുന്ന 89 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ കൊടകരയില്‍ പൊലീസ് പിടികൂടി. എറണാകുളം ജില്ല കോടനാട് സ്വദേശി കോട്ട വയല്‍ വീട്ടില്‍ അജി വി നായര്‍ 29 വയസ്സ്, പാലക്കാട് ആലത്തൂര്‍ ചുള്ളി മട സ്വദേശി ശ്രീജിത്ത് 22 വയസ് എന്നിവരെയാണ് കൊടകര സബ് ഇന്‍സ്‌പെക്ടര്‍ ശ്രീമതി സി ഐശ്വര്യ അറസ്റ്റു ചെയ്തത്. ഒറീസയിലെ ഭ്രാംപൂരില്‍ നിന്ന് കാറില്‍ രഹസ്യമായി കൊണ്ടുവന്നിരുന്ന കഞ്ചാവാണ് നെല്ലായി ജംഗ്ഷനില്‍ വാഹന പരിശോധനക്കിടെ കൊടകര പൊലീസും, […]Read More

National

ജീവിത നിലവാരം മികച്ചത് കൊച്ചിയിലും തൃശൂരിലും; ഡല്‍ഹിയേയും മുംബൈയേയും ബഹുദൂരം പിന്തള്ളി കുതിപ്പ്

ന്യൂഡൽഹി: മികച്ച ജീവിത നിലവാര സൂചികയിൽ രാജ്യതലസ്ഥാനമായ ന്യൂഡൽഹിയേക്കാളും വാണിജ്യ തലസ്ഥാനമായ മുംബൈയേക്കാളും മുന്നിൽ കേരളത്തിലെ രണ്ടു നഗരങ്ങൾ. ഓക്സ്ഫോർഡ് ഇക്കണോമിക് ഗ്ലോബൽ സിറ്റീസ് ഇൻഡക്‌സിലാണ് കേരളത്തിലെ നഗരങ്ങളായ കൊച്ചിയും തൃശൂരും മികച്ച നേട്ടം കൈവരിച്ചത്. ഡൽഹിക്കും മുംബൈയ്ക്കും പുറമെ, ബംഗളൂരുവിനേയും ഹൈദരാബാദിനേയും കൊച്ചിയും തൃശൂരും പിന്തള്ളി. സാമ്പത്തികം, മാനവ വിഭവം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണ നിർവഹണം എനിങ്ങനെ അഞ്ച് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് മികച്ച ജീവിത നിലവാരമുള്ള നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ലോക നഗരങ്ങളെയാണ് ഓക്സ്ഫോർഡ് ഇക്കണോമിക് […]Read More