ഹൈദരാബാദ്: വീട്ടിൽ കിടന്നുറങ്ങിയ വൃദ്ധയെ തെരുവ് നായകൾ കടിച്ചുകൊന്നു. ആന്ധ്രയിലെ രാജണ്ണ സിർസില്ല ജില്ലയിൽ കഴിഞ്ഞ ബുധനാഴ്ച്ചയാണ് എൺപത്തിരണ്ടുകാരിയെ തെരുവ് നായകൾ കടിച്ചുകീറിയത്. കഴിഞ്ഞ കുറേകാലമായി കിടപ്പിലായിരുന്ന വയോധിക കുടിലിൽ ഉറങ്ങിക്കിടന്ന സമയത്താണ് ഒരു കൂട്ടം നായകൾ ആക്രമിച്ചത്. സംഭവ സ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ട വയോധികയുടെ ശരീരഭാഗങ്ങൾ നായകൾ കടിച്ചെടുത്ത് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. കുടിലിന് അടുത്ത് താമസിച്ചിരുന്ന ബന്ധുക്കൾ വ്യാഴാഴ്ച പുലർച്ചയോടെയാണ് വൃദ്ധയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അവരുടെ മകന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. […]Read More
Tags :telangana
National
തിയറ്ററുകളിലെ തിരക്ക് കുറഞ്ഞു, സംസ്ഥാനത്തെ തിയറ്ററുകൾ രണ്ടാഴ്ചത്തേക്ക് താത്ക്കാലികമായി അടച്ചിടാൻ തീരുമാനിച്ച് തെലങ്കാന
തെലങ്കാന എക്‌സിബിറ്റേഴ്‌സ് സംസ്ഥാനത്തെ തിയറ്ററുകൾ രണ്ടാഴ്ചത്തേക്ക് താത്ക്കാലികമായി അടച്ചിടുന്നു. തിയറ്ററുകളിലെ തിരക്ക് കുറഞ്ഞതോടെയാണ് ഇത്തരമൊരു തീരുമാനം. സംസ്ഥാനത്താകെ 400-ലധികം തിയറ്ററുകൾ ഉണ്ട്. ഈ മാസം 17 മുതൽ 10 ദിവസത്തേക്കാണ് തിയറ്ററുകൾ അടച്ചിടുന്നത്. ചിലപ്പോൾ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. അടുത്തകാലത്തായി തെലുങ്കിൽ റിലീസ് ചെയ്ത ചിത്രങ്ങൾക്ക് മികച്ച കളക്ഷൻ നേടാനാകാതെ പോയത് തിയറ്ററുകളെ സാരമായി ബാധിച്ചിരുന്നു. നിർമ്മാതാക്കൾ വലിയ പ്രൊമോഷനുകൾ നടത്തിയിട്ടു പോലും പ്രേക്ഷകർ തിയറ്ററുകളിലേക്ക് എത്താൻ മടിക്കുന്നുവെന്നാണ് തിയറ്റർ ഉടമകൾ […]Read More