ഹാജർ ബുക്കിൽ ഒപ്പുവെക്കാൻ വനിതാ ടീച്ചർമ്മാരോട് ചുംബനം ചോദിച്ച അധ്യാപകന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ഉത്തർപ്രദേശിലെ സർക്കാർ സ്കൂളിൽ ആണ് സംഭവം. ലൈംഗികചുവയോടെ സംസാരിക്കുന്നതും ചുംബനം ചോദിക്കുന്നതുമായ ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നത്. ഹാജർ ഒപ്പിടാന്‍ അനുവദിക്കണമെങ്കില്‍ ഉമ്മ നല്‍കണമെന്നാണ് അധ്യാപകന്‍ പറയുന്നത്. ടീച്ചര്‍മാര്‍ ഇതിനെ എതിര്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രണ്ട് ദിവസം മുമ്പ് യുപിയിലെ ഉന്നാവോയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്റെ ഭാഗത്തു നിന്നാണ് ഈ വഷളന്‍ പെരുമാറ്റമുണ്ടായത്. ഇയാളുടെ മോശം പെരുമാറ്റം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ടീച്ചര്‍മാര്‍ ദശ്യം പകര്‍ത്തി […]Read More
Tags :teacher
National
‘മംഗള്‍സൂത്ര ധരിക്കരുത്, സിന്ദൂരമിടരുത്’; ആദിവാസികള്‍ ഹിന്ദുക്കളല്ലെന്ന അധ്യാപികയുടെ പ്രസ്താവന വിവാദത്തില്‍; സസ്‌പെന്‍ഷന്‍
ജയ്പൂര്‍: ആദിവാസി സ്ത്രീകളോട് വിവാദപരമായ പ്രസ്താവന നടത്തിയ അധ്യാപികക്ക് സസ്പെൻഷൻ. മംഗള്‍സൂത്ര ധരിക്കരുതെന്നും നെറ്റിയില്‍ സിന്ദൂരം അണിയരുതെന്നും ആണ് അദ്ധ്യാപിക പറഞ്ഞത്. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന റാലിയില്‍ സംസാരിക്കുന്നതിനിടയിലാണ് അധ്യാപിക ഈ ആവശ്യം ഉന്നയിച്ച് സംസാരിച്ചത്. പെരുമാറ്റച്ചട്ടം ലംഘിച്ചു, വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിച്ഛായ മോശമാക്കി എന്നതിനാലാണ് മനേക ദാമോറിനെതിരെ നടപടി സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ”ആദിവാസി കുടുംബങ്ങള്‍ സിന്ദൂരമിടാറില്ല. അവര്‍ മംഗള്‍ സൂത്രവും ധരിക്കാറില്ല. ആദിവാസി സമൂഹത്തിലെ സ്ത്രീകളും കുട്ടികളും വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇനി […]Read More
ബറേലി: നാലാംക്ലാസുകാരനായ ദളിത് വിദ്യാർത്ഥിക്ക് അധ്യാപികയുടെ ക്രൂര മർദ്ദനം. ഞാവൽപഴങ്ങൾ പറിച്ചു നൽകാത്തതിന്റെ പേരിലാണ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനമേൽക്കേണ്ടി വന്നത്. ഉത്തർപ്രദേശിലെ ബറേലിയിൽ കുലാഡിയയിലാണ് സംഭവം. സർക്കാർ സ്‌കൂളിലെ അധ്യാപിക മകനെ ക്ലാസ് മുറിയിലിട്ടുപൂട്ടി ക്രൂരമായി മർദിക്കുകയായിരുന്നെന്നാണ് മാതാപിതാക്കളുടെ ആരോപണം. സംഭവം വിവാദമായതോടെ അധ്യാപികയെ സസ്‌പെൻഡ് ചെയ്തു. ഞാവൽപഴങ്ങൾ പറിച്ചുനൽകാത്തതിന് നാലാംക്ലാസുകാരനായ ദലിത് വിദ്യാര്‍ഥിയെ അധ്യാപിക ക്രൂരമായി മർദിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബറേലിയിലെ കുലാഡിയയിലാണ് സംഭവം നടന്നത്. സർക്കാർ സ്‌കൂളിലെ അധ്യാപിക മകനെ ക്ലാസ് മുറിയിലിട്ടുപൂട്ടി ക്രൂരമായി […]Read More
മിഷിഗൺ: പരിക്കുകാരണം പുഷ് അപ് എടുക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ വിദ്യാർത്ഥിക്ക് നേരെ കായിക അധ്യാപകന്റെ ആക്രമണം. മിഷിഗണിലെ യിപ്സിലാന്റി മിഡിൽ സ്കൂളിൽ കഴിഞ്ഞ കാഴ്ചയായിരുന്നു സംഭവം. പരിശീലന സ്ഥലത്ത് നിന്ന് മടങ്ങുന്ന വഴിക്ക് ഇടനാഴിയിൽ വച്ച് വിദ്യാർത്ഥിയുടെ പിന്നിലൂടെ എത്തിയ അധ്യാപകൻ ഷർട്ട് ഉപയോഗിച്ച് പിന്നിൽ നിന്ന് വിദ്യാർത്ഥിയുടെ കഴുത്ത് വരിഞ്ഞ് മുറുക്കുകയായിരുന്നു. സംഭവത്തിൽ അധ്യാപകനെതിരെ നടപടി എടുത്തു. നിമിഷങ്ങളോളം ഇത്തരത്തിൽ പിടിച്ച കായിക അധ്യാപകന്റെ പിടിയിൽ നിന്ന് കുതറി മാറിയാണ് വിദ്യാർത്ഥി രക്ഷപ്പെട്ടത്. സ്കൂളിന്റെ ഇടനാഴിയിലുള്ള […]Read More
kerala
സ്‌കൂൾ തുറക്കുന്നതിന് ഇനി 10 പ്രവൃത്തിദിനങ്ങൾ മാത്രം; സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്നത് 5864 സ്ഥിരാധ്യാപക
പത്തനംതിട്ട: സംസ്ഥാനത്ത് ഹൈസ്‌കൂൾ വരെയുള്ള വിഭാഗങ്ങളിലായി ഒഴിഞ്ഞുകിടക്കുന്നത് 5864 സ്ഥിരാധ്യാപക തസ്തികകൾ. ജൂൺ മൂന്നിന് സ്‌കൂൾ തുറക്കുനുള്ള തയാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് പല വിഷയങ്ങളിലുള്ള അധ്യാപകരുടെ ഒഴിവ്. ഇതിൽ 530 പ്രൈമറി സ്‌കൂളുകളിലെ പ്രഥമാധ്യാപക തസ്തികകളിലേക്കുള്ള ഒഴിവുകളുമുണ്ട്. ഇതുവരെ താത്കാലിക അധ്യാപകരെ നിയമിക്കാനുള്ള ഉത്തരവ് വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഇനി 10 പ്രവൃത്തിദിനങ്ങൾ മാത്രമാണ് സ്‌കൂൾ തുറക്കുന്നതിന് ബാക്കിയുള്ളത്. താത്കാലിക അധ്യാപക നിയമനത്തിനുള്ള നടപടികൾ വൈകിയാൽ ചില സർക്കാർ സ്‌കൂളുകളിൽ പ്രവേശനോത്സവദിവസം അധ്യാപകരില്ലാത്ത സ്ഥിതി ഉണ്ടാവും.മുൻ വർഷങ്ങളിൽ ഏപ്രിൽ, മേയ് […]Read More