പിക്സല്‍ സ്മാര്‍ട്ട്ഫോണുകളും ഗൂഗിൾ ഡ്രോണുകളും തമിഴ്‌നാട്ടിൽ നിർമ്മിച്ചേക്കും; ഗൂഗിൾ സംഘം ഉടൻ ചെന്നൈലേയ്ക്ക്
ചെന്നൈ: തമിഴ്‌നാട്ടിൽ പിക്‌സൽ സ്മാർട്ട്ഫോണുകൾ നിർമിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സംസ്ഥാന വ്യവസായി മന്ത്രി ടി ആർ ബി രാജ അമേരിക്കയിൽ വച്ച് ഗൂഗിൾ സംഘവുമായി നടത്തിയ ചർച്ചയിലാണ് പദ്ധതി സംബന്ധിച്ചുള്ള കാര്യങ്ങളിൽ ധാരണയായത്. തുടര്‍ നടപടികൾക്കായി വൈകാതെ ഗൂഗിൾ സംഘം ചെന്നെയിലെത്തി മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചക്കുശേഷം പിക്സല്‍ സ്മാര്‍ട്ട്ഫോണുകള്‍ തമിഴ്നാട്ടില്‍ നിര്‍മിക്കാനുള്ള ധാരണാപത്രത്തിലും ഒപ്പുവയ്ക്കുമെന്നാണ് വിവരം. ഗൂഗിൾ ഡ്രോണുകളും ചെന്നൈയിൽ നിർമ്മിക്കുമെന്നാണ് സൂചന.ആപ്പിൾ ഐഫോൺ നിർമ്മാണത്തിനുള്ള കരാർ ഏറ്റെടുത്തിരിക്കുന്ന ഫോക്സ്കോണും പെഗാട്രോണും ഇപ്പോൾ തന്നെ […]Read More