Tags :swimming

travel

കേരളത്തിൽ നിന്ന് അകന്ന് വിനോദസഞ്ചാരികൾ; തിരിച്ചടിയായത് കടലിൽ കുളിയ്ക്കാനും തീരത്തിറങ്ങാനും നിയന്ത്രണമേർപ്പെടുത്തിയത്

തിരുവനന്തപുരം: കടല്‍ത്തീരത്ത് ഇറങ്ങാനും കടലില്‍ കുളിക്കാനും കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി. കള്ളക്കടല്‍ പ്രതിഭാസം പതിവായതോടെയാണ് മണ്‍സൂണ്‍ മാസത്തില്‍ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കോവളവും വർക്കലയും വറുതിയിലാണ്. മേയ് 31 മുതലാണ് കോവളത്തെ ബീച്ചുകളില്‍ ഇറങ്ങുന്നതിനും കടലില്‍ കുളിക്കുന്നതിനും വിനോദസഞ്ചാരവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ദേശീയ ദുരന്തനിവാരണ അതോറിറ്റി നല്‍കിയ തുടര്‍ച്ചയായുള്ള നിര്‍ദേശത്തെ ത്തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോവളത്ത് വരുന്ന സഞ്ചാരികളുടെ പ്രധാന വിനോദമാണ് സര്‍ഫിങ്ങും കടല്‍ക്കുളിയും. […]Read More