National
Politics
മുതിർന്ന ബി.ജെ.പി നേതാവും ബീഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽകുമാർ മോദി അന്തരിച്ചു
ന്യൂഡൽഹി : മുതിർന്ന ബി.ജെ.പി നേതാവും ബീഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽകുമാർ മോദി(72) അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിരിക്കെ ഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. ബി.ജെ.പിയുടെ ബീഹാറിലെ ഏറ്റവും അറിയപ്പെടുന്ന മുഖമായിരുന്നു സുശീൽകുമാർ മോദി. കാൻസർ ബാധിതനായതിനാൽ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിനില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. രോഗബാധയെ തുടർന്ന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും അദ്ദേഹം വിട്ടുനിൽക്കുകയായിരുന്നു. “കഴിഞ്ഞ 6 മാസമായി ഞാൻ കാൻസറുമായി മല്ലിടുകയാണ്. […]Read More