Tags :suresh gopi

kerala

‘ഹൃദയം വിങ്ങിയാണ് അദ്ദേഹം മടങ്ങിയത്’; മുമ്പെങ്ങുമില്ലാത്ത വിധം പരി​ഗണിക്കപ്പെടുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി

കൽപ്പറ്റ: പ്രകൃതി താണ്ഡവമാടിയ വയനാട്ടിലെ ദുരിതത്തെ അതിജീവിച്ചവർക്ക് വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി. ജീവിതം എങ്ങനെയാണ് ഹനിക്കപ്പെടുന്നു എന്നതാണ് മോദി കണ്ടത്. ഹൃദയം വിങ്ങിയാണ് അദ്ദേഹം മടങ്ങിയത് എന്നും വേണ്ടതെല്ലാം ചെയ്യുമെന്നാണ് മോദി പറഞ്ഞത് എന്ന് സുരേഷ് ഗോപി പറയുന്നു. യോ​ഗത്തിൽ ദുരന്തത്തിന്റെ കാര്യങ്ങളെല്ലാം വിശദീകരിച്ചിരുന്നു. മുമ്പെങ്ങുമില്ലാത്ത വിധം പരി​ഗണിക്കപ്പെടുമെന്നും പറഞ്ഞതായും സുരേഷ് ​ഗോപി പറഞ്ഞു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ വയനാട് സന്ദര്‍ശിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി […]Read More

National

കേന്ദ്രത്തില്‍ നിന്ന് സഹായം നല്‍കേണ്ട സമയം ആയിട്ടില്ലെന്ന് സുരേഷ് ഗോപി; കേരളം ആവശ്യപ്പെടട്ടെയെന്നും

ന്യൂഡല്‍ഹി: വയനാട് ദുരന്തത്തില്‍ കേന്ദ്രം ഇതുവരെ എന്ത് ഇടപെടല്‍ നടത്തിയെന്ന ചോദ്യത്തിന് നിങ്ങളോട് പറയേണ്ട കാര്യമില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ദുരന്തത്തിന്റെ വ്യാപ്തിയും ബാക്കി കാര്യങ്ങളുമൊക്കെ പഠിച്ച് റിപ്പോര്‍ട്ട് ഉണ്ടാക്കി സംസ്ഥാനം ആവശ്യപ്പെട്ടാല്‍ സഹായത്തെക്കുറിച്ച് ആലോചിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെയൊരു സാധ്യതയുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകരോട് നേരിട്ട് അന്വേഷിക്കാനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തില്‍ കുത്തിത്തിരിപ്പുണ്ടെന്നും ജനങ്ങള്‍ക്ക് […]Read More

kerala

‘സുരേഷ് ഗോപിയെ പ്രശംസിച്ചതില്‍ രാഷ്ട്രീയം കലർത്തേണ്ട’; തന്റെയും കേന്ദ്രമന്ത്രിയുടെയും രാഷ്ട്രീയം വേറെയാണെന്ന് തൃശൂര്‍

തൃശൂര്‍: സുരേഷ് ഗോപിയെ പ്രശംസിച്ചതില്‍ രാഷ്ട്രീയം കലർത്തേണ്ടന്ന് മേയര്‍ എംകെ വര്‍ഗീസ്. തന്റെയും സുരേഷ് ഗോപിയുടെയും രാഷ്ട്രീയം വേറെയാണ് അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞദിവസം പരസ്പരം പുകഴ്ത്തിയുള്ള ഇരുവരുടെയും പ്രശംസ ഏറെ ശ്രദ്ധ നേടിയിരുന്നു. ബിജെപിയിലേക്കു പോകുമെന്ന വാര്‍ത്ത നിഷേധിച്ചുകൊണ്ടാണ് അദ്ദേഹം ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്. സിപിഎമ്മുമായി സഹകരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും മേയര്‍ പറഞ്ഞു. സുരേഷ് ഗോപിയുമായി നടന്നത് മന്ത്രി എന്ന നിലയിലുള്ള ആശയവിനിമയം മാത്രമാണ്. രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കാനാകില്ല. താന്‍ കോര്‍പ്പറേഷന്റെ മേയറാണ്. കോര്‍പ്പറേഷന്റെ ഒരു […]Read More

kerala

ഗുരുവായൂരപ്പനെ തൊഴുത് കദളിപ്പഴം സമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഗുരുവായൂര്‍: കണ്ണന്റെ സോപാനത്തില്‍ നറുനെയ്യും കദളിപ്പഴവും സമര്‍പ്പിച്ചും കാണിക്കയര്‍പ്പിച്ചും കേന്ദ്ര ടൂറിസം,പെട്രോളിയം, പ്രകൃതി വാതകം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ സുരേഷ് ഗോപിക്ക് ഗുരുവായൂര്‍ ദേവസ്വം ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് സ്വീകരണം നല്‍കിയത്.മന്ത്രിയെ ദേവസ്വം ചെയര്‍മാന്‍ ഡോ. വികെവിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍, ഡിഎ കെഎസ്മായാദേവി എന്നിവരുടെ നേതൃത്വത്തില്‍ ദേവസ്വം ജീവനക്കാര്‍ സ്വീകരിച്ചു. ചെയര്‍മാന്‍ ഡോ വികെവിജയന്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ചപ്പോള്‍ ചെറുപുഞ്ചിരിയോടെ അദ്ദേഹത്തിന്റെ പ്രതികരണമിങ്ങനെ;ഗുരുവായൂരപ്പന്റേതെന്ന് കരുതി സ്വീകരിക്കുന്നുവെന്നായിരുന്നു.വൈകിട്ട് അഞ്ചരയോടെ […]Read More

kerala

ഭാര്യയും മക്കളും കഴിയുന്നത് ഷെഡിൽ; ആ സ്വപ്നം പൂർത്തിയാക്കാതെ ബിനോയ് പോയി; വീട്

തൃശൂർ: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച തൃശൂർ ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ (44) കുടുംബത്തിന് വീടുവച്ചു നല്‍കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ബിനോയിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ബന്ധുക്കളോട് കേന്ദ്ര മന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കി. ബിനോയിയുടെ കുടുംബത്തിന് വീടില്ലെന്നും താൽക്കാലിക ഷെഡിലാണ് ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നതെന്നും അറിഞ്ഞതിനു പിന്നാലെയാണ് വീടുവച്ചു നൽകാമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകിയത്. ഒരാഴ്ച മുൻപാണ് ബിനോയ് കുവൈത്തിലേക്ക് പോയത്. ഏറെക്കാലമായി വാടക വീട്ടിൽ […]Read More

National

‘അദ്ദേഹം തീരുമാനിച്ചു, ഞാന്‍ അനുസരിക്കുന്നു’: സുരേഷ് ഗോപി

തിരുവനന്തപുരം: സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. കേന്ദ്രമന്ത്രിയാകുന്നതിനുള്ള അറിയിപ്പ് സുരേഷ് ഗോപിക്ക് ലഭിച്ചു. സുരേഷ് ഗോപിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ചു. ഉടന്‍ ഡല്‍ഹിയിലെത്താന്‍ മോദി നിര്‍ദേശം നല്‍കി. നരേന്ദ്രമോദി വിളിച്ചതിനെത്തുടർന്ന് സുരേഷ് ഗോപി തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഭാര്യ രാധികയും ഒപ്പമുണ്ട്. ‘അദ്ദേഹം തീരുമാനിച്ചു. ഞാന്‍ അനുസരിക്കുന്നു’ എന്ന് പുറപ്പെടുന്നതിന് മുമ്പ് സുരേഷ് ഗോപി പറഞ്ഞു. ഉടന്‍ എത്താന്‍ പ്രധാനമന്ത്രി പറഞ്ഞു. ഏതു വകുപ്പു ലഭിക്കുമെന്ന ചോദ്യത്തിന് ‘അതൊന്നും തനിക്ക് അറിയില്ലെന്നും, തീരുമാനിച്ചത് അദ്ദേഹമാണെന്നുമായിരുന്നു’ […]Read More

kerala

തൃശ്ശൂരില്‍ അരലക്ഷം കടന്ന് ഭൂരിപക്ഷം; താമരക്കുട ഉയര്‍ത്താന്‍ സുരേഷ് ഗോപി

ഒന്നില്‍പിഴച്ചാല്‍ മൂന്നെന്ന പഴംപറച്ചിലുകളെ യാഥാര്‍ഥ്യമാക്കാന്‍ വോട്ടെണ്ണല്‍ പകുതിയോളം പൂര്‍ത്തിയാവുമ്പോള്‍ അമ്പതിനായിരം കടത്തിയിരിക്കുന്നു തന്റെ ഭൂരിപക്ഷം. ചരിത്ര മധുരപ്രതികാരം. അവസാന കണക്ക് വരുമ്പോള്‍ ഭൂരിപക്ഷം 58,107 ഇടതു കുത്തകയായ മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാനൊരുങ്ങി തൃശ്ലൂരുകാരുടെ പ്രിയപ്പെട്ട സുനിയേട്ടനെ തന്നെ ഇടതുപക്ഷം രംഗത്തിറക്കിയെങ്കിലും സുരേഷ്‌ഗോപിയുടെ മുന്നേറ്റത്തിന് മുന്നില്‍ വി.എസ് സുനില്‍കുമാറും അടിയറവ് പറയാനൊരുങ്ങുകയാണ്. അതുപോലെ അപ്രതീക്ഷിതമായെത്തി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്ന് കരുതിയ മുരളീധരന് ഇതുവരെ മൂന്നാം സ്ഥാനത്ത് നിന്നും മുന്നേറാനും കഴിഞ്ഞിട്ടില്ല. 2019 ല്‍ മണ്ഡല ചരിത്രത്തിലെ തന്നെ ഏറ്റവും […]Read More

kerala

തൃശൂരിൽ സുരേഷ് ഗോപിക്ക് 7634 വോട്ടിന്റെ ലീഡ്

തൃശൂർ∙ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ സുരേഷ് ഗോപിക്ക് 7634 വോട്ടിന്റെ ലീഡ്. തുടക്കത്തിൽ എൽഡിഎഫും യുഡിഎഫും മാറിമാറി ലീഡ് ചെയ്ത മണ്ഡലത്തിൽ, ഒന്നരമണിക്കൂർ കഴിഞ്ഞപ്പോൾ‌ ബിജെപി ലീഡ് ഉയർത്തുകയായിരുന്നു. സുരേഷ് ഗോപിയുടെ വരവോടെയാണ് മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം മാറിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ലെങ്കിലും 2,93,822 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. കോൺഗ്രസ് വിജയിച്ചപ്പോൾ സിപിഐ രണ്ടാം സ്ഥാനത്തായി. പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയതോടെയാണ് സഹോദരനായ കെ.മുരളീധരൻ വടകര വിട്ട് തൃശൂരിൽ കോൺഗ്രസിനായി മത്സരിക്കാനെത്തിയത്. മുൻമന്ത്രികൂടിയായ സുനിൽകുമാറിനെ […]Read More

kerala

പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ്; സുരേഷ് ഗോപിക്കെതിരായ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും

കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപിക്കെതിരായ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നാണ് കേസ്. 2010, 2016 വർഷങ്ങളിൽ രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തത്. പുതുച്ചേരിയിലെ ചാവടി കാർത്തിക അപ്പാർട്ട്മെന്റിൽ താമസിക്കുന്നുവെന്ന് വ്യാജവിലാസം കാണിച്ചാണ് വാഹനത്തിന്റെ രജിസ്ട്രേഷൻ സുരേഷ് ഗോപി നടത്തിയിരുന്നത്. വ്യാജ വാഹന രജിസ്ട്രേഷനിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. കേസ് റദ്ദാക്കണമെന്ന […]Read More