Tags :supply co

kerala

സപ്‌ളൈകോയെ ആശ്രയിക്കുന്നത് സാധാരണക്കാർ; ജനങ്ങളെ ഈ ഓണക്കാലത്തു പിഴിയുന്നത് മര്യാദകേട്; വിലവര്‍ധന അടിയന്തിരമായി

തിരുവനന്തപുരം: ഓണക്കാലത്ത് സപ്‌ളൈകോയുടെ വിലവര്‍ധന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ ഒരു പൊന്‍തൂവല്‍ കൂടിയായി മാറിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. സാധാരണക്കാരും തൊഴിലാളികളുമാണ് ഓണക്കാലത്തും അല്ലാതെയും സപ്‌ളൈകോയെ ആശ്രയിക്കുന്നത്. നിത്യവൃത്തിക്കു പോലും വഴിയില്ലാതെ പൊറുതിമുട്ടുന്ന അവരെ പിഴിഞ്ഞെടുക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സപ്‌ളൈകോയുടെ ഈ വിലവര്‍ധനവ് ജനദ്രോഹപരമാണ്. അടിയന്തിരമായി പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും നട്ടം തിരിയുന്ന ജനങ്ങളെ ഈ ഓണക്കാലത്തു പിഴിയുന്നത് മര്യാദകേടാണ്. സര്‍ക്കാരിന്റെ ധൂര്‍ത്തിനു പണം കണ്ടെത്താന്‍ […]Read More

kerala

ഓണം പടിവാതിക്കൽ, പിന്നാലെ സപ്ലൈകോയുടെ ഇരുട്ടടിയും; അരിയടക്കം സബ്സിഡി സാധനങ്ങളുടെ വിലയിൽ വർദ്ധനവ്

കോട്ടയം: ഓണം പടിവാതിക്കൽ എത്തിനിൽക്കുമ്പോൾ അരിയടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ. സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപരിപ്പിനും വില വർധിച്ചിട്ടുണ്ട്. കുറുവ അരിയുടെ വില 30 രൂപയിൽ നിന്ന് 33 രൂപയാക്കി. മട്ട അരിക്കും കിലോയ്ക്ക് മൂന്നു രൂപ കൂട്ടി. പച്ചരി വില 26 രൂപയിൽ നിന്ന് 29 രൂപയായി. തുവര പരിപ്പിന്‍റെ വില 111 രൂപയിൽ നിന്ന് 115 രൂപയായി. പഞ്ചസാരയ്ക്ക് ആറു രൂപ കൂട്ടി. 27 രൂപയായിരുന്നു ഇതുവരെയെങ്കിൽ ഇന്ന് 33 […]Read More

kerala

ആട്ടയ്ക്ക് ഗുണനിലവാരമില്ല; വ്യാജപ്രചാരണത്തിനെതിരെ നിയമനടപടിക്കൊരുങ്ങി സപ്പ്‌ളൈകോ

തിരുവനന്തപുരം: ആട്ടയ്ക്ക് ഗുണനിലവാരമില്ലെന്ന വ്യാജ പ്രചാരണത്തിനെതിരെ നടപടിയെടുക്കാൻ സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍(സപ്ലൈകോ). റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന ഫോര്‍ട്ടിഫൈഡ് ആട്ട ഗുണനിലവാരമില്ലാത്തതാണെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് സപ്ലൈകോ വിജിലൻസ് ഓഫീസർ പി.എം. ജോസഫ് സജു അറിയിച്ചു. വ്യാജ പ്രചാരണം അടങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വര്‍ഷം മുമ്പ് ഈ വീഡിയോ ശ്രദ്ധയില്‍പെട്ടപ്പോള്‍ സപ്ലൈകോ വിശദീകരണം നല്‍കിയിരുന്നു. വീണ്ടും പല സമൂഹ മാധ്യമങ്ങളിലും […]Read More

kerala

മണ്ണെണ്ണ മോഷ്ടിച്ച ശേഷം പകരം വെള്ളം ചേർത്ത് തട്ടിപ്പ്; സപ്ലൈകോ ജൂനിയര്‍ അസിസ്റ്റൻ്റിനെതിരെ

ഇടുക്കി: സപ്ലൈകോയിൽ തട്ടിപ്പ് നടത്തിയ മൂന്നാർ ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റിനെ സര്‍വീസിൽ നിന്ന് സസ്പെന്റ് ചെയ്തു. സപ്ലൈകോ ജൂനിയർ അസിസ്റ്റന്റ് പി രാജനെയാണ് സസ്പെന്റ് ചെയ്തത്. മണ്ണെണ്ണ മോഷ്ടിച്ച ശേഷം പകരം വെള്ളം ചേർത്ത് ആണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സിപിഐ നേതാവും വെയർ ഹൗസിംഗ് കോർപ്പറേഷൻ ചെയർമാനുമായ പി.മുത്തുപാണ്ടിയുടെ സഹോദരനാണ് പി രാജൻ. സംഭവത്തിൽ വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.Read More