Tags :students

National

മദ്യപിക്കാനെത്തുന്ന വിദ്യാർത്ഥിനികൾക്ക് പ്രത്യേക പാക്കേജ്; ആൺകുട്ടികൾക്ക് 15 ശതമാനം വരെ കിഴിവും; ദ

മംഗളൂരു: വിദ്യാർത്ഥികളെ മദ്യപിക്കാൻ പ്രോത്സാഹിപ്പിച്ചെന്ന പേരിൽ ബാറുടമയ്ക്കെതിരെ കേസെടുത്തു. മംഗളൂരുവിലെ ദേരേബൈലിലെ ദ ലാൽബാഗ് ഇൻ എന്ന ബാറിന്റെ ഉടമകൾക്കെതിരെയാണ് എക്സൈസ് അധികൃതർ കേസെടുത്തത്. വിദ്യാർത്ഥികളെ മദ്യപാനത്തിന് പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിക്കുകയും സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകകയും ചെയ്തെന്നാണ് ബാറുടമയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. വിദ്യാഭ്യാസസ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡുമായി വരുന്ന വിദ്യാർത്ഥിനികൾക്ക് മദ്യപിക്കാനായി പ്രത്യേക പാക്കേജാണ് ദ ലാൽബാഗ് ഇൻ പ്രഖ്യാപിച്ചത്. ആൺകുട്ടികൾക്ക് 15 ശതമാനം വരെ കിഴിവും പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ചയാണ് ബാറിലും സാമൂഹിക മാധ്യമങ്ങളിലുമായി വിദ്യാർഥികൾക്ക് […]Read More

kerala

വയനാട്ടില്‍ 40 സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ; രോഗബാധ ഉച്ച ഭക്ഷണം കഴിച്ചവർക്ക്

വയനാട്: മാനന്തവാടിയിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. ദ്വാരക എ യു പി സ്കൂളിലെ 40 കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഉച്ച ഭക്ഷണം കഴിച്ചവർക്കാണ് ഛർദ്ദിയും വയറിളക്കം പിടിപെട്ടത്. കുട്ടികളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Read More

kerala

പതിനേഴാം വയസ്സിൽ തന്നെ വിദേശത്തേക്ക് പറക്കും; കേരളത്തിലെ വിദ്യാർത്ഥികൾ വൻതോതിൽ വിദേശത്തേക്ക് കുടിയേറുന്നു;

കാണുന്നത്. ആഗോള ആരോഗ്യ പ്രതിസന്ധി മൂലമുണ്ടാകുന്ന സാമ്പത്തിക തടസ്സങ്ങൾ, കർശനമായ കുടിയേറ്റ നയങ്ങൾ എന്നിവ കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ വർദ്ധനവ് പ്രതീക്ഷിച്ചിരുന്നു. ലഭ്യമായ തൊഴിലവസരങ്ങളിൽ ഗണ്യമായ കുറവും പ്രവാസികൾക്ക് തിരിച്ചടിയാണ്. കെഎംഎസ് 2023 റിപ്പോർട്ട് അനുസരിച്ച്, മഹാമാരിക്ക് ശേഷം കേരളത്തിലേക്കുള്ള മൊത്തം പണമയയ്ക്കലിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതു പ്രകാരം 2018ലെ മൊത്തം പണമയയ്ക്കൽ 85,092 കോടിയിൽ നിന്ന് 2023ലെ 2,16,893 കോടി രൂപയിലെത്തി. മൊത്തം 154.9 ശതമാനം വർദ്ധനവാണ് അഞ്ച് വർഷം കൊണ്ട് […]Read More

National

വര്‍ഷത്തില്‍ ഇനി രണ്ട് തവണ പ്രവേശനം; കോളേജ് പ്രവേശനത്തില്‍ യുജിസി കൊണ്ടുവരുന്ന മാറ്റം

ന്യൂഡൽഹി: വര്‍ഷത്തില്‍ രണ്ട് തവണ പ്രവേശനം നടത്താനുള്ള തീരുമാനത്തിലേക്ക് യുജിസി. സര്‍വകലാശാലകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വര്‍ഷത്തില്‍ രണ്ട് തവണ പ്രവേശനമാക്കാനാണ് പുതിയ തീരുമാനം. ജൂലായ് – ഓഗസ്റ്റ്, ജനുവരി- ഫെബ്രുവരി എന്നീ മാസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കോളേജുകള്‍ അഡമിഷനെടുക്കാം. വിദേശ സര്‍വകലാശാലകളിലെ പ്രവേശന രീതി മാതൃകയാക്കിയാണ് പുതിയ മാറ്റം. യുജിസി ചെയര്‍മാന്‍ ജഗ്ദീഷ് കുമാര്‍ പുതിയ മാറ്റത്തെ കുറിച്ച് വ്യക്തമാക്കി. ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്ക് വര്‍ഷത്തില്‍ രണ്ട് തവണ അഡ്മിഷന്‍ നല്‍കാനായാല്‍ അത് നിരവധി വിദ്യാര്‍ഥികള്‍ക്ക് ഗുണം […]Read More

kerala

പ​ത്ര​വാ​യ​ന​യും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കുട്ടികളുടെ മൂല്യനിർണയത്തിൽ ഉൾപ്പെടുത്തും; പൊതുപരീക്ഷകളിൽ വാ​യ​ന​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ചോദ്യവും

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ പത്രവായനയും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും നിരന്തര മൂല്യ നിർണയത്തിന്റെ ഭാഗമാക്കും. പുതിയ പരിഷ്കരണം സംബന്ധിച്ചുള്ള റിപ്പോർട്ട് സംസ്ഥാന വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ പ​രി​ശീ​ല​ന സ​മി​തി (എ​സ്.​സി.​ഇ.​ആ​ർ.​ടി) വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് സമർപ്പിച്ചു. പ​ത്ര​വാ​യ​ന​യു​മാ​യി ബ​ന്ധ​പ്പെട്ടുള്ള അ​ക്കാ​ദ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ര​ന്ത​ര മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും രൂ​പ​രേ​ഖ എ​സ്.​സി.​ഇ.​ആ​ർ.​ടി അ​സ​സ്​​മെൻറ്​ സെ​ൽ ത​യാ​റാ​ക്കു​ന്ന വി​ല​യി​രു​ത്ത​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​മാ​ണ്​ ശു​പാ​ർ​ശ. പ​ത്ര​വാ​യ​ന പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ വി​പു​ല​മാ​യ പ​ദ്ധ​തി​ക​ളാ​ണ്​ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. സാ​മൂ​ഹി​ക​ശാ​സ്​​ത്രം ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും പ​ഠ​ന സാ​മ​ഗ്രി​ക​ളാ​യി പ​ത്ര​വാ​ർ​ത്ത​ക​ൾ, മു​ഖ​പ്ര​സം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ സ​ന്ദ​ർ​ഭോ​ചി​ത​മാ​യി […]Read More

kerala

കെഎസ്ആര്‍ടിസി വിദ്യാര്‍ഥി കണ്‍സഷന്‍ ഇനി ഓണ്‍ലൈന്‍ വഴി; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷം മുതല്‍ കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ഥി കണ്‍സഷന്‍ ഓണ്‍ലൈനിലേക്ക് മാറുന്നു. കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നേരിട്ട് എത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിലേക്കാണ് രജിസ്‌ട്രേഷന്‍ കെഎസ്ആര്‍ടിസി ഓണ്‍ലൈനിലേക്ക് മാറ്റുന്നത്. രജിസ്‌ട്രേഷനായി https://www.concessionksrtc.com എന്ന വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്ത് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും രേഖപ്പെടുത്തി നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യുക. അപേക്ഷ വിജയകരമായി പൂര്‍ത്തിയായാല്‍ നല്‍കിയിട്ടുള്ള മൊബൈല്‍ […]Read More