യുട്യൂബ് കണ്ടുപഠിച്ച ഹിപ്നോട്ടിസം പരീക്ഷിച്ചത് സഹപാഠികളിൽ; അധ്യാപകരും രക്ഷകർത്താക്കളും മുൾമുനയിൽ നിന്നത് ഒരു
തൃശൂർ: യുട്യൂബ് കണ്ടുപഠിച്ച ഹിപ്നോട്ടിസം സഹപാഠികളിൽ പരീക്ഷിച്ചതോടെ ഒരു പകൽ മുഴുവൻ മുൾമുനയിൽ നിന്നത് സ്കൂളിലെ അധ്യാപകരും രക്ഷകർത്താക്കളും. ഹിപ്നോട്ടിസത്തിന് വിധേയരായ മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയും ബോധരഹിതരായി വീഴുകയായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആദ്യം സംഭവമെന്തെന്ന് ആർക്കും മനസ്സിലായിരുന്നില്ല. കൊടുങ്ങല്ലൂരിലുള്ള പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് പത്താം ക്ലാസുകാരുടെ ഹിപ്നോട്ടിസം നാടിനെ തന്നെ നടുക്കിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളും ക്ലാസ് മുറിയിൽ ബോധമറ്റ് വീണതോടെയാണ് സംഭവങ്ങളുടെ തുടക്കം. […]Read More