Tags :steroids

kerala

പ്രോട്ടീന്‍കടയുടെ മറവില്‍ സ്റ്റിറോയ്ഡുകളും മരുന്നുകളും വിറ്റു; തൃശൂരിലെ പ്രോട്ടീന്‍മാളില്‍ റെയ്ഡ്

തൃശൂര്‍: പ്രോട്ടീന്‍കടയുടെ മറവില്‍ സ്റ്റിറോയ്ഡുകളും രക്തസമ്മര്‍ദ്ദം ഉയര്‍ത്താനുള്ള മരുന്നുകളും വില്‍പ്പന നടത്തിയ സംഭവത്തില്‍ തൃശൂരിലെ പ്രോട്ടീന്‍മാളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. ചീഫ് ഡ്രഗ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച മരുന്നുകള്‍ പിടിച്ചെടുത്തു. പടിഞ്ഞാറേക്കോട്ടയിലെ പ്രോട്ടീന്‍മാളില്‍ മുന്‍പ് കഞ്ചാവ് വില്‍പ്പനക്കെത്തിച്ചതും പൊലീസ് പിടികൂടിയിരുന്നു. ഇറക്കുമതി ചെയ്ത മരുന്നുകളാണ് വിദഗ്ധനിര്‍ദ്ദേശമില്ലാതെ ഷോറൂമിലൂടെ വിറ്റഴിച്ചിരുന്നത്. അനാബൊളിക് സ്റ്റിറോയ്ഡുകളും രക്ത സമ്മര്‍ദം കൂട്ടുന്ന ടെനിവ അടക്കം ഇറക്കുമതി ചെയ്ത മരുന്നുകളാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം നല്‍കേണ്ട മരുന്നാണ് ടെനിവ. […]Read More