Tags :space-station

World

ബഹിരാകാശ നിലയത്തിൽ അപകടകാരിയായ ബാക്ടീരിയ; മാരകമായി ബാധിക്കുക ശ്വാസകോശത്തെ; ഇന്ത്യൻ വംശജ സുനിത

കലിഫോർണിയ: രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. എന്ററോബാക്ടർ ബുഗൻഡൻസിസ് എന്ന ബാക്ടീരിയയെ ആണ് കണ്ടെത്തിയത്. ഇത് ശ്വാസകോശത്തെ മാരകമായി ബാധിക്കുന്നതാണ്. ഇവയെ സൂപ്പർബഗ് എന്നാണ് വിളിക്കുന്നത്. ആന്റി മൈക്രോബിയൽ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയ ആണ് ഇത്. നിലവിൽ ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കം ആളുകളാണ് ബഹിരാകാശ നിലയത്തിൽ കഴിയുന്നത്. എറെക്കാലമായി നിലയത്തിലുണ്ടായിരുന്ന ഇവ, അതിനുള്ളിലെ അടഞ്ഞ അന്തരീക്ഷത്തിൽ ജനിതകമാറ്റത്തിലൂടെ കൂടുതൽ ശക്തിയാർജിച്ചിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ വെളിപ്പെടുത്തി. […]Read More