Tags :shimshapa

kerala

രാമായണ മാസത്തിൻ്റെ വരവറിയിച്ച് ശിംശപ പൂത്തു; ഇതി​​​ഹാസ വൃക്ഷം ഇതാ നമുക്ക് തൊട്ടടുത്തുണ്ട്

പേയാട്: ദുഃഖിതയായ സീതാദേവിയെ അവതരിപ്പിക്കുമ്പോൾ രാമായണത്തിൽ ശിംശപ വൃക്ഷത്തെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. വിരഹിണിയായ സീതാദേവി കഴിഞ്ഞിരുന്നത് ശിംശപ വൃക്ഷത്തിന്റെ ചുവട്ടിലെന്ന് ഐതീഹ്യം. ഐതിഹ്യമവിടെ നിൽക്കട്ടെ, പൂത്തുനിൽക്കുന്ന ശിംശപ വൃക്ഷം കണ്ടിട്ടുണ്ടോ…? ഇല്ലെങ്കിൽ പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിലേക്ക് വിട്ടോളൂ. അവിടെ കാണം, രാമായണ മാസത്തെ വരവേൽക്കാൻ ശിംശപ വൃക്ഷം പൂവിട്ടു നിൽക്കുന്നത്. ആറു വർഷം മുൻപ് സ്കൂൾ സ്ഥാപകൻ അന്തരിച്ച തിരുമല എസ്.സുശീലൻ നായർ സ്കൂൾ മുറ്റത്ത് നട്ട ശിംശപ വൃക്ഷമാണ് രാമായണ മാസത്തിലെ പ്രസാദമായി ഇന്നലെ പൂത്തത്. […]Read More