സൗദിയിൽ 19,989 പ്രവാസികൾ അറസ്റ്റിൽ; നിയമലംഘകരില്ലാത്ത രാജ്യത്തിനായി നടത്തുന്ന പരിശോധനയിൽ പിടിയിലായവരുടെ വിവരങ്ങൾ
റിയാദ്: സൗദിയിൽ 19,989 പ്രവാസികൾ അറസ്റ്റിൽ. വിസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് ഇത്രയേറെ പ്രവാസികൾ അറസ്റ്റിലായത്. ആഗസ്റ്റ് എട്ട് മുതൽ 14 വരെ നടത്തിയ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിയമലംഘകർ പിടിയിലായത്. പിടിയിലായവരിൽ 65 ശതമാനം എത്യോപ്യൻ വംശജരാണ്. 32 ശതമാനം യമനികളാണ്. മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണെന്നും അധികൃതർ വ്യക്തമാക്കി. അനധികൃത താമസവുമായി (വിസാനിയമ ലംഘനം) ബന്ധപ്പെട്ട് 12,608 പേരും അതിർത്തി സുരക്ഷാനിയമ ലംഘനത്തിന് 4,519 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 2,862 […]Read More