പത്തനംതിട്ട: ശബരിമലയിലെ കേടായ അരവണ മുഴുവൻ സെപ്റ്റംബറിൽ നീക്കംചെയ്യുമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ്. ഏറ്റുമാനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സെൻട്രിഫ്യൂജ് എന്ന കമ്പനിക്കാണ് അരവണ നശിപ്പിക്കാൻ കരാർ നൽകുന്നത്. 15 ദിവസത്തിനകം അരവണ നീക്കംചെയ്യാനാകുമെന്നാണ് കമ്പനി അറിയിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ശബരിമലയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. ആറര ലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാനാണ് തീരുമാനം. 6,65,127 ടിൻ കേടായ അരവണയാണ് സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ശാസ്ത്രീയമായി നശിപ്പിക്കണമെന്ന കോടതി നിർദേശം വന്നെങ്കിലും […]Read More
Tags :sabarimala
kerala
ശബരിമല തീർത്ഥാടകർക്ക് പ്രത്യേക ക്രമീകരണങ്ങൾ; മഴ നനയാതിരിക്കാൻ റൂഫിങ്; പാർക്കിംഗ് സൗകര്യവും വിപുലീകരിക്കും
തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് വേണ്ടി പ്രത്യേക ക്രമീകരണങ്ങൾ ചർച്ചയായതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു. ചിങ്ങമാസ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇടത്താവളങ്ങളുടെ ക്രമീകരണങ്ങള്‍ വിലയിരുത്തും. പാര്‍ക്കിങ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നടപടിയുണ്ടാവും. നിലയ്ക്കലില്‍ 10,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കും. എരുമേലിയിലെ പാര്‍ക്കിംഗ് വിപുലീകരിക്കാനും തീരുമാനമുണ്ട്. എരുമേലിയില്‍ 1500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. പാര്‍ക്കിംഗിനായി മറ്റൊരു ഭൂമി കണ്ടെത്താന്‍ കോട്ടയം കലക്ടര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഭക്തര്‍ക്കായി […]Read More
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഒന്നാമത്തെ ക്യൂവിൽ നിന്നുള്ള വി.ഐ.പി ദർശനം അനുവദിക്കരുതെന്ന് കാട്ടി ദേവസ്വം വിജിലൻസ് എസ്.പി ടി.കെ സുബ്രഹ്മണ്യൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്ക് കത്തുനൽകി. സാധാരണ തീർത്ഥാടകർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും കത്തിലുണ്ട്. വി.ഐ.പികൾ സോപാനത്ത് കയറിനിന്ന് ദർശനം നടത്തുന്നത് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു. അതേസമയം ദേവസ്വം ബോർഡിനോട് ആലോചിക്കാതെയാണ് എസ്പി ഉത്തരവ് ഇറക്കിയത് എന്നാണ് വിവരം. വിഷയത്തിൽ ദേവസ്വം ബോർഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.Read More
പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് അപകടം. ഒരു കുട്ടി മരിച്ചു. നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന വരുന്ന വിവരം. ഇവരെ നിലഗുരുതരമാണ്. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ശബരിമലയിൽ ദർശനം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. നാറാണംതോട് മന്ദിരത്തിനു സമീപമാണു വാഹനം മറിഞ്ഞത്. പരുക്കേറ്റവരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Read More
പത്തനംതിട്ട: എടവമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നത്. എടവം ഒന്നായ നാളെ പുലർച്ചെ പതിവു പൂജകൾക്കു ശേഷം നെയ്യഭിഷേകം തുടങ്ങും. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ കളഭാഭിഷേകം, സഹസ്രകലശം, പടിപൂജ എന്നിവയും നടക്കും. മാളികപ്പുറത്ത് ഭഗവതി സേവ ഉൾപ്പെടെയുണ്ടാകും. 19നാണ് പ്രതിഷ്ഠാ ദിനം. ഇതോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങുകളും കലശാഭിഷേകവും പൂർത്തിയാക്കി അന്ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.Read More