സൗരയൂഥത്തിലെ ആറാമത്തെതും വലിപ്പത്തിന്റെ കാര്യത്തിൽ രണ്ടാമത്തെയുമായ ഗ്രഹമാണ് ശനി.വ ലിപ്പത്തിന്റെ കാര്യത്തിൽ രണ്ടാമനായതുകൊണ്ട് ഇന്ന് നാം ഉപയോഗിക്കുന്ന ടെലസ്കോപ്പുകളിലെല്ലാം നമുക്ക് ശനിയെ കാണാൻ സാധിക്കും. വലുപ്പമേറിയ വലയങ്ങൾ ശനിയുടെ പ്രത്യേകതയാണ്. ആ വളയങ്ങൾ അപ്രത്യക്ഷമാകാൻ പോകുന്നു എന്ന പുതിയ കണ്ടെത്തലിലാണ് ശാസ്ത്രലോകം. ഭൂമിയിൽ നിന്ന് നോക്കുന്നവർക്ക് തോന്നുന്ന ഒരു പ്രതിഭാസമായിരിക്കും ഇത്. ആറ് മാസങ്ങൾക്ക് ശേഷം 2025 മാർച്ചിലാകും ഇങ്ങനെ സംഭവിക്കുക. പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലിയാണ് പതിനേഴാം നൂറ്റാണ്ടിൽ തന്റെ ദൂരദർശിനി ഉപയോഗിച്ച് ശനിയുടെ വലയങ്ങൾ […]Read More