National
ആരാധകനെ കൊന്നുതള്ളിയത് ദേഹമാസകലം മുറിവുണ്ടാക്കിയും ഷോക്കേൽപ്പിച്ചും ജനനേന്ദ്രിയം തകർത്തും; രേണുകാസ്വാമി കൊലക്കേസിൽ കുറ്റപത്രം
ബെംഗളൂരു: കന്നട സിനിമാനടൻ ദര്‍ശന്‍, നടി പവിത്ര ഗൗഡ എന്നിവരുൾപ്പെടെ 17 പ്രതികള്‍ക്കെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ചിത്രദുർഗ സ്വദേശി രേണുകാസ്വാമി കൊലക്കേസിലാണ് നടപടി. ബെംഗളൂരു 24-ാം അഡീ. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ വിജയനഗര്‍ സബ് ഡിവിഷന്‍ എ.സി.പി. ചന്ദന്‍കുമാര്‍ ബുധനാഴ്ച രാവിലെയാണ് കുറ്റപത്രം സമർപ്പിച്ചത്. 3991 പേജുകളുള്ള കുറ്റപത്രത്തില്‍ 3 ദൃക്സാക്ഷികളുൾപ്പെടെ 231 സാക്ഷികളാണുള്ളത്. നിര്‍ണായകമായ പല തെളിവുകളും കുറ്റപത്രത്തിനൊപ്പം കോടതിയില്‍ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട് എട്ട് ഫൊറന്‍സിക് റിപ്പോര്‍ട്ടുകളാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. […]Read More