Tags :rccb

kerala social media

എന്തിന് വീടുകളില്‍ ആര്‍സിസിബി സ്ഥാപിക്കണം? സുരക്ഷ മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: വീടുകളില്‍ ആര്‍സിസിബി സ്ഥാപിക്കുന്നത് അപകടങ്ങളെ ഒഴിവാക്കുമെന്നു ഓര്‍മ്മപ്പെടുത്തി കെഎസ്ഇബി. വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളില്‍ ഇന്‍സുലേഷന്‍ തകരാറുകൊണ്ടോ മറ്റോ വൈദ്യുതപ്രവാഹമുണ്ടായാല്‍ ഉപകരണം പ്രവര്‍ത്തിപ്പിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേല്‍ക്കാന്‍ സാധ്യതയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രസ്തുത ഉപകരണത്തിലേക്കും സര്‍ക്യൂട്ടിലേക്കുമുള്ള വൈദ്യുതി പ്രവാഹം ഉടനടി നിര്‍ത്തി വൈദ്യുതാഘാതം ഒഴിവാക്കുന്നതിനുള്ള സംരക്ഷണോപാധിയാണ് ആര്‍സിസിബി. വൈദ്യുതി അപകടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ആര്‍സിസിബി വയറിംഗിന്റെ തുടക്കത്തില്‍ തന്നെ സ്ഥാപിക്കണമെന്നും ആര്‍സിസിബിയുടെ ടെസ്റ്റ് ബട്ടണ്‍ മാസത്തിലൊരിക്കല്‍ അമര്‍ത്തി, ഉപകരണം നന്നായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും കെഎസ്ഇബി […]Read More