ഓണക്കിറ്റ് എല്ലാവർക്കുമില്ല, ഇത്തവണയും മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം; ഓണച്ചന്ത സെപ്തംബർ നാലിനകം
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിമൂലം ഇത്തവണയും ഓണക്കിറ്റ് മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രമേ ലഭിക്കൂ. ആറുലക്ഷത്തോളം കാർഡുടമകൾക്ക് സൗജന്യ കിറ്റ് ലഭ്യമാകും. കഴിഞ്ഞ വർഷവും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മഞ്ഞ കാർഡുകാർക്ക് മാത്രമേ കിറ്റ് ലഭിച്ചിരുന്നുള്ളു. അതേസമയം, അനാഥാലയങ്ങളിലെയും വയോജനകേന്ദ്രങ്ങളിലെയും അന്തേവാസികള്‍ക്കും സൗജന്യ ഓണക്കിറ്റുകള്‍ നൽകും. റേഷന്‍ കടകളിലൂടെയാകും കിറ്റുകള്‍ വിതരണം ചെയ്യുക. സംസ്ഥാനത്ത് ഏകദേശം ആറ് ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകള്‍ ആണുള്ളത്. ഇവര്‍ക്ക് മാത്രം സൗജന്യ ഓണക്കിറ്റ് നല്‍കാന്‍ 35 കോടി രൂപയോളെ വേണ്ടിവരുമെന്നാണ് കണക്ക്. ഓണക്കിറ്റില്‍ എന്തൊക്കെ […]Read More