Tags :rajasthan

National

രാജസ്ഥാനിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൻ്റെ 14 ഉദ്യോഗസ്ഥർ ലിഫ്റ്റ് തകരാർ മൂലം ഖനിയിൽ

ജയ്പൂർ: രാജസ്ഥാനിലെ നീം കാ താന ജില്ലയിൽ ഉദ്യോഗസ്ഥരെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വെർട്ടിക്കൽ ഷാഫ്റ്റ് തകരാറിലായതിനെത്തുടർന്ന് ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൻ്റെ 14 ഉദ്യോഗസ്ഥരും വിജിലൻസ് ടീമിലെ അംഗങ്ങളും ഖനിയിൽ കുടുങ്ങി.ലിഫ്റ്റ് തകർന്ന് ജീവനക്കാരുടെ സംഘം ഖനിയിൽ കുടുങ്ങുകയായിരുന്നു. ഇവരെ പുറത്തെത്തിക്കുന്നതിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ ചില ജീവനക്കാർക്ക് പരിക്കേറ്റുവെന്ന് റിപ്പോർട്ടുണ്ട്. അപകടം നടന്നയുടൻ രക്ഷാപ്രവർത്തകരടങ്ങുന്ന സംഘം സംഭവസ്ഥലത്ത് എത്തിയതായി ജില്ലാ പൊലീസ് സൂപ്രണ്ട് പ്രവീൺ നായിക് പറഞ്ഞു. ഇതുവരെ അപകടത്തിൽ ആരും മരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]Read More