കൊച്ചി: കനത്തമഴയെത്തുടര്‍ന്ന് കൊച്ചി നഗരത്തില്‍ പല ഭാഗത്തും വെള്ളം കയറി. ഇടപ്പള്ളി, കുണ്ടന്നൂര്‍, എംജി റോഡ് പരിസരങ്ങളെല്ലാം വെള്ളം കയറി. കെഎസ്ആര്‍ടി ബസ് സ്റ്റാന്റ് പരിസരങ്ങളിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. വെള്ളക്കെട്ടിനെത്തുടര്‍ന്ന് ഗതാഗത കുരുക്കും രൂക്ഷമാണ്. കടവന്ത്ര, വൈറ്റില, സൗത്ത്, ചിറ്റൂര്‍ റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടാണ്. കളമശ്ശേരി മൂലേപ്പാടത്ത് 20 ഓളം വീടുകളില്‍ വെള്ളം കയറി. വൈകിട്ട് മുതല്‍ നാല് മണിക്കൂറുകളായി തോരാതെ പെയ്യുന്ന മഴ കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെയെല്ലാം വെള്ളക്കെട്ടിലായി. പാലാരിവട്ടം ഭാഗത്തെ ഇട […]Read More
Tags :rain-alert
തിരുവനന്തപുരം: സംസ്‌ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ യല്ലോ അലേർട്ടാണ്. മഴ രാത്രിയിലും തുടരും. ഇന്ന് വൈകീട്ട് പെയ്ത മഴയിൽ കൊച്ചിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇടപ്പള്ളിയിൽ വെള്ളക്കെട്ടും ഗതാഗത കുരുക്കും രൂപപ്പെട്ടിട്ടുണ്ട്. കളമശേരി പാലത്തിന് സമീപം വെള്ളക്കെട്ടുണ്ട്. […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനമേർപ്പെടുത്തി. മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കന്മാർ, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് സൂപ്രണ്ടുമാർ, കോസ്റ്റൽ പൊലീസ് മേധാവി, മറൈൻ എൻഫോഴ്സ്മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി, ഫിഷറീസ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടിൽ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികൾക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികൾക്കും […]Read More
തിരുവനന്തപുരം: ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് കേരള തീരത്തെ മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെയും കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് നിർദ്ദേശം. ഇതിനിടെ സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് റെഡ് അലേർട്ട്. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, […]Read More
കടുത്ത വേനലിൽ നിന്നും പതിയെ മഴയുടെ കുളിരെത്തി തുടങ്ങി. എന്നാൽ, പൊരിവെയിലിന് പകരം നനഞ്ഞതും വെള്ളക്കെട്ടോട് കൂടിയ റോഡുകളും മോശം ട്രാഫിക്കും മൂടിയ കാഴ്ചകളുമാകും വാഹനങ്ങളുമായി റോഡിലേയ്ക്ക് ഇറങ്ങുന്നവരെ കാത്തിരിക്കുന്നത്. നല്ല മഴയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്തിൻറെ പല ഭാഗത്തും പെയ്യുന്നത്. വീണ്ടും മഴ പെയ്യുമെന്ന ജാഗ്രതാ മുന്നറിയിപ്പുകളും ഉണ്ട്. എങ്കിലും അത്യാവശ്യ കാര്യങ്ങൾക്കായി വാഹനവുമായി റോഡിലേക്ക് ഇറങ്ങുന്നവരും കുറവല്ല. മഴക്കാലത്ത് ദൂരക്കാഴ്ച കുറയുകയും റോഡിൻ്റെ ട്രാക്ഷൻ കുറയുകയും ചെയ്യുന്നതോടെ അപകട സാധ്യതയും വർദ്ധിക്കുന്നു. മഴ പെയ്‍ത് […]Read More
തിരുവനന്തപുരം: വടക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ തീരത്ത്തമിഴ്നാട്ടിലും ഒരു ചക്രവാതച്ചുഴിയുടെ സാന്നിധ്യമുണ്ട്. ഇവ രണ്ടും ചേർന്ന് കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടത്തരം/മിതമായ മഴയ്ക്ക് സാധ്യത കാണുന്നു. മണിക്കൂറില്‍ 49-50 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ് 22, 23 തീയതികളിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 22 മുതൽ മെയ് 24 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, മെയ് 22 മുതൽ മെയ് 25 വരെ […]Read More
kerala
തേങ്ങ ഒഴുകിവരുന്നത് കണ്ട് എടുക്കാനായി തോട്ടിലേക്ക് ചാടി; പത്തനംതിട്ടയിൽ അറുപതുകാരൻ മുങ്ങിമരിച്ചു
പത്തനംതിട്ട: തേങ്ങ ഒഴുകിവരുന്നത് കണ്ട് എടുക്കാനായി തോട്ടിലേക്ക് ചാടി മുങ്ങിമരിച്ച ആളുടെ മൃതദേഹം കണ്ടെത്തി. മണക്കാല സ്വദേശി 60 വയസുള്ള ഗോവിന്ദൻ ആണ് മരിച്ചത്. ഇന്ന് രാവിലെ സ്കൂബാ സംഘം നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത് മൃതദേഹം കണ്ടത്. അതേസമയം മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ കാണാതായ ബിഹാർ സ്വദേശി നരേഷിനായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നലെ നീന്തുന്നതിനിടയിലാണ് നരേഷ് ഒഴുക്കിൽപ്പെട്ടത്. രാത്രി വൈകിയും പത്തനംതിട്ട ജില്ലയിൽ ഒറ്റപെട്ട ശക്തമായ മഴ പെയ്തു.Read More
kerala
മഴ കനക്കുന്നു; അതിരപ്പള്ളിയും വാഴച്ചാലും അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടയ്ക്കാൻ തീരുമാനം
തൃശൂര്‍: സംസ്ഥാനത്ത് മഴ കനത്തതോടെ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടച്ചിടാൻ തീരുമാനമായി. ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്ന അതിരപ്പള്ളിയും വാഴച്ചാലും അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാനാണ് തീരുമാനം. തൃശ്ശൂരിൽ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാച്ചിരിക്കുന്നത്. വിലങ്ങൻകുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്റു പാർക്ക്, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, സ്നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്പൂർമുഴി റിവർ ഗാർഡൻ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം പ്രവേശനം നിര്‍ത്തിയിട്ടുണ്ട്. നാളെ മുതല്‍ ഈ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നും തന്നെ പ്രവേശനമുണ്ടായിരിക്കില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് […]Read More
kerala
തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; മെയ് അവസാനത്തോടെ
തിരുവനന്തപുരം: തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷ. മാലദ്വീപ്, കൊമോറിന്‍ മേഖല, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപുകള്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളിലെ ചില മേഖലയില്‍ കാലവര്‍ഷം എത്തിയതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. തെക്കന്‍ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. മധ്യ മഹാരാഷ്ട്രയില്‍ നിന്നും തെക്കന്‍ തമിഴ് നാട് വരെ ന്യുന മര്‍ദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ […]Read More
ഇടുക്കി: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നുമുതല്‍ (19.5.2024) രാത്രി 7 മണി മുതല്‍ രാവിലെ 6 മണി വരെ മലയോരമേഖലകളില്‍ രാത്രി യാത്ര നിരോധിച്ചതായി ജില്ല ഭരണകൂടം. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ടൂറിസം വകുപ്പ്, ഡിടിപിസി എന്നിവ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലും, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചല്‍ സാധ്യത കണക്കിലെടുത്ത് നിരോധനം. ഇതര സംസ്ഥാനങ്ങളില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും ജില്ലയില്‍ എത്തിയിട്ടുള്ള സഞ്ചാരികള്‍ക്ക് മുന്നറിയിപ്പുകള്‍ കൃത്യമായി […]Read More