തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഇന്നും നാളെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയും ഈ മൂന്ന് ജില്ലകള്‍ക്ക് പുറമേ കോട്ടയം, തൃശൂര്‍ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മെയ് […]Read More
Tags :rain-alert
National
120 കിലോമീറ്റര്‍ വേഗം, റിമാല്‍ ചുഴലിക്കാറ്റ് അതീതീവ്രമായി; ബംഗാള്‍, ഒഡീഷ തീരദേശ ജില്ലകളില്‍
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട റിമാല്‍ ചുഴലിക്കാറ്റ് അതിതീവ്രമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രാത്രിയില്‍ ബംഗ്ലാദേശ്- ബംഗാള്‍ തീരത്ത് സാഗര്‍ ദ്വീപിന് സമീപം ചുഴലിക്കാറ്റ് കരതൊടും. പശ്ചിമ ബംഗാളിലെയും വടക്കന്‍ ഒഡീഷയിലെയും തീരദേശ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖെപ്പുപാറയ്ക്ക് ഇടയില്‍ ചുഴലിക്കാറ്റ് കര തൊടാനാണ് സാധ്യത. മണ്‍സൂണ്‍ സീസണിന് മുന്‍പുള്ള ബംഗാള്‍ ഉള്‍ക്കടലിലെ ആദ്യ ചുഴലിക്കാറ്റാണിത്. ഇത് കൂടുതല്‍ ശക്തി പ്രാപിച്ച് […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ആറു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. നേരത്തെ നാലുജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകള്‍ക്ക് പുറമേ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കൂടിയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ചുഴലിക്കാറ്റിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നത്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ മാസം അവസാനം കാലവര്‍ഷം എത്തുന്നതോടെ അടുത്ത മാസവും മഴ തുടരാനാണ് സാധ്യത. […]Read More
കൊച്ചി: പറവൂര്‍ മാഞ്ഞാലിയില്‍ ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ബന്ധുക്കളായ രണ്ടു പെണ്‍കുട്ടികള്‍ മരിച്ചു. മേഘ, ജ്വാല ലക്ഷ്മി എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ മൂന്ന് പേരാണ് ഒഴുക്കില്‍പ്പെട്ടത്. വടക്കന്‍പറവൂര്‍ കോഴിതുരുത്ത് മണല്‍ബണ്ടിന് സമീപം ഇന്ന് രാവിലെ പത്തുമണിയോടെയാണ് നാടിനെ നടുക്കിയ അപകടം. ബന്ധുക്കളായ അഞ്ചുപെണ്‍കുട്ടികളും പുഴയില്‍ കുളിക്കാനിറങ്ങിയതാണ്. ഇതില്‍ മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. കരയ്ക്ക് ഇരുന്ന രണ്ടു പെണ്‍കുട്ടികള്‍ ഒച്ചവെച്ചതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിനായി നാട്ടുകാര്‍ ഓടിക്കൂടിയത്. കക്ക വാരാനായി കരയില്‍ നിന്ന് കുറച്ചു ദൂരം ഉള്ളിലേക്ക് നീങ്ങിയതാണ് […]Read More
ബെംഗളൂരു: കനത്ത മഴയ്ക്കിടെ ബെംഗളൂരുവിലെ അണ്ടർപാസുകളിൽ മഴവെള്ളം നിറയുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ മുന്നൊരുക്കവുമായി ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി). അപകട സംഭവങ്ങൾ ഒഴിവാക്കാനായി അണ്ടർപാസുകളിൽ ബിബിഎംപി അടയാളമിട്ടു തുടങ്ങി. അണ്ടർപാസുകളുടെ ഒരു വശത്തായി അപകട ജലനിരപ്പ് ചുവന്ന നിറത്തിലുള്ള ടേപ്പ് അല്ലെങ്കിൽ പെയിൻ്റ് ഉപയോഗിച്ചാണ് അടയാളപ്പെടുത്തുന്നത്. അണ്ടർപാസുകളിൽ വെള്ളം നിറയുന്ന സാഹചര്യത്തിൽ അടയാളം കാണാൻ സാധിച്ചില്ലെങ്കിൽ ഡ്രൈവർമാർ വാഹനം ഇറക്കരുതെന്നാണ് ബിബിഎംപിയുടെ നിർദേശം. നഗരത്തിൽ റെയിൽവേയുടെ 18 അണ്ടർപാസുകൾ ഉൾപ്പെടെ 53 അണ്ടർപാസുകളാണ് ഉള്ളത്. […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശനിയാഴ്ച തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നണ് മുന്നറിയിപ്പ്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച എറണാകുളം, ചൊവ്വാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം മുതല്‍ ഇടുക്കി വരയെുള്ള ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് […]Read More
തിരുവനന്തപുരം: കേരള തീരത്തിന് അരികെ ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്ക് – കിഴക്കൻ അറബിക്കടലിലാണ് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടത്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂമർദ്ദമായി മാറിയതിന് പിന്നാലെയാണ് കേരള തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. അറബിക്കടലിലെ ന്യൂമർദ്ദത്തിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3811975224&pi=t.ma~as.4274790928&w=793&abgtt=6&fwrn=4&fwrnh=100&lmt=1716534857&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2Flow-pressure-area-formed-in-arabian-sea-depression-in-bay-of-bengal-kerala-rain-to-continue%2F&host=Read More
തൃശൂർ: ജില്ലാ ആശുപത്രിക്ക് സമീപം ഉഗ്രശബ്ദത്തോടെ വലിയ മരം പൊട്ടി വീണു. തൃശൂർ സെന്റ് തോമസ് കോളേജ് റോഡിലാണ് സംഭവം . ഇതോടെ ഇവിടുത്തെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. അപകടത്തിൽ നിന്ന് നിറയെ യാത്രക്കാരുമായി പോയ ബസ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മരം മുറിച്ചു നീക്കാൻ ഫയർഫോഴ്‌സ് ശ്രമം പുരോഗമിക്കുകയാണ്. ചുമട്ടു തൊഴിലാളികൾ പാഴ്സൽ നീക്കത്തിന് ഉപയോഗിക്കുന്ന ഓട്ടോ റിക്ഷ തകർന്നു. അപകടകരമായി നിൽക്കുന്ന മരത്തിന്റെ ബാക്കി ഭാഗവും മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3811975224&pi=t.ma~as.4274790928&w=793&abgtt=7&fwrn=4&fwrnh=100&lmt=1716534662&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2F2052404-tree-fell-down%2F&Read More
kerala
‘കുറഞ്ഞ സമയത്തില്‍ വലിയ മഴ; മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും സൃഷ്ടിച്ചേക്കാം’- മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നു പ്രവചിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശക്തമായ കാറ്റ്, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയ സാധ്യതകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറിപ്പ് കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ഇന്ന് എറണാകുളം, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ഇന്നും […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം. എറണാകുളത്തും തൃശൂരും റെഡ് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചത്. കണ്ണൂർ. കാസർകോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്തിന് മത്സ്യബന്ധനത്തിന് പോകരുത്. തെക്കൻ കേരളത്തിന് മുകളിലായി നിലനിൽക്കുന്ന […]Read More