Tags :rain-alert

kerala

കനത്ത മഴ: കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂര്‍: സംസ്ഥാനത്തെ അ‍ഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (02.08.2024) ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് ഏഴോടെ ഏറ്റവും ഒടുവിലായി വയനാടും കാസര്‍കോടുമാണ് നാളെ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണള്‍ കോളേജുകള്‍ക്ക് അടക്കം അവധി ബാധകമാണ്. നേരത്തെ കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിരുന്നു കണ്ണൂര്‍ ജില്ലാ കളക്ടറുടെ അവധി അറിയിപ്പ് മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ […]Read More

National

കനത്ത മഴയില്‍ ഡല്‍ഹി മുങ്ങി; ഗാസിപുരില്‍ അമ്മയും കുഞ്ഞും മുങ്ങിമരിച്ചു, വിമാന സര്‍വീസുകള്‍

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഡല്‍ഹി നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ശക്തമായ മഴയെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ ഗാസിപൂരില്‍ അമ്മയും കുഞ്ഞും മരിച്ചു. 22 കാരിയായ തനൂജയും മൂന്ന് വയസ്സുള്ള മകന്‍ പ്രിയാന്‍ഷുമാണ് മുങ്ങിമരിച്ചത്. ആഴ്ചച്ചന്തയില്‍ നിന്ന് വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ പോയ ഇവര്‍ വെള്ളക്കെട്ടില്‍ അഴുക്കുചാലിലേക്ക് വീഴുകയായിരുന്നു. ഖോഡ കോളനിക്ക് സമീപം റോഡരികില്‍ നിര്‍മാണത്തിലിരുന്ന ഓടയ്ക്ക് സമീപമായിരുന്നു അപകടം. ബുധനാഴ്ച വൈകുന്നേരം മുതലാണ് ഡല്‍ഹിഎന്‍സിആര്‍ മേഖലയില്‍ മഴ ശക്തമായത്. റോഡുകള്‍ പുഴ പോലെയായതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കനത്തമഴയുടെ പശ്ചാത്തലത്തില്‍ […]Read More

kerala

മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; നാല് ജില്ലകളിൽ റെഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടുമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ കേരളത്തിൽ അതീവ ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്. പുതുക്കിയ ഉയർന്ന തിരമാല […]Read More

kerala

കോഴിക്കോട് ജില്ലയിലെ വിലങ്ങാട് വീണ്ടും ഉരുൾപൊട്ടി; ദുരന്തമുഖത്ത് ജെകുടുങ്ങിയവരിൽ കളക്ടറും, റെസ്ക്യൂ ടീം

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മഞ്ഞചീളിൽ വീണ്ടും ഉരുൾപൊട്ടൽ. കോഴിക്കോട് കളക്ടർ ഉൾപ്പടെ അര മണിക്കൂറോളം സ്ഥലത്ത് കുടുങ്ങി. പ്രദേശം സന്ദർശിക്കാൻ എത്തിയതായിരുന്നു കളക്ടർ. ഉരുൾപൊട്ടലിൽ ആളപായം ഇല്ല. കുടുങ്ങിയവരെ റെസ്ക്യൂ ടീം എത്തി രക്ഷപ്പെടുത്തി. വയനാട്ടിൽ ഉണ്ടായതിന് സമാനമായ ഉരുൾ പൊട്ടലാണ് കഴിഞ്ഞ ദിവസം കോഴിക്കോട് വിലങ്ങാടും ഉണ്ടായത്. ജനങ്ങൾ ജാഗ്രത പാലിച്ചതിനാൽ ആളപായം ഒഴിവാക്കാനായി. ഒരു പ്രദേശത്തിൻ്റെ ഘടനയും അതിരുകളും മാറ്റി വരച്ചാണ് പ്രകൃതി താണ്ഡവമാടിയത്. ഒന്നിന് പിന്നാലെ മറ്റൊന്നായി ഒമ്പത് തവണ ഉരുൾ […]Read More

kerala

കനത്ത മഴ: സംസ്ഥാനത്ത് ആറ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവുമൊടുവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ അടക്കം പ്രൊഫഷണൽ കോളേജുകൾക്ക് വരെ രണ്ട് ജില്ലകളിലും അവധി ബാധകമാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. വയനാട്, തൃശൂര്‍, കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമായിരിക്കും. വയനാട്ടിലെ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. […]Read More

kerala

വടക്കൻ കേരളത്തിൽ അതീവ ജാഗ്രത; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, കനത്ത മഴ

തിരുവനന്തപുരം: അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണ്ണിടിച്ചിൽ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും അതീവ ജാഗ്രത നിർദേശമെന്നാണ് നിര്‍ദ്ദേശം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, നാളത്തെ ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് […]Read More

kerala

വടക്കന്‍ ജില്ലകളില്‍ കനത്ത മഴ; പലയിടങ്ങളിലും മണ്ണിടിച്ചിൽ, കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

തിരുവനന്തപുരം: മഴക്കെടുതിയിൽ കേരളം. മലപ്പുറത്ത് മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ഇടവേളകളില്ലാതെ പെയ്യുന്ന മഴയിൽ റോഡുകളിൽ വെള്ളം കയറി പലയിടത്തും ഗതാഗതം തടസപ്പെട്ടു. പുഴകൾ കരകവിഞ്ഞ് ഒഴുകുകയാണ്. ജില്ലയിൽ വ്യപകമായി കൃഷി നാശവും ഉണ്ടായിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ പുഴകളില്‍ മലവെള്ളപ്പാച്ചിലുണ്ടായതിനെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വയനാട്ടിലും കണ്ണൂരിലും മണ്ണിടിച്ചിലുണ്ടായി. വയനാട്ടില്‍ ഏഴു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലും നഗര പ്രദേശത്തും ശക്തമായ മഴയാണ് രാവിലെ പെയ്തത്. ഇരുവഴിഞ്ഞി പുഴയില്‍ […]Read More

kerala

തകർത്ത് പെയ്ത് മഴ; അഞ്ചിടത്ത് യെല്ലോ അലേർട്ട്, മുന്നറിയിപ്പുകൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ അംഴ തുടരുമെന്ന അറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം, മറ്റു ജില്ലകളിൽ അലർട്ട് ഇല്ലെങ്കിലും എല്ലായിടത്തും മഴയ്ക്ക് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിലുണ്ട്. അതുകൊണ്ട് അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണമെന്നും അറിയിപ്പുണ്ട്. അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത. വടക്കൻ ചത്തീസ്ഗഡിന് […]Read More

kerala

വരുന്ന അഞ്ചുദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്,

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. യെല്ലോ അലർട്ട് 28/07/2024: കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്29/07/2024: മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർകോട്30/07/2024: കോഴിക്കോട്, കണ്ണൂർ, കാസർകോട്31/07/2024: കണ്ണൂർ, കാസർകോട് […]Read More

kerala

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; 3 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്നും ജൂലൈ 29നും മഞ്ഞ അലർട്ടുണ്ട്. നാളെ എറണാകുളം, തൃശൂർ, […]Read More