തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. നാളെ ആറു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതായിട്ടാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായിട്ടാണ് മഴ തകർത്ത് പെയ്യാൻ ഒരുങ്ങുന്നത്. തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് പുറമേ ആലപ്പുഴയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ( […]Read More
Tags :rain-alert
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മിതമായ തോതിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. രണ്ട് ജില്ലകളിൽ ഇന്ന് മഴമുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെയും മറ്റന്നാളും ആറു ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം അടുത്ത മൂന്നു ദിവസത്തിനുള്ളിൽ […]Read More
അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത. അറബിക്കടലിൽ അസ്ന ചുഴലിക്കാറ്റിൻറെ സാന്നിധ്യമാണ് കേരളത്തിൽ മഴയ്ക്ക് കാരണമാകുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ 10 ജില്ലകളിലാണ് ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള […]Read More
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണിത്. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. സെപ്റ്റംബർ രണ്ടാം തീയ്യതി മുതൽ നാലാം തീയ്യതി വരെയുള്ള സമയത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. ഇതിന് പുറമെ അടുത്ത […]Read More
തിരുവനന്തപുരം: ഓഗസ്റ്റ് 17 വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. അതേസമയം കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. ഓഗസ്റ്റ് 17 വരെ മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ […]Read More
കല്‍പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മല-മുണ്ടക്കൈ മേഖലകളില്‍ ശക്തമായ മഴ. ഇരുകരകളെയും ബന്ധിപ്പിക്കുന്ന ബന്ധിപ്പിക്കാന്‍ നിര്‍മ്മിച്ച താല്‍കാലിക നടപ്പാലം മഴയിലും കുത്തൊഴുക്കിലും തകര്‍ന്നു. കണ്ണാടിപ്പുഴയില്‍ ഇപ്പോഴും ശക്തമായ കുത്തൊഴുക്കാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് പ്രദേശത്ത് മഴ കനത്തത്.ഇതിനിടെ മുണ്ടക്കൈ ഭാഗത്ത് കണ്ണാടിപ്പുഴയില്‍ വീണ് ഒഴുക്കില്‍പ്പെട്ട പശുവിനെ അഗ്‌നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ഉരുള്‍പൊട്ടല്‍ മേഖലയിലുണ്ടായിരുന്ന അഗ്‌നിരക്ഷാസേനാംഗങ്ങള്‍ ഉള്‍പ്പടെയുള്ള രക്ഷാപ്രവര്‍ത്തകരാണ് പശുവിനെ പുഴയില്‍നിന്ന് കരയിലേക്ക് എത്തിച്ചത്. ബെയ്‌ലി പാലത്തിന് അപ്പുറം മുണ്ടക്കൈ ഭാഗത്ത് നിരവധി കന്നുകാലികള്‍ മേയുന്നുണ്ടായിരുന്നു. പുഴയിലൂടെ മറുകരയിലേക്ക് […]Read More
National
മഴക്കെടുതിയിൽ മുങ്ങി ഉത്തരേന്ത്യ; ഹരിയാനയിൽ വെള്ളപ്പൊക്കം, പഞ്ചാബിൽ 9 പേർ മരിച്ചു, ഹിമാചലിൽ
ഡൽഹി: ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് മഴ. പഞ്ചാബിൽ 9 പേർ മരിച്ചു. ഹരിയാനയിലെ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. മണ്ണിടിച്ചിൽ ഉണ്ടായി വീടുകൾ തകർന്നു, ഗതാഗതക്കുരുക്ക് , റോഡുകൾ തകർന്നു. രണ്ട് ദിവസത്തിനിടെ 16 മരണങ്ങൾ രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ പാർക്കിലെ വെള്ളക്കെട്ടിൽ വീണ് ഏഴുവയസ്സുകാരൻ മുങ്ങിമരിച്ചു. ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിൽ മൂന്ന് പെൺകുട്ടികൾ മരിച്ചു. ഒരാളെ കാണാതായി. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലായി 28 പേർക്ക് ജീവൻ നഷ്ടമായി. രാജസ്ഥാനിലാണ് കൂടുതൽ പേർക്ക് […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. നാളെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചിട്ടുണ്ട്. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഓറഞ്ച് അലർട്ട് തുടരും. മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ 11.08.2024 മുതൽ 15.08.2024 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു 11.08.2024 മുതൽ 15.08.2024 വരെ: തെക്കൻ […]Read More
പാലക്കാട്: മലമ്പുഴ അണക്കെട്ടിന്‍റെ ജലനിരപ്പ് 112.33 മീറ്ററിനോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഷട്ടറുകൾ തുറക്കുന്നതായിരിക്കും. അതിനാൽ പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 112.33 മീറ്ററിനോട് എത്തി. ഇതുപ്രകാരം അണക്കെട്ടിലെ ജല സംഭരണം 163.1239 Mm3 എത്തിയിട്ടുണ്ട്. റൂൾ കർവ് അനുസരിച്ചുള്ള ജലനിരപ്പ് 112.99 മീറ്ററും സംഭരണശേഷി 175.98 Mm3 ആണ്. വൃഷ്ടിപ്രദേശത്തെ മഴയുടെ അളവ് […]Read More
തൃശ്ശൂർ: ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിനുകൾ ഭാഗീകമായി റദ്ദാക്കി. പൂങ്കുന്നം -ഗുരുവായൂർ സെക്ഷനിലെ ട്രാക്കിലാണ് വെള്ളം കയറിയത്. ഗുരുവായൂർ-എറണാകുളം പാസഞ്ചർ നാളെ രാവിലെ 7.37 ന് പുതുക്കാട് നിന്ന് പുറപ്പെടും. ഇന്നത്തെ ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ്സ് തൃശൂരിൽ നിന്നാകും പുറപ്പെടുക. തൃശ്ശൂരിൽ മഴ ശക്തമാണ്. അപകടമേഖലയെന്ന് അധികൃതര്‍ കണ്ടെത്തുന്ന സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്നാണ് അധികൃതരുടെ നിർദ്ദേശം. ജില്ലയിൽ 144 ക്യാമ്പുകളിലായി 2984 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ആകെ 7864 പേരാണ് ക്യാമ്പുകളിലുളളത്. മണലി, […]Read More