Tags :RAHUL GANDHI

kerala

‘ഇത് ബീഫ് കഴിക്കുന്നവർക്കുള്ള മറുപടി, മലപ്പുറത്തായിരുന്നു ഇത്തരമൊരു ദുരന്തം നടക്കേണ്ടിയിരുന്നത്’; സംസ്ഥാനം വലിയൊരു

വയനാട്: നാളെ ചെയ്യാനുള്ള കാര്യങ്ങളും ജീവിതത്തിലെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമെല്ലാമായി ഉറങ്ങാന്‍ കിടന്നവര്‍ പിന്നീടൊരു വെളിച്ചം കാണാതെ പോകുക, വെളിച്ചം കണ്ടവരുടെ കണ്ണിലാകെ ഇരുട്ട് പടരുക, പ്രിയപ്പെട്ടവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാന്‍ പറ്റാതെ പോകുക…മഹാദുരന്തത്തിന്റെ ബാക്കിപത്രങ്ങളായവര്‍ക്ക് വേദനമാത്രം! ഒറ്റരാത്രികൊണ്ട് ചൂരല്‍മലയും മുണ്ടക്കൈയും പേരുമാത്രമായി അവശേഷിച്ച ദുരന്തത്തില്‍ ഇതുവരെ കണ്ടെടുത്തത് 316 പേരെയാണ്. അനൗദ്യോഗിക കണക്കനുസരിച്ച് മൂന്നൂറോ, നാനൂറോ പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് അതിജീവിച്ച പ്രദേശ വാസികള്‍ പറയുന്നു. മണ്ണിനടിയില്‍ ജീവന്റെ തുടിപ്പു തേടുന്നവര്‍ക്ക് പ്രതികൂല കാലാവസ്ഥ വിലങ്ങുതടിയായിട്ടും രക്ഷാപ്രവര്‍ത്തനം […]Read More

National

മൂന്നാം തവണ തോറ്റിട്ടും രാഹുൽ ഗാന്ധിയ്ക്ക് അഹങ്കാരം; തോൽവി അംഗീകരിക്കാൻ തയാറല്ലെന്ന് അമിത്

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പിൽ ആരാണ് വിജയിച്ചതെന്നും ആരാണ് സർക്കാർ രൂപീകരിച്ചതെന്നും എല്ലാവർക്കും അറിയാം. വിജയിച്ചതിന് ശേഷം അഹങ്കരാമുണ്ടാകും. എന്നാൽ രാഹുൽ ഗാന്ധിയുടെ അഹങ്കാരം അതിരുകടന്നതാണെന്ന് അമിത് ഷാ പറഞ്ഞു. റാഞ്ചിയിൽ ബിജെപി സംസ്ഥാന പ്രവർത്തക സമിതിയോ​ഗത്തിലാണ് ഷായുടെ പരാമർശം. ജാർഖണ്ഡിനെ പത്ത് വർഷം കൊണ്ട് മാവോയിസ്റ്റുകളിൽ നിന്നും മുക്തമാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ജാർഖണ്ഡിലെ ജെഎംഎം സർക്കാറാണ് ഏറ്റവും അഴിമതിയുള്ള സർക്കാർ. ഇത്തവണ സംസ്ഥാനത്ത് […]Read More

kerala

വയനാടോ റായ്ബറേലിയോ ? ഏത് മണ്ഡലം ഒഴിയുമെന്ന് പറയാതെ രാഹുൽ; താൻ വലിയ

കൽപ്പറ്റ: താനൊരു വലിയ ധർമ്മസങ്കടത്തിലാണെന്ന് കോൺ​ഗ്രസ് നേതാവും വയനാട് മണ്ഡലത്തിലെ നിയുക്ത എംപിയുമായ രാഹുൽ ഗാന്ധി. വയനാട് തുടരണോ റായ് ബറേലി തുടരണോ എന്ന കാര്യത്തിൽ ഇനിയും തീരുമാനമെടുക്കാത്ത രാഹുൽ എവിടെ തുടരണമെന്ന് ​ജനങ്ങളോട് ചോദിച്ചു.വയനാട് മണ്ഡലത്തിൽ വോട്ടർമാരോട് നന്ദി പറയാൻ എത്തിയതായിരുന്നു രാഹുൽ. ഭരണഘടന ഇല്ലാതായാൽ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാവുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഈ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് തെരെഞ്ഞെടുപ്പിൽ നടത്തിയത്. ഒരു ഭാഗത്ത് ഭരണഘടനയെ മുറുകെ പിടിച്ചവർ മറുഭാഗത്ത് ഏകപക്ഷീയമായി തീരുമാനങ്ങൾ […]Read More

kerala

രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം; ജൂൺ 12ന് നിശ്ചയിച്ചിരുന്ന നിയമസഭാ മാർച്ചും സംസ്ഥാന

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തെ തുടർന്ന് ജൂൺ 12ന് യുഡിഎഫ് നിശ്ചയിച്ചിരുന്ന നിയമസഭാ മാർച്ചും സംസ്ഥാന ഏകോപന സമിതിയും മാറ്റിവച്ചതായി യുഡിഎഫ് കൺവീനർ എം എം ഹസൻ അറിയിച്ചു. എൽഡിഎഫ് സര്‍ക്കാരിനെതിരെ ബാർക്കോഴ അഴിമതി ആരോപിച്ചാണ് യുഡിഎഫ് നിയമസഭാ മാർച്ച് നടത്താൻ നിശ്ചയിച്ചിരുന്നത്. കൂടാതെ അന്ന് വൈകുന്നേരം മൂന്നിന് ചേരാനിരുന്ന യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയും മാറ്റി. അതേസമയം, ബാര്‍ കോഴ ആരോപണത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്ന് നിയമസഭ സ്തംഭിച്ചിരുന്നു. അടിയന്തര പ്രമേയത്തിന് അവതരണ അനുമതി […]Read More

kerala

വയനാട്ടിൽ വേരുറപ്പിച്ച് രാഹുൽ; ലീഡ് 3 ലക്ഷം കടന്നു, സുരേന്ദ്രൻ മൂന്നാമത്

കൽപ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണയും യുഡിഎഫിനെ കൈവിടാതെ വയനാട് മണ്ഡലം. വൻഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി വിജയം ഉറപ്പിച്ചു കഴിഞ്ഞു. രണ്ടര ലക്ഷത്തിലേറെ വോട്ടുകളുടെ ലീഡുമായി മുന്നേറുകയാണ് രാഹുൽ. രാഹുലിന് 5,85,413 വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. 3,24,320 വോട്ടുകളുടെ ഭൂരിപക്ഷം രാഹുലിന് ലഭിച്ചു കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജയ്ക്ക് 2,63,561 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ. സുരേന്ദ്രന് വെറും 1,34,814 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. നിലവിൽ […]Read More

National Politics

വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ ഇന്ത്യാ സഖ്യവും എൻഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുന്നു; മോദി

ന്യൂഡൽഹി∙ വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ ഇന്ത്യാ സഖ്യവും ഒപ്പത്തിനൊപ്പം മുന്നേറുന്നതാണ് കാഴ്ച. ആദ്യ ഘട്ടത്തിൽ എൻഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നെങ്കിലും, ഈ ഘട്ടത്തിൽ ഇരു മുന്നണികളും തമ്മിൽ കാര്യമായ സീറ്റ് വ്യത്യാസമില്ല. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിലാണ്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി അജയ് റായ് ആറായിരത്തോളം വോട്ടുകളുടെ അപ്രതീക്ഷിത ലീഡ് നേടി. അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിലും വയനാട്ടിലും ലീഡ് ചെയ്യുന്നു. രാഹുൽ കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ അമേഠിയിലും […]Read More

National Politics

എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിൽ ഭരണപക്ഷം; അട്ടിമറി പ്രതീക്ഷിച്ച് പ്രതിപക്ഷം; മഹാവിധിയ്ക്കായി മണിക്കൂറുകൾ

ന്യൂഡൽഹി ‌∙ തുടർഭരണമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. എന്നാൽ, എക്സിറ്റ് പോളല്ല കാര്യമെന്നും ജനമെഴുതിയ വിധി അനുകൂലമാകുമെന്നും പ്രതിപക്ഷ ഇന്ത്യാസഖ്യം .അടുത്ത 5 വർഷം നമ്മുടെ മഹാരാജ്യം ആരു ഭരിക്കുമെന്ന് ഇന്നറിയാം. രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. ആദ്യ ഫലസൂചനകൾ 11 മണിയോടെ പ്രതീക്ഷിക്കാം. 2019 ൽ എൻഡിഎയ്ക്ക് 352 സീറ്റാണ് ലഭിച്ചത്. ഇത്തവണയും എൻഡിഎ 350 സീറ്റിലധികം നേടുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിട്ടുള്ളത്. ചില ഫലങ്ങൾ, എൻഡിഎ 400 കടക്കുമെന്നും […]Read More

National Politics

‘എക്സിറ്റ് പോൾ ‘മോദി പോൾ’ ; പരിഹസിച്ച് രാഹുൽ ഗാന്ധി

ബിജെപി മൂന്നാം തവണയും വിജയിക്കുമെന്ന എക്സിറ്റ് പോളുകൾക്ക് പ്രതികരണവുമായി രാഹുൽ ഗാന്ധി. ‘എക്സിറ്റ് പോൾ ‘മോദി പോൾ’ എന്നാണ് വിളിക്കേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് ഫാൻ്റസി പോൾ ആണെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം പ്രഖ്യാപിക്കുന്ന ജൂൺ നാലിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിൻ്റെ പരാമർശം.ഇന്ത്യ മുന്നണി 295ന് മുകളിൽ സീറ്റ് നേടുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് […]Read More

National

സോണിയാ ​ഗാന്ധിയും രാഹുൽ ​ഗാന്ധിയും വോട്ട് ചെയ്തു; പക്ഷേ കൈപ്പത്തിക്കല്ല

ന്യൂഡൽഹി: കോൺ​ഗ്രസ് മുൻ പ്രസിഡന്റുമാരായ സോണിയാ ​ഗാന്ധിയും രാ​ഹുൽ ​ഗാന്ധിയും വോട്ട് ചെയ്തു. ഇത്തവണ കോൺ​ഗ്രസ് സ്ഥാനാർത്ഥിക്കല്ല ഇരുവരും വോട്ട് ചെയ്തതെന്ന പ്രത്യേകതയുമുണ്ട്. ആം ആദ്മി സ്ഥാനാർഥിയായ സോമനാഥ് ഭാരതിക്കാണ് ഇരുവരും ഇക്കുറി വോട്ട് ചെയ്തത്. ഡൽഹിയിൽ ആം ആദ്മിയും കോൺ​ഗ്രസും മുന്നണിയായാണ് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വോട്ട് രേഖപ്പെടുത്തിയ ശേഷം പോളിങ് ബൂത്തിനു മുന്നിൽനിന്ന് സോണിയയും രാഹുലും സെൽഫി എടുത്തിരുന്നു. ഡൽഹിയിലെ ഏഴു ലോക്സഭാ മണ്ഡലങ്ങളിൽ നാലിൽ എഎപിയും മൂന്നിൽ കോൺഗ്രസുമാണ് മത്സരിക്കുന്നത്. ഇതിൽ സോണിയയ്ക്കും […]Read More

National

380 ൽ 270 സീറ്റുകൾ നേടി പ്രധാനമന്ത്രി മോദി കേവല ഭൂരിപക്ഷം നേടിക്കഴിഞ്ഞു;

ഭോപ്പാൽ: 380 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് കഴിഞ്ഞതോടെ ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 380 ൽ 270 സീറ്റുകൾ നേടി പ്രധാനമന്ത്രി മോദി കേവല ഭൂരിപക്ഷം നേടിക്കഴിഞ്ഞെന്ന് ഒഡീഷയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ അമിത് ഷാ പറഞ്ഞു. 270 സീറ്റുകൾ കടന്ന ബി ജെ പി 400 ലേക്കുള്ള കുതിപ്പിലാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. മുന്നിലുള്ള പോരാട്ടം 400 കടക്കുക എന്നതാണ്, ലക്ഷ്യം കൈവരിക്കാൻ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഒഡീഷയും ഇക്കുറി ബി […]Read More