Tags :radar

kerala

മണ്ണിനടിയിൽ പ്രതീക്ഷയായി സിഗ്നൽ; ദുരന്തഭൂമിയിൽ ജീവനായി റഡാര്‍ പരിശോധന

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ഉണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലകളിൽ റഡാര്‍ പരിശോധന ശക്തമാക്കി. മണ്ണിടിയിൽ ജീവന്റെ തുടിപ്പുകൾ സിഗ്നൽ വഴി ലഭിച്ചു. സ്ഥലത്ത് തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയാണ് നടക്കുന്നത്. മണ്ണിനടിയിൽ ജീവികളോ മനുഷ്യരോ ആരുമാകാം ഉണ്ടാവുക. ശുഭ പ്രതീക്ഷയോടെ ജീവനായി തിരച്ചിൽ ശക്തം. ദുരന്തമുണ്ടായമേഖലയില്‍ ജീവന്‍റെ തുടിപ്പ് കണ്ടെത്താൻ റഡാര്‍ പരിശോധന തുടങ്ങി. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ പരിശോധന ഏജന്‍സി ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നത്. പുഞ്ചിരിമട്ടത്തെ റഡാര്‍ പരിശോധനയ്ക്കുശേഷമാണ് മുണ്ടക്കൈയിലെ പരിശോധന […]Read More