പൊതുമരാമത്ത് വകുപ്പിന്റെ ക്വാട്ടേഴ്‌സുകള്‍ ദുരന്തബാധിതര്‍ക്ക് താമസിക്കാന്‍ നല്‍കും; ക്വാട്ടേഴ്‌സുകളുടെ പട്ടിക തയാറാക്കുകയാണെന്നും മുഹമ്മദ്
കൽപ്പറ്റ: വയനാട് ദുരന്തത്തെ അതിജീവിച്ചവരുടെ പുനരധിവാസം പൂര്‍ത്തിയാകുന്നതുവരെ പൊതുമരാമത്ത് വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സുകൾ താമസത്തിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. സാധ്യമായ എല്ലാ ക്വാര്‍ഡേഴ്‌സുകളും ദുരന്തബാധിതര്‍ക്കായി നല്‍കുമെന്നും ക്വാട്ടേഴ്‌സുകളുടെ പട്ടിക തയാറാക്കുകയാണെന്നും മന്ത്രി പറഞ്ഞു. വയനാട്ടില്‍ തിരച്ചില്‍ ഉടന്‍ നിര്‍ത്തില്ലെന്ന് മന്ത്രി ഉറപ്പുനല്‍കി. കാണാതായവരെ കണ്ടെത്താന്‍ സാധ്യതകളൊന്നും ബാക്കി നിര്‍ത്താതെയുള്ള തെരച്ചിലാണ് ഇതുവരെയും നടത്തിയതെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം മുതല്‍ ഉരുള്‍ജലപ്രവാഹത്തിന്റെ വഴികളിലൂടെയുള്ള ഊര്‍ജിതമായ തെരച്ചിലും […]Read More