Tags :punjab

National

പഞ്ചാബിൽ വാഹനാപകടത്തിൽ അഞ്ച് ജവാൻമാർക്ക് ഗുരുതര പരിക്ക്

ചണ്ഡിഗഡ്: പഞ്ചാബിൽ വാഹനാപകടത്തിൽ അഞ്ച് ജവാൻമാർക്ക് ഗുരുതര പരിക്ക്. ജലന്ധറിലെ സുചി പിൻഡിന് സമീപം ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. സൈനിക ട്രക്കും സ്വകാര്യ ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേ​റ്റ സൈനികർ ജലന്ധറിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. രക്ഷാപ്രവർത്തനത്തിനായി റോഡ് സേഫ്​റ്റി ഫോഴ്സും പൊലീസും അപകടസ്ഥലത്ത് എത്തിയിരുന്നു. ക്രെയിൻ എത്തിച്ചാണ് രണ്ട് വാഹനങ്ങളെയും നീക്കം ചെയ്തത്. അപകട വിവരം അന്വേഷിച്ചുവരികയാണ്.Read More

National

എയർടെലിൽ ചട്ടലംഘനം തുടർകഥ; ഉപഭോക്താക്കളുടെ വെരിഫിക്കേഷന്‍ നിയമാനുസൃതമല്ല; വീണ്ടും പിഴ ചുമത്തി ടെലികോം

ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ മൊബൈൽ സേവന ദാതാക്കളിലൊരാളായ എയർടെല്ലിൽ ചട്ടലംഘനം തുടർച്ചയാകുന്നു. കമ്പനിക്ക് വീണ്ടും പിഴ ചുമത്തി പഞ്ചാബ് ടെലികോം ഡിപ്പാർട്മെന്റ്. പുതിയ സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിലാണ് എയർടെൽ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നതെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മെയ് 27ന് പഞ്ചാബ് ടെലികോം ഡിപ്പാർട്‌മെൻറിൽ നിന്ന് നോട്ടീസ് ലഭിച്ചതായി ഭാരതി എയർ‌ടെൽ വ്യക്തമാക്കുന്നു. ലൈസൻസ് കരാർ പ്രകാരമുള്ള ഉപഭോക്താക്കളുടെ വെരിഫിക്കേഷൻ ചട്ടങ്ങൾ ലംഘിച്ചതായിരുന്നു നോട്ടീസ്. ഉപഭോക്താക്കളുടെ അപേക്ഷ ഫോമുകളുടെ ഓഡിറ്റ് നടത്തിയാണ് ടെലികോം […]Read More