Tags :puja-khedkar

National

സ്വകാര്യ കാറിൽ ബീക്കൺ ലൈറ്റ് ഉപയോഗിച്ച ഐ.എ.എസുകാരിയ്ക്ക് എതിരെ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം;

മുംബൈ: സ്വകാര്യ കാറിൽ ബീക്കൺ ലൈറ്റ് ഉപയോഗിച്ചതിന് നടപടി നേരിട്ട ഐ.എ.എസ്. ഉദ്യോഗസ്ഥക്കെതിരേ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം. പുണെ അസി. കളക്ടറായിരുന്ന ഡോ. പൂജ ഖേദ്കറിനെതിരേയാണ് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്ന ആരോപണം. ജോലിയിൽ പ്രവേശിക്കാനായി വ്യാജ ജാതി സര്‍ട്ടിഫിക്കറ്റാണ് യുവതി സമര്‍പ്പിച്ചതെന്നും ആരോപണമുണ്ട്. 2022 ബാച്ചിലെ ഐ.എ.എസ്. ഉദ്യോഗസ്ഥയാണ് പൂജ ഖേദ്കര്‍. കഴിഞ്ഞ ദിവസമാണ് ഇവരെ പുണെയില്‍നിന്ന് വാഷിമിലേക്ക് സ്ഥലംമാറ്റിയത്. കാഴ്ചപരിമിതിയുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവര്‍ യു.പി.എസ്.സി. പരീക്ഷയെഴുതിയത്. ഒ.ബി.സി. വിഭാഗത്തിലെ പരീക്ഷാര്‍ഥിയായിരുന്നു പൂജ. ഐ.എ.എസ്. സെലക്ഷന് […]Read More