Tags :police

kerala

മലമ്പാമ്പിനെ കൊന്ന് കറി വച്ചു; പാലക്കാട് യുവാവ് വനംവകുപ്പിന്റെ പിടിയിൽ

പാലക്കാട്: മലമ്പാമ്പിനെ കറിവച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തളിയക്കോണം എലമ്പലക്കാട്ടിൽ രാജേഷ് (42) ആണ് വനം വകുപ്പിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നും വേവിച്ച് വച്ച ഇറച്ചി ഉദ്യോഗസ്ഥർ കണ്ടെത്തി. ശാസ്ത്രീയ പരിശോധനക്കായി ഇറച്ചി തിരുവനന്തപുരത്തുള്ള രാജീവ് ഗാന്ധി ബയോലാബിലേക്ക് അയച്ചു. പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസർ രതീഷ് പിഡിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജേഷിന്റെ വീട്ടിൽ പരിശോധന നടത്തിയത്. പരിശോധന നടത്തുന്ന സമയത്ത് പ്രതി വീട്ടിൽ ഇല്ലായിരുന്നു. തുടർന്ന് വാർഡ് മെമ്പറുടെ സാന്നിധ്യത്തിലായിരുന്നു വനംവകുപ്പ് […]Read More

National

‘എന്നെ ചങ്ങലയ്‌ക്കിട്ടത് ഞാൻ തന്നെ’; വനത്തിൽ വിദേശ വനിതയെ മരത്തിൽ കെട്ടിയിട്ട നിലയിൽ

സിന്ധുദുർഗ്: മഹാരാഷ്‌ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ വനത്തിൽ മരത്തിൽ ഇരുമ്പ് ചങ്ങലയിട്ട് ബന്ധിച്ച നിലയിൽ വിദേശ വനിതയെ കണ്ടെത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. അമ്പതുവയസുകാരി തന്നെയാണ് മരത്തിൽ ചങ്ങല കൊണ്ട് കെട്ടിയിട്ടതെന്നാണ് ഇവർ പൊലീസിനോട് വിശദമാക്കുന്നത്. സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നും അമേരിക്കൻ യുവതി പൊലീസിനോട് പറഞ്ഞു. സ്ത്രീയുടെ മാനസികാരോഗ്യത്തെ തുടർന്നാണ് ഇവർ സ്വയം ദ്രോഹിക്കുന്ന പ്രവൃത്തി ചെയ്തതെന്നാണ് പൊലീസുകാർ പറയുന്നത്. ഇവരുടെ മാനസിക അവസ്ഥ സ്വയം മുറിവേൽപ്പിക്കുന്ന രീതിയിലാണെന്നും പൊലീസ് തിങ്കളാഴ്ച വിശദമാക്കിയത്. ആഴ്ച്ചകളായി ഭക്ഷണം കഴിക്കാത്തതിനാല്‍ തീര്‍ത്തും […]Read More

World

കോഴിയാണോ ആദ്യമുണ്ടായത് മുട്ടയാണോ എന്ന തർക്കം മൂത്തതോടെ കയ്യാങ്കളി; യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി

കോഴിയാണോ ആദ്യമുണ്ടായത് മുട്ടയാണോ എന്ന തർക്കത്തിനൊടുവിൽ യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി. ഇന്തോനേഷ്യയിലെ തെക്കുകിഴക്കൻ സുലവേസി പ്രവിശ്യയിലെ മുന റീജൻസിയിലാണ് സംഭവം. കാദിർ മർകസ് എന്ന യുവാവിനാണ് കോഴിയാണോ ആദ്യമുണ്ടായത് അതോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന തർക്കത്തിൽ ജീവൻ നഷ്ടമായത്. ജൂലൈ 24 -ന് നടന്ന സംഭവത്തിന്റെ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡിആർ എന്നറിയപ്പെടുന്നയാളാണ് സുഹൃത്തായ കാദിർ മർകസിനെ വെട്ടിയത്. ആദ്യം ഡിആർ കാദിറിനെ മദ്യപിക്കാൻ ക്ഷണിക്കുകയായിരുന്നു. കുറച്ച് മദ്യം അകത്ത് ചെന്നതോടെ ഡിആർ കാദിറിനോട് കോഴിയാണോ ആദ്യമുണ്ടായത് […]Read More

kerala

ബസിൽ നിന്നും ഇറങ്ങാതെ യുവതി; പോലീസ് എത്തിയതോടെ പോലീസിനെയും ആക്രമിച്ചു; ലഹരിയിൽ ആയിരുന്ന

കോഴിക്കോട്: ലഹരിയിൽ ആയിരുന്ന യുവതി പരാക്രമം കാണിച്ചതോടെ പോലീസ് പിടിയിലായി. ബാലുശ്ശേരി തുരുത്തിയാട് സ്വദേശി അമൃതയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. വനിതാ പൊലീസുകാരിയെ ഉൾപ്പെടെ അമൃത മർദ്ദിച്ചിരുന്നു. ബസിൽ നിന്നും ഒരുവിധത്തിലും ഇറങ്ങാത്തതിനെ തുടർന്ന് ജീവനക്കാർ അറിയിച്ച പ്രകാരം സ്ഥലത്തെത്തിയ പൊലീസുകാരെയാണ് യുവതി മർദ്ദിച്ചത്. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ സി പി ഒ രജിതക്കാണ് അമൃതയുടെ മർദ്ദനമേറ്റത്. പിന്നാലെ അമൃതയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലും യുവതി പരാക്രമം തുടരുകയായിരുന്നു. തെളിവിനായി പൊലീസ് യുവതിയുടെ പരാക്രമത്തിന്‍റെ വീഡിയോ അടക്കം പകർത്തിയിട്ടുണ്ട്.Read More

kerala

രണ്ട് ബാഗുകളിലായി പിടികൂടിയത് 18 കിലോ കഞ്ചാവ്; രണ്ട് തൃശൂർ സ്വദേശികൾ അറസ്റ്റിൽ

തൃശ്ശൂർ: കഞ്ചാവുമായി രണ്ടു യുവാക്കൾ എറണാകുളം തടിയിട്ടപറമ്പ് പൊലീസിന്റെ പിടിയിലായി. കൊടുങ്ങല്ലൂർ സ്വദേശി ഫാദിൽ, പാലക്കാട് സ്വദേശി രതീഷ് എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്നും 18 കിലോ കഞ്ചാവ് പിടികൂടി. രണ്ട് ബാഗുകളിലായി ഒൻപത് പൊതികളിലായാണ് കഞ്ചാവ് എത്തിച്ചത്. രണ്ട് കിലോ കഞ്ചാവ് ഒരു പാക്കറ്റിലാക്കി 35,000 രൂപക്കാണ് ഇവർ വിറ്റിരുന്നത്. ഇവർക്ക് കഞ്ചാവെത്തിച്ച് നൽകുന്ന പ്രധാന കണ്ണിയെ ഉടൻ പിടികൂടുമെന്നും തടിയിട്ടപ്പറമ്പ് സിഐ അഭിലാഷ് അറിയിച്ചു.Read More

National

റെയ്ഡിനെത്തിയപ്പോള്‍ മുറികളെല്ലാം പുറത്തുനിന്ന് പൂട്ടി ഹോട്ടല്‍ ജീവനക്കാരന്‍; ചതിച്ചത് സിസിടിവി ദൃശ്യങ്ങള്‍; വമ്പന്‍

വാരാണസി: വമ്പന്‍ പെണ്‍വാണിഭസംഘത്തെ പിടികൂടി പോലീസ്. വാരാണസി സിഗ്ര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഹോട്ടലില്‍നിന്നാണ് പത്ത് സ്ത്രീകളും 11 പുരുഷന്മാരും ഉള്‍പ്പെടെ 21 പേരെ പോലീസ് പിടികൂടിയത്. ഹോട്ടൽ കേന്ദ്രീകരിച്ച് ആയിരുന്നു ഇവരുടെ സംഘം പ്രവർത്തിച്ചിരുന്നത്. സിഗ്ര സ്റ്റേഷന്‍ പരിധിയിലെ മല്‍ദാഹിയയിലുള്ള ‘രഞ്ജിത്’ ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭസംഘം പ്രവര്‍ത്തിച്ചിരുന്നത്. അറസ്റ്റിലായവരില്‍ ഒരാള്‍ ഹോട്ടല്‍ ജീവനക്കാരനാണ്. ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വമ്പന്‍ പെണ്‍വാണിഭസംഘത്തെ പോലീസ് പിടികൂടി. വാരാണസി സിഗ്ര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഹോട്ടലില്‍നിന്നാണ് പത്ത് സ്ത്രീകളും 11 […]Read More

National

രണ്ടാമതും പെൺകുഞ്ഞിന് ജന്മം നൽകിയതോടെ ഭാര്യയെ കുത്തികൊലപ്പെടുത്തി; യുവാവിന് വധശിക്ഷ വിധിച്ച് അ​ഡീ​ഷ​ണ​ൽ

ഭു​വ​നേ​ശ്വ​ർ: പെ​ൺ​കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി​യ​തി​ന്റെ പേരിൽ സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ. ഭു​വ​നേ​ശ്വ​റി​ലെ ഘ​ടി​കി​യ സ്വദേശിയായ സ​ഞ്ജീ​ഷ് ദാ​സ് എന്നയാൾക്കാണ് ഒ​ഡി​ഷ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി വധശി​ക്ഷ വി​ധി​ച്ച​ത്. ഭാ​ര്യ ര​ണ്ടാ​മ​തും പെ​ൺ​കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​താ​ണ് ഇയാളെ പ്രകോപിപ്പിച്ചതും യുവതിയെ കുത്തികൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതും. 2022 ജൂ​ൺ ഒ​ൻപതിനാണ് സ​ഞ്ജീ​ഷ് ദാ​സ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യി​രു​ന്ന ഭാ​ര്യ സ​ര​സ്വ​തി​യെ വീ​ട്ടി​ൽ വ​ച്ച് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തിയത്. 33 ത​വ​ണ ഇ​യാ​ൾ ഭാ​ര്യ​യെ കു​ത്തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​റ് വ​യ​സു​ള്ള മൂ​ത്ത പെ​ൺ​കു​ട്ടി​യെ​യും […]Read More

National

അച്ഛൻ വിദേശത്ത്, അമ്മ എഞ്ചിനീയർ; പതിനഞ്ചുകാരൻ ജീവനൊടുക്കിയതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലെ

പുനെ: പതിനഞ്ചുകാരൻ കെട്ടിടത്തിൻറെ പതിനാലാം നിലയിൽ നിന്നും ചാടി ജീവനൊടുക്കിയത് മുൻകൂട്ടി ആസൂത്രണം ചെയ്ത് സ്കെച്ചും പ്ലാനും വരച്ച ശേഷം. പുനെയിൽ ജൂലൈ 26 ന് കൗമാരക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. ഒരു നോട്ടുബുക്കിൽ സ്വന്തം മരണത്തിനായി താൻ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ വ്യക്തമായ പ്ലാൻ രേഖപ്പെടുത്തിയ ശേഷമാണ് പതിനഞ്ചുകാരൻ ജീവനൊടുക്കിയത്. ഈ ബുക്ക് പിന്നീട് പൊലീസ് കണ്ടെടുത്തു. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡ് ഏരിയയിലെ അപ്പാർട്ട്‌മെൻറ് കെട്ടിടത്തിൻറെ പതിനാലാം നിലയിൽ നിന്ന് […]Read More

kerala

മോഷ്ടാവ് പൂട്ട് തകർത്ത് വീടിനകത്ത് കയറി; മോഷണം കഴിഞ്ഞ് പോയപ്പോൾ പുതിയ പൂട്ടിട്ട്

പാലക്കാട്: പാലക്കാട് പൂട്ടിയിട്ടിരുന്ന വീടിന്റെ പൂട്ട് തകർത്ത് മോഷണം. പടിഞ്ഞാറങ്ങാടി ഉറവിൽ വീട്ടിൽ മുഹമ്മദിൻ്റെ വീട്ടിലാണ് സംഭവം. വീട്ടുകാരെല്ലാം രണ്ട് മാസമായി വിസിറ്റിങ് വിസയിൽ വിദേശത്താണ്. അതുകൊണ്ട് വീട് പൂട്ടി ഇട്ടിരിക്കുകയായിരുന്നു. ഇവർ വിദേശത്ത് നിന്നും മടങ്ങിവരാനിരിക്കേ വീട് വൃത്തിയാക്കാൻ എത്തിയ മക്കളാണ് മോഷണ വിവരം അറിയുന്നത്. വീടിൻ്റെ പിന്നിലുള്ള വാതിലിന്റെ പൂട്ട് തകർത്താണ് കള്ളൻ അകത്ത് കയറിയത്. സ്വർണ്ണവും മറ്റ് വസ്തുവകകളും നഷ്ടമായിട്ടില്ല. വീട്ടിലെ ഹുണ്ടിക തകർത്ത നാണയങ്ങൾ ഉപേക്ഷിച്ച് നോട്ടുകൾ എല്ലാം കൊണ്ടുപോയി. രണ്ടായിരം […]Read More

National

ഹെൽമെറ്റ് വയ്ക്കാതെ ബൈക്കിൽ സഞ്ചരിച്ച് ഇന്റർവ്യൂ; ഒടുവിൽ പിഴയടച്ച് മാപ്പും പറഞ്ഞ് തടിയൂരി

തമിഴ് നടൻ പ്രശാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് അന്ധഗൻ. ഏറെ നാളുകൾ വൈകിയാണ് ചിത്രം തീയേറ്ററിലേയ്ക്ക് എത്തുന്നത്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ ഒരു അഭിമുഖത്തിലൂടെ പ്രശ്നത്തിലായിരിക്കുകയാണ് താരം. ബൈക്കോടിച്ചുകൊണ്ട് നടത്തിയ ഇന്റർവ്യൂവാണ് താരത്തിന് പണികൊടുത്തത്. ഒടുവിൽ ഫൈനടച്ച് മാപ്പും പറഞ്ഞാണ് പ്രശാന്ത് തടിയൂരിയത്. അന്ധ​ഗന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി തമിഴ് യൂട്യൂബ് ചാനലായ ​ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖമാണ് പ്രശാന്തിന് വിനയായത്. അഭിമുഖത്തിൽ പ്രശാന്ത് ബൈക്കോടിക്കുകയാണ്. അതും ഹെൽമറ്റ് ധരിക്കാതെ. അവതാരക പിന്നിൽ ഇരിക്കുകയും […]Read More