കുമളി: കമ്പത്ത് കാറിനുള്ളിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു സ്ത്രീയുടെയും രണ്ടു പുരുഷന്മാരുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചത് മലയാളികളാണെന്നാണ് സൂചന. കേരള റജിസ്ട്രേഷനുള്ള കാറിൽ ആണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ എന്ന് വ്യക്തമായിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.Read More
Tags :police
National
കള്ളപ്പണക്കേസ്, ഝാര്‍ഖണ്ഡിലെ ഗ്രാമവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അലംഗീര്‍ ആലത്തെ ഇഡി അറസ്റ്റ്
റാഞ്ചി: കള്ളപ്പണക്കേസില്‍ ഝാര്‍ഖണ്ഡിലെ ഗ്രാമവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അലംഗീര്‍ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു. മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ചോദ്യം ചെയ്യലിനായി അലംഗീര്‍ റാഞ്ചിയിലെ ഇഡി സോണല്‍ ഓഫീസില്‍ എത്തിയത്. ചോദ്യം ചെയ്യലുമായി മന്ത്രി സഹകരിക്കാതായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നെന്ന് ഇഡി അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് അലംഗീറിന്റെ പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടിലെ സഹായിയായ ജഹാംഗീര്‍ ആലത്തിന്റെ ഫ്‌ളാറ്റില്‍ ഇഡി റെയ്ഡ് നടത്തി 32 കോടിരൂപയിലധികം കണ്ടെടുത്തത്. പിന്നാലെ […]Read More
kerala
പോക്സോ കേസിൽ ഇരയായ പെൺകുട്ടിയുടെ മരണം ആത്മഹത്യ, ബെൽറ്റുകൊണ്ട് കഴുത്തുമുറുക്കിയത് പെൺകുട്ടി തന്നെയാകുമെന്ന
തൊടുപുഴ: ഇരട്ടയാറിൽ പോക്സോ കേസിൽ ഇരയായ പെൺകുട്ടിയുടെ മരണം കഴുത്തിൽ ബെൽറ്റ് മുറുകിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. ബെൽറ്റുകൊണ്ട് കഴുത്തുമുറുക്കിയത് പെൺകുട്ടി തന്നെയാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ശാസ്ത്രീയ പരിശോധനക്ക് അയച്ച ആന്തരീകാവയവങ്ങളുടെ പരിശോധന ഫലം ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് പതിനേഴുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. ആദ്യഘട്ടത്തിൽ കൊലപാതകമെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാൽ […]Read More
തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയെ അപമാനിച്ച പ്രതി പിടിയില്‍. പാലക്കാട് ആലത്തൂര്‍ സ്വദേശി സുരേഷ് ആണ് പിടിയിലായത്. വിദേശ വ്‌ലോഗര്‍ ആയ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വിദേശത്തുനിന്ന് ഇന്ത്യയില്‍ എത്തി രാജ്യത്തെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ച് വീഡിയോ ചിത്രീകരിക്കുന്ന വ്‌ലോഗര്‍ ദമ്പതിമാരിലെ യുവതിയെ ആണ് പ്രതി തൃശൂര്‍ പൂരത്തിനിടെ അപമാനിക്കാന്‍ ശ്രമിച്ചത്. പൂരവിശേഷങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ പ്രതി ബലമായി യുവതിയെ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിദേശ വനിത […]Read More
crime
kerala
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനാനാണ് പന്തിരാങ്കാവ് എസ്എച്ചഒ എഎസ് സരിനെ സസ്‌പെന്‍ഡ് ചെയ്തത്. ഉത്തമേഖല ഐജിയുടെതാണ് നടപടി. കൃത്യനിര്‍വഹണത്തില്‍ തുടക്കത്തിലേ എസ്എച്ച്ഒ വീഴ്ച വരുത്തിയിരുന്നു. പരാതിക്കാരി പറഞ്ഞ കാര്യങ്ങള്‍ എസ്എച്ച്ഒ ഗൗരവത്തിലെടുത്തില്ലെന്നും കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തി. യുവതിയെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും പ്രതിക്കൊപ്പം ചേര്‍ന്ന് ഒത്തുതീര്‍പ്പിന് ശ്രമിച്ചതായും എസ്എച്ച്ഒയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. കേസിലെ പ്രതി രാഹുല്‍ പി ഗോപാലിനെതിരെ പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ […]Read More
crime
kerala
പോക്‌സോ കേസിലെ ഇരയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന
തൊടുപുഴ: പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ കൊലപാതക സാധ്യത പരിശോധിച്ച് പൊലീസ്. പതിനേഴുകാരിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും പോലീസ് പറയുന്നു. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. എഴുന്നേല്‍ക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് രാവിലെ 8.45 ഓടെ മുറിയില്‍ ചെന്നു നോക്കുമ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ അമ്മ കാണുന്നതെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന ബെല്‍റ്റ് പെണ്‍കുട്ടിയുടെ അച്ഛന്റേതാണെന്ന് പൊലീസ് […]Read More
തിരുവനന്തപുരം: മകന്റെ മര്‍ദനമേറ്റ അച്ഛന്‍ മരിച്ചു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്. സംഭവത്തില്‍ അദ്ദേഹത്തിന്റെ മൂത്തമകന്‍ രാജേഷി(42)നെ മലയിന്‍കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും കെട്ടിടനിര്‍മ്മാണ തൊഴിലാളികളാണ്. രാജേന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്പര്‍സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ ഐസിയുവില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു മരണം. കഴിഞ്ഞ നാലിന് ഉച്ചയ്ക്കാണ് രാജേന്ദ്രനെ അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചത്. മദ്യപിച്ചെത്തിയ രാജേന്ദ്രനും മകന്‍ രാജേഷും തമ്മില്‍ വഴക്കുണ്ടായതായും മകന്റെ അടിയേറ്റ് നിലത്തുവീണ രാജേന്ദ്രന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും സാക്ഷി മൊഴിയുണ്ട്. […]Read More
ബെംഗളൂരു: കർണാടകയിൽ കാണാതായ കുട്ടികളുടെ മൃതദേഹം മാലിന്യ സംസ്‌കരണ പ്ലാന്റിൽ നിന്നും കണ്ടെത്തി. ഗദഗ്, വിജയപുര സ്വദേശികളായ അനുഷ്‌ക ദഹിന്‌ഡെ (9), അവളുടെ സഹോദരൻ വിജയ് ദഹിന്‌ഡെ (7), മിഹിർ ജനഗൗലി (7) എന്നിവരാണ് മരിച്ചത്. വിജയപുരയിലാണ് സംഭവം. ഞായാറാഴ്ച രാവിലെ മുതൽ മൂന്ന് കുട്ടികളെ കാണാതാവുകയായിരുന്നു. ഇൻഡി റോഡിൽ സ്ഥിതി ചെയ്യുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിലാണ് വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശ്രമം റോഡിലെ ചബുക്ക്സാവർ ദർഗയിലുള്ള വീട്ടിൽ നിന്നാണ് മൂന്ന് കുട്ടികളെയും കാണാതായത്. ഞായറാഴ്ച […]Read More
National
മഹാരാഷ്ട്രയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ 3 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; ആയുധങ്ങൾ പിടിച്ചെടുത്തു
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. 3 ഓട്ടോമാറ്റിക് ആയുധങ്ങൾ, ഒരു എകെ 47, ഒരു കാർബൈൻ, ഒരു ഇൻസാസ് എന്നിവയുൾപ്പെടെയുള്ള ആയുധങ്ങൾ, മാവോയിസ്റ്റ് സാഹിത്യങ്ങളും വസ്തുക്കളും ഇവരിൽ നിന്ന് കണ്ടെടുത്തു. ഭമ്രഗഡ് താലൂക്കിലെ കട്രംഗട്ട ഗ്രാമത്തിന് സമീപമുള്ള വനമേഖലയിൽ പെരിമിലി ദളത്തിലെ ചില അംഗങ്ങൾ ക്യാമ്പ് ചെയ്യുന്നതായി ഗഡ്ചിരോളി പോലീസിന് വിവരം ലഭിച്ചിരുന്നു. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ, ഗഡ്ചിറോളി പോലീസിൻ്റെ പ്രത്യേക എൻകൗണ്ടർ വിഭാഗമായ […]Read More
kerala
പൊന്നാനിയിൽ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തിൽ കപ്പൽ കസ്റ്റഡിയിലെടുത്തു, നടപടി കോസ്റ്റൽ പൊലീസിന്റേത്
മലപ്പുറം: പൊന്നാനിയിൽ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തിൽ കപ്പൽ കസ്റ്റഡിയിലെടുത്തു. അപകടത്തിൽ അഴീക്കൽ സ്വദേശി അബ്ദുൽ സലാം, പൊന്നാനി സ്വദേശി ഗഫൂർ എന്നിവർ മരിച്ചിരുന്നു. യുവരാജ് സാഗർ എന്ന കപ്പൽ ആണ് കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത കപ്പൽ ഫോർട്ട് കൊച്ചി തീരത്തു വൈകീട്ട് എത്തിക്കും. കോസ്റ്റൽ പൊലീസിന്റെതാണ് നടപടി. അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചിരുന്നു. അതേസമയം, കപ്പൽ ജീവനക്കാർക്കെതിരെ കേസെടുത്തു. അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചതിനെ തുടർന്ന് 6 തൊഴിലാളികൾ […]Read More