കൊച്ചി: അറസ്റ്റിലായ അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി സബിത്ത് നാസറിന് രാജ്യാന്തര ബന്ധമെന്ന് റിപ്പോർട്ടുകൾ. അവയവക്കടത്തിനായി 20 പേരെ ഇറാനിലേക്കു കടത്തിയതായാണ് സബിത്ത് എൻഐഎക്കു മൊഴി നൽകിയത്. ഇതിൽ ചിലർ മരിച്ചെന്നും വിവരമുണ്ട്. അവയവ ദാതാക്കൾക്ക് 10 ലക്ഷം രൂപ നൽകുമ്പോൾ അഞ്ച് ലക്ഷം രൂപ താൻ കമ്മിഷനായി കൈപ്പറ്റിയിരുന്നു എന്നാണ് സബിത്ത് പറയുന്നത്. വ്യാജ പാസ്പോർട്ടും ആധാർ കാർഡും തയാറാക്കിയാണ് ഇയാൾ ആളുകളെ ഇറാനിലെത്തിച്ചത്. ഇറാനിലെ ഫരീദിഖാൻ ആശുപത്രിയായിരുന്നു അവയവക്കടത്തിന്റെ താവളമെന്നും സബിത്ത് മൊഴി […]Read More
Tags :police
ബെംഗളൂരു: യുവതിയെ മടിയിലിരുത്തി ബൈക്കോടിച്ച യുവാവിനേയും യുവതിയേയും ഒടുവിൽ പൊലീസ് കണ്ടെത്തി. ബെംഗളൂരുവിൽ ഫ്‌ളൈ ഓവറിലൂടെ അപകടകരമായി ബൈക്കോടിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. ബെംഗളുരു പൊലീസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബൈക്കിലെ യാത്രക്കാരെ ഞങ്ങൾ കണ്ടെത്തി. നേരത്തെ ഇത്തരത്തിൽ നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.- നോർത്ത് ബെംഗളൂരു ട്രാഫിക് ഡിസിപി പറഞ്ഞു. അതേസമയം, സംഭവത്തിൽ ഇവർക്കെതിരെ കേസെടുത്തോ എന്ന് വ്യക്തമല്ല. വടക്കൻ ബെംഗളൂരുവിലെ ഹെബ്ബാൾ […]Read More
kerala
‘ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്’; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി
തിരുവനന്തപുരം: മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്. ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുതെന്ന് നിര്‍ദേശിച്ചു. ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് കനത്ത മഴയില്‍ ടയര്‍ മണ്ണിലേക്ക് താഴ്ന്ന് പാചക പാതക സിലിണ്ടര്‍ കയറ്റി വന്ന ലോറി മറിഞ്ഞത്. ശക്തമായ മഴയായതിനാല്‍ മണ്ണില്‍ താഴ്ന്ന ടാങ്കര്‍ മറിയുകയായിരുന്നു. ദേശീയപാത നിര്‍മ്മാണം നടക്കുന്നതിനാല്‍ വഴിതെറ്റി സര്‍വ്വീസ് റോഡ് വഴി വന്ന ടാങ്കറാണ് മറിഞ്ഞത്. കൊച്ചിയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്നു ലോറി. […]Read More
kerala
ഫോണ്‍ പൊലീസിനെ ഏല്‍പ്പിച്ചതിന്റെ വൈരാഗ്യം; പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാന്‍ ശ്രമം; അറസ്റ്റ്
ആലപ്പുഴ: കായംകുളത്ത് യുവാവിനെ ഗുണ്ടാ സംഘങ്ങള്‍ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. കേസില്‍ മൂന്ന് പേര്‍ പൊലീസ് പിടിയിലായി. യുവാവിനെ ആക്രമിച്ച കൃഷ്ണപുരം സ്വദേശികളായ അമല്‍ ചിന്തു, അഭിമന്യു, അനൂപ് ശങ്കര്‍ എന്നിവരാണ് പിടിയിലായത്. അരുണ്‍ പ്രസാദ് എന്ന യുവാവിനെയാണ് നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച നടന്ന സംഭവങ്ങളാണ് ഗുണ്ടാ സംഘത്തിന്റെ ആക്രമത്തിലേക്ക് കലാശിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിക്ക് ഒരു സംഘം പൊലീസ് സിവില്‍ ഡ്രസ്സില്‍ കായംകുളത്തെ ഹോട്ടലില്‍ ചായകുടിക്കുകയയിരുന്നു. ഇതിനിടെ ഹോട്ടലിന് പുറത്ത് ഒരു […]Read More
കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അമീറുള്‍ ഇസ്‌ലാമിന്റെ അപ്പീലില്‍ ഹൈക്കോടതി നാളെ വിധി പ്രസ്താവിക്കും. നിരപരാധിയാണെന്നും തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതാണെന്നും, കേസിൽ നിന്നും കുറ്റവിമുക്തനാക്കണമെന്നുമാണ് അമീറുൾ അപ്പീലിൽ ആവശ്യപ്പെടുന്നത്. പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ അപേക്ഷയും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവിക്കുക. അമീറുൾ ഇസ്‌ലാമിന്റെ അപ്പീലായിരിക്കും കോടതി […]Read More
crime
kerala
ആക്രി സാധനങ്ങള്‍ വാങ്ങിക്കുവാന്‍ എന്ന വ്യാജേന കയറി കൂടും; ലക്ഷ്യം വാട്ടര്‍മീറ്റര്‍, രണ്ടുപേര്‍
കൊല്ലം: ആക്രി സാധനങ്ങള്‍ വാങ്ങിക്കുവാന്‍ എന്ന വ്യാജേന ആളില്ലാത്ത വീട് നോക്കി കയറി ശുദ്ധജല കണക്ഷന്റെ മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയിലായി. കണ്ണനല്ലൂര്‍ തടത്തില്‍ വീട്ടില്‍ സിറാജുദ്ദീന്‍(63), കണ്ണനല്ലൂര്‍ വയലില്‍ പുത്തന്‍വീട്ടില്‍ നാസര്‍(44) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാവിലെ വെളിനല്ലൂര്‍ സുരേഷ് ഭവനില്‍ സുരേഷ് കുമാറിന്റെ വാട്ടര്‍മീറ്ററാണ് മോഷ്ടിച്ചത്. പെട്ടി ഓട്ടോയില്‍ വന്ന ഇവര്‍ വീടിന്റെ പരിസരം വീക്ഷിച്ചതിനു ശേഷം ആളില്ലെന്ന് മനസ്സിലാക്കി ഗേറ്റ് തുറന്ന് ശുദ്ധജല കണക്ഷന്റെ മീറ്റര്‍ പൊട്ടിച്ചു ചാക്കില്‍ ആക്കി […]Read More
ആലപ്പുഴ: ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. അമ്പിളി രാജേഷാണ് കൊല്ലപ്പെട്ടത്. ചേർത്തല പള്ളിപ്പുറത്താണ് സംഭവം. പള്ളിച്ചന്തയിൽ വെച്ചാണ് ഭർത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്.Read More
kerala
മദ്യലഹരിയിൽ ട്രാൻസ്ഫോർമറിൽ കയറി വൈദ്യുതി കമ്പിയിൽ പിടിച്ചു; കാസർകോട് മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു
കാസർകോട്: മദ്യലഹരിയിൽ ട്രാൻസ്ഫോമറിൽ കയറിയ മധ്യവയസ്കന് ഷോക്കേറ്റ് ദാരുണാന്ത്യം. കാസർകോട് കാഞ്ഞങ്ങാടാണ് സംഭവം. നയാ ബസാറിലെ തട്ടുകടയിലെ ജീവനക്കാരൻ ഉദയൻ (55) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മദ്യലഹരിയിൽ കോട്ടച്ചേരി പെട്രോൾ പമ്പിന് എതിർ വശത്തെ ട്രാൻസ്ഫോമറിൽ കയറി വൈദ്യുതി കമ്പിയിൽ പിടിക്കുകയായിരുന്നു. ഷോക്കേറ്റ് റോഡിലേക്ക് തെറിച്ചു വീണ ഉദയനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കോട്ടയം സ്വദേശിയായ ഉദയൻ 10 വർഷത്തിലേറെയായി കാഞ്ഞങ്ങാട്ടാണ് താമസം.Read More
പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം. കൂട്ടുകാർക്കൊപ്പം കുളത്തിലേക്ക് കുളിക്കാൻ പോയതായിരുന്നു ഫർഹാൻ. കുളത്തിൽ അകപ്പെട്ട ഫർഹാനെ പതിനഞ്ച് മിനിറ്റിനകം കരയ്ക്ക് എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിച്ചു. പട്ടാമ്പി ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പട്ടാമ്പി സേവന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.Read More
തിരുവനന്തപുരം: വർക്കലയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. അപകടത്തിൽ ബസ് ഡ്രൈവർക്ക് ഗുരുതര പരിക്ക് സംഭവിച്ചിട്ടുണ്ട്. ഇയാളെ മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളല്ലൂർ കേശവപുരം എൽ പി സ്കൂളിന് സമീപത്താണ് അപകടമുണ്ടായത്. ഇറക്കം ഇറങ്ങി വരികയായിരുന്ന ബസ് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. 20 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ ഏഴ് യാത്രക്കാരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.Read More