Tags :police

National

ജഡ്ജിയുടെ വളർത്തുനായയെ കാണാതായി; വീട്ടുകാരും അയൽക്കാരും തമ്മിൽ തർക്കം, കൊല്ലുമെന്ന് ഭീഷണിയും; നിരവധി

ലഖ്‌നൗ: ഉത്തർപ്രദേശിൽ ജഡ്ജിയുടെ വളർത്തുനായയെ ചൊല്ലി ജഡ്ജിയുടെ വീട്ടുകാരും അയൽക്കാരും തമ്മിൽ വാക്ക്പോര്. അയൽക്കാരാണ് നായയെ കാണാതായതിന് പിന്നിലെന്നാണ് ജഡ്ജിയുടെ കുടുംബം ആരോപിക്കുന്നത്. ജഡ്‌ജിയുടെ കുടുംബം പരാതി നൽകിയതിനെ തുടർന്ന് മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയാനുള്ള നിയമപ്രകാരം പ്രദേശത്തെ നിരവധി പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹർദോയിലെ സിവിൽ കോടതി ജഡ്ജിയുടെ നായയെയാണ് കാണാതായത്. ബെയ്‌റേലിയിലെ സൺസിറ്റി കോളനിയിലാണ് ജഡ്ജിയും കുടുംബവും താമസിക്കുന്നത്. ന്യായാധിപന്റെ കുടുംബവും അയൽക്കാരൻറെ കുടുംബവും തമ്മിൽ […]Read More

kerala

ആക്രി സാധനങ്ങളുമായി പോയ 14കാരനെ മർദ്ദിച്ചു; ബിജെപി നേതാവ് അറസ്റ്റിൽ

ആലപ്പുഴ: 14 വയസുകാരനെ മർദ്ദിച്ച കേസിൽ ബിജെപി പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൃഷ്ണപുരത്താണ് സംഭവം. കാപ്പിൽ കിഴക്ക് ആലമ്പള്ളിൽ മനോജ് (45) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ വധ ശ്രമത്തിനു കേസെടുത്തു. ബിജെപി വാർഡ് ഭാരവാഹിയാണ് മനോജ്. ആക്രി സാധനങ്ങളുമായി സൈക്കിളിൽ പോകുമ്പോഴാണ് 14കാരനെ ഇയാൾ മർദ്ദിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. മർദ്ദനത്തിൽ കുട്ടിയുടെ കഴുത്തിനു പരിക്കേറ്റു. ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും 14കാരൻ ചികിത്സ തേടി.Read More

National

പിക്സല്‍ സ്മാര്‍ട്ട്ഫോണുകളും ഗൂഗിൾ ഡ്രോണുകളും തമിഴ്‌നാട്ടിൽ നിർമ്മിച്ചേക്കും; ഗൂഗിൾ സംഘം ഉടൻ ചെന്നൈലേയ്ക്ക്

ചെന്നൈ: തമിഴ്‌നാട്ടിൽ പിക്‌സൽ സ്മാർട്ട്ഫോണുകൾ നിർമിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സംസ്ഥാന വ്യവസായി മന്ത്രി ടി ആർ ബി രാജ അമേരിക്കയിൽ വച്ച് ഗൂഗിൾ സംഘവുമായി നടത്തിയ ചർച്ചയിലാണ് പദ്ധതി സംബന്ധിച്ചുള്ള കാര്യങ്ങളിൽ ധാരണയായത്. തുടര്‍ നടപടികൾക്കായി വൈകാതെ ഗൂഗിൾ സംഘം ചെന്നെയിലെത്തി മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചക്കുശേഷം പിക്സല്‍ സ്മാര്‍ട്ട്ഫോണുകള്‍ തമിഴ്നാട്ടില്‍ നിര്‍മിക്കാനുള്ള ധാരണാപത്രത്തിലും ഒപ്പുവയ്ക്കുമെന്നാണ് വിവരം. ഗൂഗിൾ ഡ്രോണുകളും ചെന്നൈയിൽ നിർമ്മിക്കുമെന്നാണ് സൂചന.ആപ്പിൾ ഐഫോൺ നിർമ്മാണത്തിനുള്ള കരാർ ഏറ്റെടുത്തിരിക്കുന്ന ഫോക്സ്കോണും പെഗാട്രോണും ഇപ്പോൾ തന്നെ […]Read More

Blog

താനെയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; നാലുപേര്‍ വെന്തുമരിച്ചു; 25 പേര്‍ക്ക് പരിക്ക്

മുംബൈ: താനെ ഡോംബിവാലിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തത്തില്‍ നാലുപേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട് ഫാക്ടറിയില്‍നിന്ന് വന്‍ ശബ്ദത്തോടെ മൂന്ന് സ്‌ഫോടനങ്ങള്‍ കേട്ടതായാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എട്ടുപേരെ രക്ഷപ്പെടുത്തിയതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സാധ്യമായ ചികിത്സകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അഗ്‌നിരക്ഷാസേനയും ആംബുലന്‍സും സ്ഥലത്തുണ്ട്. തീ അണയ്ക്കുന്നതിനായി നാലുമണിക്കൂറിലേറെ സമയമെടുക്കുമെന്നാണ് […]Read More

kerala

കമ്പിവേലിയില്‍ കുരുങ്ങിയത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു; കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി ചത്തത് ആന്തരിക

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലം ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കമ്പിവേലിയില്‍ കുരുങ്ങിയത് പുലിയുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുലിയുടെ കാലുകള്‍ക്ക് തളര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെയാണ് വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പില്‍ പുലി കമ്പിവേലിയില്‍ കുടുങ്ങിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മയക്കുവെടിവെച്ച ശേഷമാണ് കമ്പിവേലിയില്‍ നിന്ന് പുലിയെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലിയെ ചികിത്സയുടെ ഭാഗമായി നിരീക്ഷിക്കുന്നതിനിടെയാണ് പെട്ടെന്ന്് തന്നെ ചത്തത്. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് […]Read More

National

‘പ്രചാരണത്തിനിടയിൽ പ്രധാനമന്ത്രിയെ വധിക്കും’; വധഭീഷണിയെത്തിയത് ചെന്നൈയിലെ എൻഐഎ ഓഫീസിലേയ്ക്ക്

ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന് എൻഐഎ ഓഫീസിലേയ്ക്ക് ഭീഷണി സന്ദേശം. അജ്ഞാത സന്ദേശം എത്തിയത് ചെന്നൈയിലെ എൻഐഎ ഓഫീസിലാണ്. സംഭവത്തിന് പിന്നാലെ ചെന്നൈ പോലീസ് സൈബർ ക്രൈം വിഭാ​ഗം അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് പുരസവാക്കത്തെ എൻഐഎ ഓഫീസിൽ അജ്ഞാത ഫോൺകോൾ വന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിമുഴക്കിയശേഷം ഉടനെ ഫോൺകോൾ വിച്ഛേദിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹിന്ദിയിലായിരുന്നു ഭീഷണി. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഫോൺ വിളിച്ചത് മധ്യപ്രദേശിൽ നിന്നാണെന്ന് വ്യക്തമായി. സംഭവത്തിൽ […]Read More

kerala

5,000 രൂപ കൈക്കൂലി വാങ്ങി; പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിൽ

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥന്‍ പിടിയിൽ. കൊച്ചി മാമംഗലം പി.ഡബ്ല്യൂ.ഡി. ഡിവിഷന്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടായ രതീഷാണ് പിടിയിലായത്. ഇയാളുടെ കൈവശം നിന്നും 5,000 രൂപയും വിജിലന്‍സ് സംഘം കണ്ടെത്തി. ഇടപ്പള്ളിയിലെ ഒരു കെട്ടിടത്തിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടാണ് രതീഷ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇതോടെ കെട്ടിട ഉടമ വിജിലന്‍സിനെ വിവരമറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് നിര്‍ദേശപ്രകാരം പരാതിക്കാരന്‍ പണം കൈമാറുകയും ഇതിനുപിന്നാലെ എറണാകുളം വിജിലന്‍സ് ഡിവൈ.എസ്.പി. സി.ജെ. മാത്യുവിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമെത്തി ജൂനിയര്‍ സൂപ്രണ്ടിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.Read More

kerala

വയനാട് വനത്തിൽ തലയോട്ടിയും അസ്ഥികൂടവും; സ്ഥലത്ത് പോലീസ് പരിശോധന

കൽപ്പറ്റ: വയനാട് തൃശ്ശിലേരിയിൽ വനത്തിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. വനംവകുപ്പിന് വേണ്ടി തെക്ക് മുറിക്കുന്ന തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്. ഇവർ ഉടനെ പോലീസിനെ വിവരമറിയിച്ചു. സംഭവത്തിൽ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് അധികൃതർ പറഞ്ഞു. ഓലിയോട്ട് റിസേർവ് വനത്തിലെ കുറുക്കന്മൂല ഭാഗത്താണ് സംഭവം.Read More

kerala

മണ്ണെണ്ണ മോഷ്ടിച്ച ശേഷം പകരം വെള്ളം ചേർത്ത് തട്ടിപ്പ്; സപ്ലൈകോ ജൂനിയര്‍ അസിസ്റ്റൻ്റിനെതിരെ

ഇടുക്കി: സപ്ലൈകോയിൽ തട്ടിപ്പ് നടത്തിയ മൂന്നാർ ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റിനെ സര്‍വീസിൽ നിന്ന് സസ്പെന്റ് ചെയ്തു. സപ്ലൈകോ ജൂനിയർ അസിസ്റ്റന്റ് പി രാജനെയാണ് സസ്പെന്റ് ചെയ്തത്. മണ്ണെണ്ണ മോഷ്ടിച്ച ശേഷം പകരം വെള്ളം ചേർത്ത് ആണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സിപിഐ നേതാവും വെയർ ഹൗസിംഗ് കോർപ്പറേഷൻ ചെയർമാനുമായ പി.മുത്തുപാണ്ടിയുടെ സഹോദരനാണ് പി രാജൻ. സംഭവത്തിൽ വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.Read More

National

അങ്കണവാടിയിൽ ബാർ സെറ്റിട്ട് ‘ആവേശം’ ഷൂട്ട്; ഡിഎംകെ നേതാവിന്റെ മകനെതിരെ പോലീസ് കേസെടുത്തു

ചെന്നൈ: അങ്കണവാടിയിൽ ബാർ സെറ്റിട്ട് ഇൻസ്റ്റാഗ്രാം റീൽ ഷൂട്ട് ചെയ്‌ത സംഭവത്തിൽ ഡിഎംകെ നേതാവിന്റെ മകനെതിരെ പോലീസ് കേസെടുത്തു. വെല്ലൂർ ഡിഎംകെ യൂണിയൻ സെക്രട്ടറി ജ്ഞാനശേഖരന്റെ മകൻ അന്നാശേഖരനെതിരെ ആണ് കേസെടുത്തത്. ആവേശം സിനിമയിലെ ബാർ രംഗമാണ് അംഗൻവാടിയിൽ ബാർ സെറ്റിട്ട് ഷൂട്ട് ചെയ്തത്. ആവേശം സിനിമയിലെ ചില രംഗങ്ങൾ ചിത്രീകരിക്കാനാണ് ശ്രമിച്ചത്. ചിത്രത്തിലെ ബാർ രംഗമാണ് ഡിഎംകെ നേതാവിന്റെ മകൻ ഉൾപ്പെടുന്ന സംഘം ചിത്രീകരിച്ചത്. വീടിന് സമീപത്തുള്ള അംഗൻവാടിയിലാണ് പാട്ട് ചിത്രീകരിച്ചത്. രാത്രിയിലാണ് ഷൂട്ട് നടന്നത്. […]Read More